《古兰经》译解 - 马来语翻译-阿卜杜·哈米德·海达尔和坎哈·穆罕默德翻译。

ഫീൽ

external-link copy
1 : 105

اَلَمْ تَرَ كَیْفَ فَعَلَ رَبُّكَ بِاَصْحٰبِ الْفِیْلِ ۟ؕ

ആനക്കാരെക്കൊണ്ട് നിന്‍റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ? info
التفاسير:

external-link copy
2 : 105

اَلَمْ یَجْعَلْ كَیْدَهُمْ فِیْ تَضْلِیْلٍ ۟ۙ

അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ? info
التفاسير:

external-link copy
3 : 105

وَّاَرْسَلَ عَلَیْهِمْ طَیْرًا اَبَابِیْلَ ۟ۙ

കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു.(1) info

1) നബി(ﷺ)യുടെ ജനനത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവത്തെപ്പറ്റിയാണ് ഈ അധ്യായത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. അന്ന് യമന്‍ ഭരിച്ചിരുന്നത് എത്യോപ്യയിലെ ചക്രവര്‍ത്തിയുടെ കീഴിലുള്ള അബ്‌റഹഃ എന്നുപേരായ ഒരു ഭരണാധികാരിയായിരുന്നു. ക്രിസ്തുമതവിശ്വാസിയായ അബ്‌റഹഃ യമനില്‍ ഒരു വലിയ ദേവാലയം പണിതിട്ട് അത് അറബികളുടെ മുഴുവന്‍ തീര്‍ത്ഥാടനകേന്ദ്രമാക്കിത്തീര്‍ക്കാനും, കഅ്ബയില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനും വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അറബികള്‍ ഈ ദേവാലയത്തിന് പറയത്തക്ക പരിഗണനയൊന്നും നല്കാത്തതില്‍ അസംതൃപ്തനായ അബ്‌റഹഃ കഅ്ബഃ പൊളിച്ചുകളയാന്‍ വേണ്ടി ആനപ്പുറത്ത് സൈന്യസമേതം മക്കയിലേക്ക് പുറപ്പെട്ടു. കഅ്ബയുടെ പരിപാലകരായ ഖുറൈശികള്‍ക്ക് അബ്‌റഹഃയുടെ വലിയ സൈന്യത്തെ നേരിടാന്‍ കഴിവുണ്ടായിരുന്നില്ല. ചെറുത്തുനില്ക്കാന്‍ ശ്രമിക്കാതെ അവര്‍ സ്ഥലം വിടുകയാണ് ഉണ്ടായത്. ഈ സന്ദര്‍ഭത്തില്‍ അസാധാരണമായ ഒരു നടപടിയിലൂടെ അല്ലാഹു അബ്‌റഹഃയുടെ സൈന്യത്തെ നശിപ്പിച്ചു. ചുട്ടുപഴുപ്പിച്ച കളിമണ്‍ കല്ലുകള്‍ കൊണ്ട് അവരെ എറിയുവാന്‍ പക്ഷിക്കൂട്ടങ്ങളെ അല്ലാഹു നിയോഗിച്ചു. ആ കല്ലുകള്‍ അവരുടെ മേല്‍ നാശം വിതച്ചു. വിശുദ്ധ കഅ്ബയ്ക്ക് ഒരു പോറലും ഏല്പിക്കാനാവാതെ ആക്രമണകാരികള്‍ നശിച്ചൊടുങ്ങി. അബ്‌റഹഃയുടെയും സൈന്യത്തിന്റെയും നാശം തങ്ങളുടെ ചരിത്രത്തിലെ അതിപ്രധാനമായ ഒരു സംഭവമായിട്ടായിരുന്നു ഇസ്‌ലാമിന്റെ ആവിര്‍ഭാവകാലത്തെ അറബികള്‍ ഗണിച്ചിരുന്നത്. ആ നാശത്തെ സംബന്ധിച്ച വിശദവിവരങ്ങള്‍ അവര്‍ക്ക് അജ്ഞാതമായിരുന്നു. അല്ലാഹു അറിയിച്ചുതന്നതില്‍ കൂടുതലൊന്നും അതിനെപ്പറ്റി മനസ്സിലാക്കാന്‍ നമുക്കും കഴിയില്ല.

التفاسير:

external-link copy
4 : 105

تَرْمِیْهِمْ بِحِجَارَةٍ مِّنْ سِجِّیْلٍ ۟ۙ

ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍ കൊണ്ട് അവരെ എറിയുന്നതായ (പക്ഷികളെ). info
التفاسير:

external-link copy
5 : 105

فَجَعَلَهُمْ كَعَصْفٍ مَّاْكُوْلٍ ۟۠

അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി.(2) info

2) കാലികള്‍ മേഞ്ഞുതിന്ന വയലില്‍ അവശേഷിക്കുന്ന തുരുമ്പു പോലെ എന്നോ, പുഴു തിന്ന് നശിപ്പിച്ച വൈക്കോല്‍ തുരുമ്പ് പോലെ എന്നോ ആകാം ഉദ്ദേശ്യം.

التفاسير: