Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malayalam nina Abdul Hameed Haidar at Kanhi Muhammad

external-link copy
107 : 11

خٰلِدِیْنَ فِیْهَا مَا دَامَتِ السَّمٰوٰتُ وَالْاَرْضُ اِلَّا مَا شَآءَ رَبُّكَ ؕ— اِنَّ رَبَّكَ فَعَّالٌ لِّمَا یُرِیْدُ ۟

ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നേടത്തോളം(29) അവരതില്‍ നിത്യവാസികളായിരിക്കും. നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ.(30) തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് തികച്ചും നടപ്പിലാക്കുന്നവനാകുന്നു. info

29) അനന്തകാലത്തേക്ക് എന്ന അര്‍ത്ഥത്തിലുളള ഒരു പ്രയോഗമാണിത്.
30) അല്ലാഹുവിൽ പങ്കുചേർത്തവർക്ക് നരകശിക്ഷയില്‍ യാതൊരു ഇളവും ഉണ്ടായിരിക്കുകയില്ല. ശിർക്കിലായി മരിച്ചവർ നരകത്തിൽ ശാശ്വതരാണ്. ഒരുകാലത്തും നരകത്തിൽ നിന്ന് പുറത്തുകടക്കാൻ അവർക്കാവില്ല. എന്നാൽ അതല്ലാത്ത പാപങ്ങൾ സംഭവിച്ചുപോയ മുസ്‌ലിംകൾ പശ്ചാത്തപിക്കാതെ മരിച്ചുപോവുകയാണെങ്കിൽ അവർ അല്ലാഹുവിൻ്റെ ഉദ്ദേശത്തിന് കീഴിലായിരിക്കും. അവൻ ഉദ്ദേശിക്കുന്ന ചിലരെ ഒരു നിശ്ചിത കാലത്തെ ശിക്ഷക്ക് ശേഷം അവന്‍ നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കും. മറ്റു ചിലർക്ക് അല്ലാഹു പൊറുത്തുകൊടുക്കുകയും അവരെ അവൻ നേരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും.

التفاسير: