Prijevod značenja časnog Kur'ana - Prijevod na malajalam jezik. Prevodioci: Abdulhamid Hajder i Kenhi Muhammed.

Broj stranice:close

external-link copy
6 : 11

وَمَا مِنْ دَآبَّةٍ فِی الْاَرْضِ اِلَّا عَلَی اللّٰهِ رِزْقُهَا وَیَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا ؕ— كُلٌّ فِیْ كِتٰبٍ مُّبِیْنٍ ۟

ഭൂമിയില്‍ യാതൊരു ജന്തുവും അതിന്‍റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും(3) അവന്‍ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്‌. info

3) 'സൂക്ഷിപ്പുസ്ഥലം' എന്ന വാക്കിന് ഗര്‍ഭാശയം, താല്‍ക്കാലിക സങ്കേതം എന്നൊക്കെ വ്യാഖ്യാനം നല്‍കപ്പെട്ടിട്ടുണ്ട്.

التفاسير:

external-link copy
7 : 11

وَهُوَ الَّذِیْ خَلَقَ السَّمٰوٰتِ وَالْاَرْضَ فِیْ سِتَّةِ اَیَّامٍ وَّكَانَ عَرْشُهٗ عَلَی الْمَآءِ لِیَبْلُوَكُمْ اَیُّكُمْ اَحْسَنُ عَمَلًا ؕ— وَلَىِٕنْ قُلْتَ اِنَّكُمْ مَّبْعُوْثُوْنَ مِنْ بَعْدِ الْمَوْتِ لَیَقُوْلَنَّ الَّذِیْنَ كَفَرُوْۤا اِنْ هٰذَاۤ اِلَّا سِحْرٌ مُّبِیْنٌ ۟

ആറുദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്‍റെ അര്‍ശ് (സിംഹാസനം) വെള്ളത്തിന്‍മേലായിരുന്നു.(4) നിങ്ങളില്‍ ആരാണ് കര്‍മ്മം കൊണ്ട് ഏറ്റവും നല്ലവന്‍ എന്നറിയുന്നതിന് നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌. 'തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന് ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണ്‌' എന്ന് നീ പറഞ്ഞാല്‍ അവിശ്വസിച്ചവര്‍ പറയും; 'ഇത് സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല.' info

4) ആകാശഭൂമികളെ സൃഷ്ടിക്കുന്നതിനു മുൻപ് അല്ലാഹു അവൻ്റെ അർശ് സൃഷ്ടിച്ചുവെന്നും അത് ജലത്തിനു മുകളിലായിരുന്നുവെന്നും ഹദീസുകളിൽ കാണാം. അദൃശ്യജ്ഞാനത്തില്‍ നിന്ന് അല്ലാഹു നമുക്ക് അറിയിച്ചു തന്നതിനപ്പുറം പോകാന്‍ നമുക്കാവില്ല.

التفاسير:

external-link copy
8 : 11

وَلَىِٕنْ اَخَّرْنَا عَنْهُمُ الْعَذَابَ اِلٰۤی اُمَّةٍ مَّعْدُوْدَةٍ لَّیَقُوْلُنَّ مَا یَحْبِسُهٗ ؕ— اَلَا یَوْمَ یَاْتِیْهِمْ لَیْسَ مَصْرُوْفًا عَنْهُمْ وَحَاقَ بِهِمْ مَّا كَانُوْا بِهٖ یَسْتَهْزِءُوْنَ ۟۠

ഒരു നിര്‍ണിത കാലപരിധി വരെ അവരില്‍ നിന്നും നാം ശിക്ഷ മാറ്റിവെച്ചാല്‍ അവര്‍ പറയുക തന്നെ ചെയ്യും; 'അതിനെ തടഞ്ഞു നിര്‍ത്തുന്ന കാര്യമെന്താണ്' എന്ന്‌. ശ്രദ്ധിക്കുക. അതവര്‍ക്ക് വന്നെത്തുന്ന ദിവസം അതവരില്‍ നിന്ന് തിരിച്ചുകളയപ്പെടുന്നതല്ല. എന്തൊന്നിനെപ്പറ്റി അവര്‍ പരിഹസിച്ചിരുന്നുവോ അതവരെയാകെ ബാധിക്കുകയും ചെയ്യും. info
التفاسير:

external-link copy
9 : 11

وَلَىِٕنْ اَذَقْنَا الْاِنْسَانَ مِنَّا رَحْمَةً ثُمَّ نَزَعْنٰهَا مِنْهُ ۚ— اِنَّهٗ لَیَـُٔوْسٌ كَفُوْرٌ ۟

