ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫.

ߞߐߜߍ ߝߙߍߕߍ:close

external-link copy
19 : 55

مَرَجَ الْبَحْرَیْنِ یَلْتَقِیٰنِ ۟ۙ

അല്ലാഹു -ഉപ്പു രസമുള്ളതും ശുദ്ധമായതുമായ- രണ്ട് സമുദ്രങ്ങളെ കണ്ണുകൾക്ക് കാണാൻ കഴിയും വിധം കൂട്ടിക്കലർത്തിയിരിക്കുന്നു. info
التفاسير:

external-link copy
20 : 55

بَیْنَهُمَا بَرْزَخٌ لَّا یَبْغِیٰنِ ۟ۚ

അവ രണ്ടിനുമിടയിൽ പരസ്പരം അതിക്രമിച്ചു കടക്കാതിരിക്കാൻ ഒരു തടസ്സമുണ്ട്; ശുദ്ധമായ വെള്ളം അങ്ങനെയും, ഉപ്പുരസമുള്ളത് അതു പോലെയും തന്നെ നിലകൊള്ളുന്നതിന് വേണ്ടി. info
التفاسير:

external-link copy
21 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
22 : 55

یَخْرُجُ مِنْهُمَا اللُّؤْلُؤُ وَالْمَرْجَانُ ۟ۚ

ഈ രണ്ട് സമുദ്രങ്ങളിൽ നിന്നും വലുതും ചെറുതുമായ മുത്തും പവിഴവും പുറത്തു വരുന്നു. info
التفاسير:

external-link copy
23 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
24 : 55

وَلَهُ الْجَوَارِ الْمُنْشَاٰتُ فِی الْبَحْرِ كَالْاَعْلَامِ ۟ۚ

സമുദ്രത്തിലൂടെ പർവ്വതം കണക്കെ സഞ്ചരിക്കുന്ന കപ്പലുകളുടെ നിയന്ത്രണം അവൻ്റെ കയ്യിൽ മാത്രമാകുന്നു. info
التفاسير:

external-link copy
25 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟۠

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
26 : 55

كُلُّ مَنْ عَلَیْهَا فَانٍ ۟ۚۖ

ഭൂമിക്ക് മുകളിലുള്ള എല്ലാ സൃഷ്ടികളും നശിക്കുന്നതാണ്; യാതൊരു സംശയവും അതിലില്ല. info
التفاسير:

external-link copy
27 : 55

وَّیَبْقٰی وَجْهُ رَبِّكَ ذُو الْجَلٰلِ وَالْاِكْرَامِ ۟ۚ

അല്ലാഹുവിൻ്റെ റസൂലേ! മഹത്വവും ഉദാരതയും സൃഷ്ടികൾക്ക് മേൽ ഔദാര്യവുമുള്ളവനായ, അങ്ങയുടെ രക്ഷിതാവിൻ്റെ മുഖം ബാക്കിയാകും; അവൻ ഒരിക്കലും നശിച്ചു പോവുകയില്ല. info
التفاسير:

external-link copy
28 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
29 : 55

یَسْـَٔلُهٗ مَنْ فِی السَّمٰوٰتِ وَالْاَرْضِ ؕ— كُلَّ یَوْمٍ هُوَ فِیْ شَاْنٍ ۟ۚ

ആകാശങ്ങളിലുള്ള എല്ലാ മലക്കുകളും, ഭൂമിയിൽ വസിക്കുന്ന മനുഷ്യരും ജിന്നുകളും അവരുടെ ആവശ്യങ്ങൾ അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു. തൻ്റെ സൃഷ്ടികളുടെ കാര്യങ്ങൾ -മരണവും ജീവിതവും ഉപജീവനവും മറ്റുമെല്ലാം- നിയന്ത്രിച്ചു കൊണ്ട് എന്നും അവൻ കാര്യനിർവ്വഹണത്തിലാകുന്നു. info
التفاسير:

external-link copy
30 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
31 : 55

سَنَفْرُغُ لَكُمْ اَیُّهَ الثَّقَلٰنِ ۟ۚ

അല്ലയോ ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ! നിങ്ങളുടെ വിചാരണക്കായി നാം ഒഴിഞ്ഞിരിക്കുന്നതാണ്. അങ്ങനെ ഓരോരുത്തർക്കും അവർക്ക് അനുയോജ്യമായ പ്രതിഫലമോ ശിക്ഷയോ നാം നൽകുന്നതാണ്. info
التفاسير:

external-link copy
32 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
33 : 55

یٰمَعْشَرَ الْجِنِّ وَالْاِنْسِ اِنِ اسْتَطَعْتُمْ اَنْ تَنْفُذُوْا مِنْ اَقْطَارِ السَّمٰوٰتِ وَالْاَرْضِ فَانْفُذُوْا ؕ— لَا تَنْفُذُوْنَ اِلَّا بِسُلْطٰنٍ ۟ۚ

