Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm

Numero ng Pahina:close

external-link copy
33 : 45

وَبَدَا لَهُمْ سَیِّاٰتُ مَا عَمِلُوْا وَحَاقَ بِهِمْ مَّا كَانُوْا بِهٖ یَسْتَهْزِءُوْنَ ۟

അവർ ഇഹലോകത്ത് ചെയ്തു കൂട്ടിയ നിഷേധത്തിൻറെയും തിന്മകളുടെയും ദൂഷ്യഫലങ്ങൾ അവർക്ക് വ്യക്തമാകുന്നതാണ്. ശിക്ഷയെ കുറിച്ച് താക്കീത് നൽകപ്പെടവെ, അവർ പരിഹസിച്ചു കൊണ്ടിരുന്ന ശിക്ഷ അവരുടെ മേൽ ഇറങ്ങുകയും ചെയ്യുന്നതാണ്. info
التفاسير:

external-link copy
34 : 45

وَقِیْلَ الْیَوْمَ نَنْسٰىكُمْ كَمَا نَسِیْتُمْ لِقَآءَ یَوْمِكُمْ هٰذَا وَمَاْوٰىكُمُ النَّارُ وَمَا لَكُمْ مِّنْ نّٰصِرِیْنَ ۟

അല്ലാഹു അവരോട് പറയും: ഇങ്ങനെയൊരു ദിവസത്തെ കുറിച്ച് വിസ്മരിക്കുകയും, (അല്ലാഹുവിൽ) വിശ്വസിച്ചും സൽകർമ്മങ്ങൾ പ്രവർത്തിച്ചും ഇതിന് വേണ്ടി തയ്യാറെടുക്കാതിരുന്നതിനാലും ഇന്നേ ദിവസം നാം നിങ്ങളെ നരകത്തിൽ ഉപേക്ഷിക്കുന്നു. നിങ്ങൾക്ക് മടങ്ങിച്ചെല്ലാനുള്ള നിങ്ങളുടെ സങ്കേതം നരകമാകുന്നു. അല്ലാഹുവിൻറെ ശിക്ഷയിൽ നിന്ന് നിങ്ങളെ പ്രതിരോധിക്കുന്ന ഒരു സഹായിയും നിങ്ങൾക്കില്ല. info
التفاسير:

external-link copy
35 : 45

ذٰلِكُمْ بِاَنَّكُمُ اتَّخَذْتُمْ اٰیٰتِ اللّٰهِ هُزُوًا وَّغَرَّتْكُمُ الْحَیٰوةُ الدُّنْیَا ۚ— فَالْیَوْمَ لَا یُخْرَجُوْنَ مِنْهَا وَلَا هُمْ یُسْتَعْتَبُوْنَ ۟

അല്ലാഹുവിൻറെ ആയത്തുകളെ നിങ്ങൾ പരിഹാസ്യമാക്കി തീർത്തത് കാരണത്താലാണ് നിങ്ങൾക്ക് മേൽ ഈ ശിക്ഷ വന്നു ഭവിച്ചത്. ഐഹിക ജീവിതം അതിൻറെ ആസ്വാദനങ്ങളാലും ദേഹേഛകളാലും നിങ്ങളെ വഞ്ചിച്ചിരിക്കുന്നു. അല്ലാഹുവിൻറെ ആയത്തുകളെ പരിഹസിച്ച ഈ നിഷേധികൾ ഇന്നേ ദിവസം നരകത്തിൽ നിന്ന് പുറത്തു കടക്കാൻ അവർ (അനുവദിക്കപ്പെടുന്നതല്ല). മറിച്ച്, എന്നെന്നേക്കുമായി അവരതിൽ നിലകൊള്ളും. ഇനിയൊരിക്കലും ഐഹിക ജീവിതത്തിലേക്ക് സൽകർമ്മങ്ങൾ പ്രവർത്തിക്കാനായി അവർ മടക്കപ്പെടുകയില്ല. അവരെ ഇനിയൊരിക്കലും അല്ലാഹു തൃപ്തിപ്പെടുകയുമില്ല. info
التفاسير:

external-link copy
36 : 45

فَلِلّٰهِ الْحَمْدُ رَبِّ السَّمٰوٰتِ وَرَبِّ الْاَرْضِ رَبِّ الْعٰلَمِیْنَ ۟

അപ്പോൾ അല്ലാഹുവിന് മാത്രമാകുന്നു സർവ്വസ്തുതിയും. ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവും, എല്ലാ സൃഷ്ടികളുടെയും രക്ഷിതാവുമായുള്ളവൻ. info
التفاسير:

external-link copy
37 : 45

وَلَهُ الْكِبْرِیَآءُ فِی السَّمٰوٰتِ وَالْاَرْضِ ؕ— وَهُوَ الْعَزِیْزُ الْحَكِیْمُ ۟۠

ആകാശങ്ങളിലും ഭൂമിയിലും അവനാകുന്നു സർവ്വ മഹത്വവും ഗാംഭീര്യവുമുള്ളത്. ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത 'അസീസും', തൻറെ സൃഷ്ടിപ്പിലും വിധിനിർണ്ണയത്തിലും നിയന്ത്രണത്തിലും മതനിയമങ്ങളിലും അങ്ങേയറ്റം യുക്തമായത് പ്രവർത്തിക്കുന്ന 'ഹകീമു'മത്രെ അവൻ. info
التفاسير:
Ilan sa mga Pakinabang ng mga Ayah sa Pahinang Ito:
• الاستهزاء بآيات الله كفر.
* അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ പരിഹസിക്കൽ (ഇസ്ലാമിനെ) നിഷേധിക്കലാണ്. info

• خطر الاغترار بلذات الدنيا وشهواتها.
* ഐഹികജീവിതത്തിൻ്റെ സുഖാനുഭൂതികളിലും ദേഹേഛകളിളിലും വഞ്ചിതരാവുക എന്നതിൻ്റെ അപകടം. info

• ثبوت صفة الكبرياء لله تعالى.
* അല്ലാഹുവിന് കിബ്രിയാഅ് എന്ന വിശേഷണമുണ്ട്. info

• إجابة الدعاء من أظهر أدلة وجود الله سبحانه وتعالى واستحقاقه العبادة.
* അല്ലാഹു പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നു എന്നത് അല്ലാഹു ഉണ്ടെന്നതിനും, അവൻ മാത്രമാണ് ആരാധിക്കപ്പെടാൻ അർഹതയുള്ളവൻ എന്നതിനുമുള്ള ഏറ്റവും പ്രകടമായ തെളിവുകളിൽ പെട്ടതാണ്. info