അന്യായമായി നിങ്ങള്‍ അന്യോന്യം സ്വത്തുക്കള്‍ തിന്നരുത്. അറിഞ്ഞുകൊണ്ടു തന്നെ, ആളുകളുടെ സ്വത്തുക്കളില്‍ നിന്ന് വല്ലതും അധാര്‍മ്മികമായി നേടിയെടുത്തു തിന്നുവാന്‍ വേണ്ടി നിങ്ങളതുമായി വിധികര്‍ത്താക്കളെ സമീപിക്കുകയും ചെയ്യരുത്.(43)
43 ഇസ്‌ലാം അനുവദിച്ച ക്രയവിക്രയങ്ങളിലൂടെയല്ലാതെ ഒരു മുസ്‌ലിമിന് ആരുടെയും ധനം കൈവശപ്പെടുത്താന്‍ പാടില്ല. അധികാരികള്‍ക്ക് കൈക്കൂലി കൊടുത്തുകൊണ്ടോ, ന്യായാധിപൻ്റെയടുത്ത് കള്ളസാക്ഷ്യം പറഞ്ഞുകൊണ്ടോ അന്യൻ്റെ ധനം അപഹരിക്കുന്നത് അത്യന്തം ഹീനമാകുന്നു.