മനുഷ്യന്ന് നാം നമ്മുടെ പക്കല്‍ നിന്നുള്ള വല്ല കാരുണ്യവും ആസ്വദിപ്പിക്കുകയും, എന്നിട്ട് നാം അതവനില്‍ നിന്ന് എടുത്തുനീക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അവന്‍ നിരാശനും ഏറ്റവും നന്ദികെട്ടവനുമായിരിക്കും. info
التفاسير:

external-link copy
10 : 11

وَلَىِٕنْ اَذَقْنٰهُ نَعْمَآءَ بَعْدَ ضَرَّآءَ مَسَّتْهُ لَیَقُوْلَنَّ ذَهَبَ السَّیِّاٰتُ عَنِّیْ ؕ— اِنَّهٗ لَفَرِحٌ فَخُوْرٌ ۟ۙ

അവന്ന് ഒരു കഷ്ടത ബാധിച്ചതിന് ശേഷം നാമവന്ന് ഒരു അനുഗ്രഹം ആസ്വദിപ്പിച്ചുവെങ്കിലോ നിശ്ചയമായും അവന്‍ പറയും; തിന്‍മകള്‍ എന്നില്‍ നിന്ന് ഒഴിഞ്ഞ് പോയിരിക്കുന്നു എന്ന്‌. തീര്‍ച്ചയായും അവന്‍ ആഹ്ളാദഭരിതനും പൊങ്ങച്ചക്കാരനുമാകുന്നു. info
التفاسير:

external-link copy
11 : 11

اِلَّا الَّذِیْنَ صَبَرُوْا وَعَمِلُوا الصّٰلِحٰتِ ؕ— اُولٰٓىِٕكَ لَهُمْ مَّغْفِرَةٌ وَّاَجْرٌ كَبِیْرٌ ۟

ക്ഷമിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അവര്‍ക്കാകുന്നു പാപമോചനവും വലിയ പ്രതിഫലവുമുള്ളത്‌. info
التفاسير:

external-link copy
12 : 11

فَلَعَلَّكَ تَارِكٌ بَعْضَ مَا یُوْحٰۤی اِلَیْكَ وَضَآىِٕقٌ بِهٖ صَدْرُكَ اَنْ یَّقُوْلُوْا لَوْلَاۤ اُنْزِلَ عَلَیْهِ كَنْزٌ اَوْ جَآءَ مَعَهٗ مَلَكٌ ؕ— اِنَّمَاۤ اَنْتَ نَذِیْرٌ ؕ— وَاللّٰهُ عَلٰی كُلِّ شَیْءٍ وَّكِیْلٌ ۟ؕ

ഇയാള്‍ക്ക് ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക് വരികയോ ചെയ്യാത്തതെന്ത് എന്ന് (നിന്നെപറ്റി) അവര്‍ പറയുന്ന കാരണത്താല്‍ നിനക്ക് നല്‍കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത് നീ വിട്ടുകളയുകയും, അതിന്‍റെ പേരില്‍ നിനക്ക് മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം.(5) എന്നാല്‍ നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാ കാര്യത്തിന്‍റെയും സംരക്ഷണമേറ്റവനാകുന്നു info

5) നിരന്തരം എതിര്‍പ്പുകള്‍ നേരിടുമ്പോള്‍, അസഹ്യമായ പരിഹാസവാക്കുകള്‍ കേള്‍ക്കുമ്പോള്‍ നബി(ﷺ)ക്ക് വിഷമം തോന്നുക സ്വാഭാവികമാണ്. എതിരാളികള്‍ക്ക് ഇഷ്ടപ്പെടാത്ത ചില ഖുര്‍ആന്‍ വാക്യങ്ങള്‍ അവരെ കേള്‍പിക്കാതിരിക്കുന്നതല്ലേ നല്ലതെന്നും ചിലപ്പോള്‍ തോന്നിപ്പോകും. പ്രവാചകന്‍റെ ചുമതല അല്ലാഹുവിൻ്റെ സന്ദേശം പുര്‍ണ്ണമായി ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുക മാത്രമാണെന്നും, ജനങ്ങളെ വിശ്വസിപ്പിക്കാന്‍ അവിടുന്ന് (ﷺ) ബാദ്ധ്യസ്ഥനല്ലെന്നും അല്ലാഹു ഉണര്‍ത്തുന്നു.

التفاسير: