4) ഇന്നു ചില പണ്ഡിതന്മാര്‍ അല്ലാഹുവിന്റെ മസ്‌ജിദുകളില്‍ വെച്ചുതന്നെ സൃഷ്ടികളെ വിളിച്ചു പ്രാര്‍ഥിക്കുന്നതിന് പലതരം ന്യായങ്ങള്‍ പറഞ്ഞുണ്ടാക്കുകയും ഈ വചനത്തിനും ഇരുപതാം വചനത്തിനും തെറ്റായ അര്‍ഥങ്ങള്‍ നല്കുകയും ചെയ്യുന്നുണ്ട്.
5) 'അവര്‍' എന്നത് ജിന്നുകളെപ്പറ്റിയാണെന്നും, സ്വഹാബികളെപ്പറിയാണെന്നും നബി(ﷺ)യെ പരിഹസിക്കാനും അപമാനിക്കാനുംവേണ്ടി തിങ്ങിക്കൂടിയിരുന്ന ശത്രുക്കളെപ്പറ്റിയാണെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ വ്യാഖ്യാതാക്കള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ശത്രുക്കളാണെന്നാണ് പ്രബലാഭിപ്രായം.
6) ഭൗതിക ശക്തിയും സംഖ്യാബലവും കണ്ടിട്ടാണ് പലരും അസത്യത്തിന്റെ പക്ഷത്ത് ചേരുന്നത്. എന്നാല്‍ അല്ലാഹുവിന്റെ ശിക്ഷ (ഐഹികവും പാരത്രികവും) വരുമ്പോള്‍ വ്യക്തമാകും, അസത്യത്തിന്റെ വക്താക്കളെ സഹായിക്കാനാരുമില്ലെന്ന്.
7) 'അവര്‍ (ദൂതന്മാര്) തങ്ങളുടെ രക്ഷിതാവിന്റെ ദൗത്യങ്ങള്‍ എത്തിച്ചുകൊടുത്തിട്ടുണ്ട് എന്ന് അദ്ദേഹം (മുഹമ്മദ് നബി) അറിയുവാന്‍വേണ്ടി' എന്നും അര്‍ഥം നല്കപ്പെട്ടിട്ടുണ്ട്.