അല്ലാഹുവിൽ മാത്രം വിശ്വസിച്ചവരോട് (അല്ലാഹുവിനെ) നിഷേധിച്ചവർ പറഞ്ഞു: നിങ്ങൾ ഞങ്ങൾ നിലകൊള്ളുന്ന ഞങ്ങളുടെ മതം പിൻപറ്റുക. നിങ്ങളുടെ തിന്മകൾ ഞങ്ങൾ വഹിച്ചു കൊള്ളാം. നിങ്ങൾക്ക് വേണ്ടി അതിനുള്ള പ്രതിഫലം ഞങ്ങൾ ഏറ്റുവാങ്ങി കൊള്ളാം. അവരുടെ തെറ്റുകളിൽ നിന്ന് ഒന്നും തന്നെ ഇവർ വഹിക്കുന്നതല്ല. തീർച്ചയായും അവർ ഈ പറയുന്നതെല്ലാം കളവ് തന്നെയാകുന്നു.
التفاسير:
من فوائد الآيات في هذه الصفحة:
• الأعمال الصالحة يُكَفِّر الله بها الذنوب.
• സൽകർമ്മങ്ങൾ കൊണ്ട് അല്ലാഹു തിന്മകൾ പൊറുത്തു കൊടുക്കും.
• تأكُّد وجوب البر بالأبوين.
• മാതാപിതാക്കളോട് നന്മ ചെയ്യൽ പ്രബലമായ രൂപത്തിൽ നിർബന്ധമാക്കപ്പെട്ടതാണ്.
• الإيمان بالله يقتضي الصبر على الأذى في سبيله.
• അല്ലാഹുവിലുള്ള വിശ്വാസം അല്ലാഹുവിൻ്റെ മാർഗത്തിൽ നേരിടേണ്ടി വരുന്ന ഉപദ്രവങ്ങൾ ക്ഷമിക്കാൻ പ്രേരിപ്പിക്കുന്നതായിരിക്കണം.
• من سنَّ سُنَّة سيئة فعليه وزرها ووزر من عمل بها من غير أن ينقص من أوزارهم شيء.
• ആരെങ്കിലും ഒരു മോശമായ ചര്യ നിർമ്മിച്ചാൽ അതിൻ്റെ പാപഭാരവും അത് ചെയ്തവരുടെ പാപഭാരവും അവൻ്റെ മേൽ ഉണ്ടായിരിക്കുന്നതാണ്. അവരിൽ ആരുടെയും (-തുടങ്ങി വെച്ചവൻ്റെയോ പിൻപറ്റിയവരുടെയോ-) പാപഭാരങ്ങൾക്ക് യാതൊരു കുറവും സംഭവിക്കുകയുമില്ല.