പരലോകത്ത് അല്ലാഹു ജിന്നുകളെയും മനുഷ്യരെയും ഒരുമിച്ചു കൂട്ടിയാൽ അവരോട് പറയും: അല്ലയോ ജിന്നുകളെയും മനുഷ്യരുടെയും സമൂഹമേ! ആകാശങ്ങളുടെയും ഭൂമിയുടെയും ഏതെങ്കിലുമൊരു വശത്തിലൂടെ പുറത്തു കടക്കാൻ കഴിയുമെങ്കിൽ നിങ്ങൾ ചെയ്തു കൊള്ളുക. എന്നാൽ പരിപൂർണ്ണ ശക്തിയും വ്യക്തമായ തെളിവുമില്ലാതെ നിങ്ങൾക്കത് കഴിയുകയില്ല. എവിടെ നിന്നാണ് നിങ്ങൾക്കത് ലഭിക്കുക?! info
التفاسير:

external-link copy
34 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
35 : 55

یُرْسَلُ عَلَیْكُمَا شُوَاظٌ مِّنْ نَّارٍ ۙ۬— وَّنُحَاسٌ فَلَا تَنْتَصِرٰنِ ۟ۚ

അല്ലയോ ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ! നിങ്ങളുടെ നേർക്ക് നരകാഗ്നിയുടെ പുകയില്ലാത്ത തീജ്വാലയും, ജ്വാലയില്ലാത്ത പുകയും അയക്കപ്പെടും. അപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങൾ രണ്ടു കൂട്ടർക്കും സാധിക്കുകയില്ല. info
التفاسير:

external-link copy
36 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
37 : 55

فَاِذَا انْشَقَّتِ السَّمَآءُ فَكَانَتْ وَرْدَةً كَالدِّهَانِ ۟ۚ

മലക്കുകൾ ഇറങ്ങി വരുന്നതിനാൽ ആകാശം പൊട്ടിപ്പിളരുകയും, അങ്ങനെ അത് തിളങ്ങുന്ന എണ്ണ പോലെ ചുവന്ന നിറമാവുകയും ചെയ്താൽ. info
التفاسير:

external-link copy
38 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
39 : 55

فَیَوْمَىِٕذٍ لَّا یُسْـَٔلُ عَنْ ذَنْۢبِهٖۤ اِنْسٌ وَّلَا جَآنٌّ ۟ۚ

അന്നേ ദിവസം ഏതെങ്കിലും ജിന്നിനോടോ മനുഷ്യനോടോ അവൻ്റെ തിന്മകളെ കുറിച്ച് ചോദിക്കപ്പെടുകയില്ല; കാരണം അല്ലാഹുവിന് അവരുടെ പ്രവർത്തനങ്ങളെല്ലാം അറിയാം. info
التفاسير:

external-link copy
40 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
41 : 55

یُعْرَفُ الْمُجْرِمُوْنَ بِسِیْمٰهُمْ فَیُؤْخَذُ بِالنَّوَاصِیْ وَالْاَقْدَامِ ۟ۚ

കുറ്റവാളികൾ അവരുടെ അടയാളത്താൽ -കറുത്തു കരുവാളിച്ച മുഖവും, തിമിരം ബാധിച്ച കണ്ണുകളും- കൊണ്ട് തിരിച്ചറിയപ്പെടും. അങ്ങനെ അവരുടെ കുടുമകൾ പിടിച്ച് കാലിലേക്ക് ചേർക്കപ്പെടുകയും, ആ രൂപത്തിൽ അവർ നരകത്തിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യും. info
التفاسير:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• الجمع بين البحر المالح والعَذْب دون أن يختلطا من مظاهر قدرة الله تعالى.
* ഉപ്പുരസമുള്ള സമുദ്രവും ശുദ്ധവെള്ളം നിറഞ്ഞ സമുദ്രവും പരസ്പരം കൂടിച്ചേരാതെ ഒരുമിച്ചു നിലകൊള്ളുന്നു എന്നത് അല്ലാഹുവിൻ്റെ ശക്തിയുടെ പ്രകടമായ തെളിവുകളിൽ ഒന്നാണ്. info

• ثبوت الفناء لجميع الخلائق، وبيان أن البقاء لله وحده حضٌّ للعباد على التعلق بالباقي - سبحانه - دون من سواه.
* എല്ലാ സൃഷ്ടികളും നശിക്കുമെന്നും, അല്ലാഹു മാത്രമേ നശിക്കാത്തവനായുള്ളൂവെന്നും വ്യക്തമാക്കിയതിൽ, അല്ലാഹുവിനെ അവലംബവും ആശ്രയവുമാക്കാനുള്ള പ്രേരണയുണ്ട്. കാരണം അവനാണ് നശിച്ചു പോകാത്ത, എന്നെന്നും നിലനിൽക്കുന്നവൻ. info

• إثبات صفة الوجه لله على ما يليق به سبحانه دون تشبيه أو تمثيل.
* അല്ലാഹുവിന് യോജ്യമായ രൂപത്തിൽ അവന് മുഖമുണ്ട്. അത് (സൃഷ്ടികളുമായി) സദൃശ്യപ്പെടുത്താതെയും, ഉപമിക്കാതെയും വിശ്വസിക്കണം. info

• تنويع عذاب الكافر.
* (ഇസ്ലാമിനെ) നിഷേധിച്ചവർക്കുള്ള ശിക്ഷ വ്യത്യസ്ത രൂപങ്ങളിലായിരിക്കും. info