पवित्र कुरअानको अर्थको अनुवाद - मलयालम अनुवाद : अब्दुल हमीद हैदर र कोनही मुहम्मद ।

external-link copy
114 : 2

وَمَنْ اَظْلَمُ مِمَّنْ مَّنَعَ مَسٰجِدَ اللّٰهِ اَنْ یُّذْكَرَ فِیْهَا اسْمُهٗ وَسَعٰی فِیْ خَرَابِهَا ؕ— اُولٰٓىِٕكَ مَا كَانَ لَهُمْ اَنْ یَّدْخُلُوْهَاۤ اِلَّا خَآىِٕفِیْنَ ؕ۬— لَهُمْ فِی الدُّنْیَا خِزْیٌ وَّلَهُمْ فِی الْاٰخِرَةِ عَذَابٌ عَظِیْمٌ ۟

അല്ലാഹുവിൻ്റെ പള്ളികളില്‍ അവൻ്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന് തടസ്സമുണ്ടാക്കുകയും, അവയുടെ (പള്ളികളുടെ) തകര്‍ച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട്‌?(28) ഭയപ്പാടോടുകൂടിയല്ലാതെ അവര്‍ക്ക് ആ പള്ളികളില്‍ പ്രവേശിക്കാവതല്ലായിരുന്നു. അവര്‍ക്ക് ഇഹലോകത്ത് നിന്ദ്യതയാണുള്ളത്‌. പരലോകത്താകട്ടെ കഠിനശിക്ഷയും. info

28 പള്ളി അല്ലാഹുവിൻ്റെ നാമം പുകഴ്ത്തപ്പെടാന്‍ വേണ്ടിയുള്ള അവൻ്റെ ഭവനമാണ്. എന്നാല്‍ ഇന്ന് പലയിടത്തും പള്ളികള്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന കേന്ദ്രങ്ങളാക്കപ്പെട്ടിരിക്കുന്നു. ഇത് മഹാപാപമത്രെ.

التفاسير: