《古兰经》译解 - 古兰经简要注释马拉雅拉姆语翻译

external-link copy
137 : 3

قَدْ خَلَتْ مِنْ قَبْلِكُمْ سُنَنٌ ۙ— فَسِیْرُوْا فِی الْاَرْضِ فَانْظُرُوْا كَیْفَ كَانَ عَاقِبَةُ الْمُكَذِّبِیْنَ ۟

ഉഹ്ദ് യുദ്ധത്തിൽ ബാധിച്ച പ്രയാസങ്ങളാൽ മുസ്ലിംകൾ പരീക്ഷിക്കപ്പെട്ടപ്പോൾ അവരെ സമാധാനിപ്പിച്ചു കൊണ്ട് അല്ലാഹു പറയുന്നു: അല്ലാഹുവിനെ നിഷേധിച്ചവരെ നശിപ്പിച്ചു കൊണ്ട് നിങ്ങൾക്ക് മുൻപും അല്ലാഹുവിൻ്റെ നടപടിക്രമം സംഭവിച്ചിട്ടുണ്ട്. മുസ്ലിംകളെ പരീക്ഷണത്തിന് വിധേയരാക്കിയതിന് ശേഷം അന്തിമവിജയം അവർക്ക് തന്നെ അവൻ നൽകിയിട്ടുമുണ്ട്. അതിനാൽ നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുകയും, അല്ലാഹുവിനെയും അവൻ്റെ റസൂലുകളെയും നിഷേധിച്ചവരുടെ പര്യവസാനം എങ്ങനെയായിരുന്നെന്നും നോക്കിക്കണ്ട് മനസ്സിലാക്കുക. അവരുടെ ഭവനങ്ങൾ ശൂന്യമാവുകയും, അധികാരം നശിച്ചു പോവുകയും ചെയ്തിരിക്കുന്നു. info
التفاسير:
这业中每段经文的优越:
• الترغيب في المسارعة إلى عمل الصالحات اغتنامًا للأوقات، ومبادرة للطاعات قبل فواتها.
• ലഭിച്ച സമയം ഉപയോഗപ്പെടുത്തി കൊണ്ട് -അവ നഷ്ടപ്പെടുന്നതിന് മുൻപ്- സൽകർമ്മങ്ങൾ പ്രവർത്തിക്കാൻ ധൃതി കൂട്ടുകയും, ഇബാദത്തുകൾ അധികരിപ്പിക്കുകയും ചെയ്യാനുള്ള പ്രോത്സാഹനം. info

• من صفات المتقين التي يستحقون بها دخول الجنة: الإنفاق في كل حال، وكظم الغيظ، والعفو عن الناس، والإحسان إلى الخلق.
• എല്ലാ സന്ദർഭത്തിലും ദാനധർമ്മങ്ങൾ നൽകുകയും, കോപം അടക്കിപ്പിടിക്കുകയും, ജനങ്ങൾക്ക് മാപ്പു നൽകുകയും, സൃഷ്ടികളോട് നന്മ പ്രവർത്തിക്കുകയും ചെയ്യുക; അല്ലാഹുവിനെ സൂക്ഷിക്കുന്നവരെ സ്വർഗത്തിൽ പ്രവേശിക്കാൻ അർഹരാക്കുന്ന ഗുണവിശേഷണങ്ങളാണ് ഇവയെല്ലാം. info

• النظر في أحوال الأمم السابقة من أعظم ما يورث العبرة والعظة لمن كان له قلب يعقل به.
• കഴിഞ്ഞു പോയ ജനവിഭാഗങ്ങളുടെ ചരിത്രങ്ങൾ മനസ്സിലാക്കുന്നത് ചിന്തിക്കാൻ ശേഷിയുള്ള ഹൃദയമുള്ളവർക്ക് ഗുണപാഠങ്ങളും തിരിച്ചറിവുകളും നൽകുന്നു. info