Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malayalam nina Abdul Hameed Haidar at Kanhi Muhammad

അഅ്ലാ

external-link copy
1 : 87

سَبِّحِ اسْمَ رَبِّكَ الْاَعْلَی ۟ۙ

അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം നീ പ്രകീര്‍ത്തിക്കുക. info
التفاسير:

external-link copy
2 : 87

الَّذِیْ خَلَقَ فَسَوّٰی ۟

സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത (രക്ഷിതാവിന്‍റെ). info
التفاسير:

external-link copy
3 : 87

وَالَّذِیْ قَدَّرَ فَهَدٰی ۟

വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനുമായവനെ.(1) info

1) പ്രകൃതിയിലെ സചേതനവും അചേതനവുമായ മുഴുവന്‍ വസ്തുക്കള്‍ക്കും കണിശവും സൂക്ഷ്മവുമായ വ്യവസ്ഥ അല്ലാഹു നല്കിയിട്ടുണ്ട്. ഓരോ വസ്തുവും എങ്ങനെ വര്‍ത്തിക്കണമെന്നത് സംബന്ധിച്ച മാര്‍ഗദര്‍ശനവും അതോടൊപ്പം അവന്‍ നല്കിയിട്ടുണ്ട്.

التفاسير:

external-link copy
4 : 87

وَالَّذِیْۤ اَخْرَجَ الْمَرْعٰی ۟

മേച്ചില്‍ പുറങ്ങള്‍ ഉല്‍പാദിപ്പിച്ചവനും, info
التفاسير:

external-link copy
5 : 87

فَجَعَلَهٗ غُثَآءً اَحْوٰی ۟ؕ

എന്നിട്ട് അതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ (രക്ഷിതാവിന്‍റെ നാമം). info
التفاسير:

external-link copy
6 : 87

سَنُقْرِئُكَ فَلَا تَنْسٰۤی ۟ۙ

നിനക്ക് നാം ഓതിത്തരാം. നീ മറന്നു പോകുകയില്ല. info
التفاسير:

external-link copy
7 : 87

اِلَّا مَا شَآءَ اللّٰهُ ؕ— اِنَّهٗ یَعْلَمُ الْجَهْرَ وَمَا یَخْفٰی ۟ؕ

അല്ലാഹു ഉദ്ദേശിച്ചതൊഴികെ.(2) തീര്‍ച്ചയായും അവന്‍ പരസ്യമായതും, രഹസ്യമായിരിക്കുന്നതും അറിയുന്നു. info

2) ഖുര്‍ആനില്‍ നിന്ന് ഏതെങ്കിലും ഭാഗം നബി(ﷺ) മറന്നുപോകുമെന്ന് ഇതിനര്‍ത്ഥമില്ല. ഓര്‍മശക്തി പോലെ തന്നെ മറവിയും അല്ലാഹുവിന്റെ ഒരു അനുഗ്രഹമാണ്. ചില കടുത്ത ദുരനുഭവങ്ങള്‍ മറക്കുവാന്‍ കഴിയേണ്ടത് ജീവിതയാഥാര്‍ഥ്യങ്ങളെ വിജയകരമായി അഭിമുഖീകരിക്കുന്നതിന് അനുപേക്ഷ്യമാണ്. നബി(ﷺ) എന്തൊക്കെ ഓര്‍മിക്കണമെന്നും എന്തൊക്കെ വിസ്മരിക്കണമെന്നും അല്ലാഹു തീരുമാനിക്കുന്നു.

التفاسير:

external-link copy
8 : 87

وَنُیَسِّرُكَ لِلْیُسْرٰی ۟ۚۖ

കൂടുതല്‍ എളുപ്പമുള്ളതിലേക്ക് നിനക്ക് നാം സൗകര്യമുണ്ടാക്കിത്തരുന്നതുമാണ്‌. info
التفاسير:

external-link copy
9 : 87

فَذَكِّرْ اِنْ نَّفَعَتِ الذِّكْرٰی ۟ؕ

അതിനാല്‍ ഉപദേശം ഫലപ്പെടുന്നുവെങ്കില്‍ നീ ഉപദേശിച്ചു കൊള്ളുക. info
التفاسير:

external-link copy
10 : 87

سَیَذَّكَّرُ مَنْ یَّخْشٰی ۟ۙ

ഭയപ്പെടുന്നവര്‍ ഉപദേശം സ്വീകരിച്ചു കൊള്ളുന്നതാണ്‌. info
التفاسير: