വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

നൂഹ്

സൂറത്തിൻ്റെ ഉദ്ദേശ്യങ്ങളിൽ പെട്ടതാണ്:
بيان منهج الدعوة للدعاة، من خلال قصة نوح.
നൂഹ് നബി (ﷺ) യുടെ ചരിത്രം വിവരിച്ചു കൊണ്ട് പ്രബോധനത്തിൻ്റെയും പ്രബോധകരുടെയും രീതിശാസ്ത്രം വിവരിക്കുന്നു. info

external-link copy
1 : 71

اِنَّاۤ اَرْسَلْنَا نُوْحًا اِلٰی قَوْمِهٖۤ اَنْ اَنْذِرْ قَوْمَكَ مِنْ قَبْلِ اَنْ یَّاْتِیَهُمْ عَذَابٌ اَلِیْمٌ ۟

നൂഹിനെ അദ്ദേഹത്തിൻ്റെ സമൂഹത്തിലേക്ക് പ്രബോധകനായി നാം അയച്ചു. അവർ നിലകൊള്ളുന്ന ബഹുദൈവാരാധന അല്ലാഹുവിൽ നിന്ന് വേദനയേറിയ ശിക്ഷ വന്നെത്താൻ കാരണമാകുമെന്ന് അദ്ദേഹം അവർക്ക് താക്കീത് നൽകുകയുണ്ടായി. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• خطر الغفلة عن الآخرة.
* പരലോകത്തെ കുറിച്ചുള്ള അശ്രദ്ധയുടെ അപകടം. info

• عبادة الله وتقواه سبب لغفران الذنوب.
* അല്ലാഹുവിനെ മാത്രം ആരാധിക്കലും, അവനെ സൂക്ഷിച്ച് ജീവിക്കലും തിന്മകൾ പൊറുക്കപ്പെടാനുള്ള വഴിയാണ്. info

• الاستمرار في الدعوة وتنويع أساليبها حق واجب على الدعاة.
* പ്രബോധന വഴിയിൽ ഉറച്ചു നിൽക്കലും, അതിൽ വ്യത്യസ്തങ്ങളായ മാർഗങ്ങൾ സ്വീകരിക്കലും പ്രബോധകൻ്റെ മേലുള്ള ബാധ്യതയാണ്. info