د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه

external-link copy
45 : 4

وَاللّٰهُ اَعْلَمُ بِاَعْدَآىِٕكُمْ ؕ— وَكَفٰی بِاللّٰهِ وَلِیًّا ؗۗ— وَّكَفٰی بِاللّٰهِ نَصِیْرًا ۟

(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങളുടെ ശത്രുക്കളെ കുറിച്ച് നിങ്ങളെക്കാൾ ഏറ്റവും അറിയുന്നവൻ അല്ലാഹുവാകുന്നു. അവരെ കുറിച്ചും, അവരുടെ ശത്രുതയെ കുറിച്ചും അവൻ നിങ്ങളെ അറിയിച്ചിരിക്കുന്നു. അവരുടെ ഉപദ്രവത്തിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്ന നിങ്ങളുടെ രക്ഷാധികാരിയായി അല്ലാഹു മതി. അവരുടെ തന്ത്രത്തിൽ നിന്നും ഉപദ്രവത്തിൽ നിന്നും നിങ്ങളെ പ്രതിരോധിക്കാനും, അവർക്കെതിരെ നിങ്ങളെ സഹായിക്കാനുമുള്ള സഹായിയായി കൊണ്ടും അവൻ തന്നെ മതി. info
التفاسير:
په دې مخ کې د ایتونو د فایدو څخه:
• كفاية الله للمؤمنين ونصره لهم تغنيهم عما سواه.
• അല്ലാഹുവിൽ വിശ്വസിച്ചവർക്ക് അവൻ്റെ ഭാഗത്ത് നിന്ന് ലഭിക്കുന്ന സഹായവും പിന്തുണയും തീർത്തും മതിയായതാണ്. അവന് പുറമെ മറ്റാരുടെയും ആവശ്യം അവർക്കില്ല. info

• بيان جرائم اليهود، كتحريفهم كلام الله، وسوء أدبهم مع رسوله صلى الله عليه وسلم، وتحاكمهم إلى غير شرعه سبحانه.
• യഹൂദരുടെ തിന്മകളുടെ ഗൗരവം. അല്ലാഹുവിൻ്റെ വാക്കുകളെ അവർ വക്രീകരിച്ചു. നബി (ﷺ) യോട് വളരെ മോശമായി അവർ പെരുമാറുകയും, അവിടുത്തെ വിധിവിലക്കുകളെ അവർ മാറ്റിവെക്കുകയും അല്ലാഹുവിൻ്റെ മതമല്ലാത്തതിലേക്ക് അവർ വിധിതേടിപ്പോവുകയും ചെയ്തു. info

• بيان خطر الشرك والكفر، وأنه لا يُغْفر لصاحبه إذا مات عليه، وأما ما دون ذلك فهو تحت مشيئة الله تعالى.
• അല്ലാഹുവിൽ പങ്കുചേർക്കുന്നതിൻ്റെയും, അവൻ്റെ മതമായ ഇസ്ലാമിനെ നിഷേധിക്കുന്നതിൻ്റെയും ഗൗരവം. ഈ തിന്മയിൽ നിലകൊള്ളവെ ഒരാൾ മരണപ്പെട്ടാൽ അയാൾക്ക് പൊറുത്തു നൽകപ്പെടുന്നതല്ല. എന്നാൽ അതിൽ താഴെയുള്ള തെറ്റുകളെല്ലാം അല്ലാഹുവിൻ്റെ ഉദ്ദേശം പോലെയായിരിക്കും. (അവൻ ഉദ്ദേശിച്ചാൽ പൊറുത്തു നൽകുന്നതാണ്). info