വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

പേജ് നമ്പർ:close

external-link copy
9 : 69

وَجَآءَ فِرْعَوْنُ وَمَنْ قَبْلَهٗ وَالْمُؤْتَفِكٰتُ بِالْخَاطِئَةِ ۟ۚ

ഫിർഔനും അവന് മുൻപുള്ള സമൂഹങ്ങളും, ഭൂമി കീഴ്മേൽ മറിക്കപ്പെട്ടു കൊണ്ട് നശിച്ച ലൂത്വ് നബിയുടെ സമൂഹവും ബഹുദൈവാരാധനയും മ്ലേഛപ്രവൃത്തികളുമായി അനേകം തിന്മകൾ പ്രവർത്തിച്ചു. info
التفاسير:

external-link copy
10 : 69

فَعَصَوْا رَسُوْلَ رَبِّهِمْ فَاَخَذَهُمْ اَخْذَةً رَّابِیَةً ۟

തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതനെ അവർ ധിക്കരിക്കുകയും കളവാക്കുകയും ചെയ്തു. അപ്പോൾ അവരെ നശിപ്പിക്കാൻ മതിയാവുന്നതിനെക്കാൾ കടുത്ത ശിക്ഷ കൊണ്ട് അല്ലാഹു അവരെ പിടികൂടി. info
التفاسير:

external-link copy
11 : 69

اِنَّا لَمَّا طَغَا الْمَآءُ حَمَلْنٰكُمْ فِی الْجَارِیَةِ ۟ۙ

വെള്ളം അതിരുവിട്ട് ഉയർന്നപ്പോൾ നിങ്ങളുടെ പ്രപിതാക്കന്മാരെ നൂഹ് നബി നമ്മുടെ കൽപ്പനപ്രകാരം നിർമ്മിച്ച, ഒഴുകുന്ന കപ്പലിൽ രക്ഷപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ അവരുടെ മക്കളായി ജനിക്കേണ്ടിയിരുന്നതിനാൽ അവരെ രക്ഷിച്ചത് നിങ്ങളെ കൂടി രക്ഷിക്കലാണ്. info
التفاسير:

external-link copy
12 : 69

لِنَجْعَلَهَا لَكُمْ تَذْكِرَةً وَّتَعِیَهَاۤ اُذُنٌ وَّاعِیَةٌ ۟

(ഇസ്ലാമിനെ) നിഷേധിച്ചവർ നശിപ്പിക്കപ്പെടുകയും, വിശ്വസിച്ചവർ രക്ഷപ്പെടുത്തപ്പെടുകയും ചെയ്യുമെന്നതിന് ഉദാഹരണമായി ആ കപ്പലിനെയും അതിൻ്റെ ചരിത്രത്തെയും നാം പാഠമാക്കി ബാക്കി വെക്കുന്നതിന് വേണ്ടി. കേൾക്കുന്നത് സൂക്ഷിച്ചു വെക്കുന്ന കാതുകൾ അത് ഓർത്തു വെക്കുന്നതിനും വേണ്ടി. info
التفاسير:

external-link copy
13 : 69

فَاِذَا نُفِخَ فِی الصُّوْرِ نَفْخَةٌ وَّاحِدَةٌ ۟ۙ

കാഹളത്തിൽ ഊതുവാൻ ഏൽപ്പിക്കപ്പെട്ട മലക്ക് അതിൽ ഊതിയാൽ; രണ്ടാമത്തെ കാഹളമൂത്താണ് ഇവിടുത്തെ ഉദ്ദേശം. info
التفاسير:

external-link copy
14 : 69

وَّحُمِلَتِ الْاَرْضُ وَالْجِبَالُ فَدُكَّتَا دَكَّةً وَّاحِدَةً ۟ۙ

ഭൂമിയും പർവ്വതങ്ങളും ഉയർത്തപ്പെടുകയും, അവയെല്ലാം ശക്തിയായി ഇടിച്ചു തകർക്കപ്പെടുകയും, ഭൂമിയും പർവ്വതകങ്ങളും തവിടുപൊടിയായി തീരുകയും ചെയ്താൽ. info
التفاسير:

external-link copy
15 : 69

فَیَوْمَىِٕذٍ وَّقَعَتِ الْوَاقِعَةُ ۟ۙ

ഇതെല്ലാം സംഭവിക്കുന്ന ദിവസം പരലോകം സംഭവിക്കും. info
التفاسير:

external-link copy
16 : 69

وَانْشَقَّتِ السَّمَآءُ فَهِیَ یَوْمَىِٕذٍ وَّاهِیَةٌ ۟ۙ

മലക്കുകൾ ഇറങ്ങി വരുന്നതിനാൽ ആകാശം പൊട്ടിപ്പിളർന്നിരിക്കും. മുൻപ് ശക്തവും ബലവത്തുമായി നിന്നിരുന്ന ആകാശം അന്നേ ദിവസം ദുർബലമായിരിക്കും. info
التفاسير:

external-link copy
17 : 69

وَّالْمَلَكُ عَلٰۤی اَرْجَآىِٕهَا ؕ— وَیَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ یَوْمَىِٕذٍ ثَمٰنِیَةٌ ۟ؕ

മലകുകൾ അന്ന് ആകാശത്തിൻ്റെ അതിരുകളിലും അറ്റങ്ങളിലുമുണ്ടായിരിക്കും. ആ ഭയാനകമായ ദിവസം നിൻ്റെ രക്ഷിതാവായ അല്ലാഹുവിൻ്റെ സിംഹാസനം സാമീപ്യം നൽകപ്പെട്ട എട്ടു മലക്കുകൾ വഹിക്കുന്നതായിരിക്കും. info
التفاسير:

external-link copy
18 : 69

یَوْمَىِٕذٍ تُعْرَضُوْنَ لَا تَخْفٰی مِنْكُمْ خَافِیَةٌ ۟

ജനങ്ങളേ! നിങ്ങളെല്ലാം അന്നേ ദിവസം അല്ലാഹുവിൻ്റെ മുൻപിൽ പ്രദർശിപ്പിക്കപ്പെടുന്നതാണ്. നിങ്ങളുടെ ഏതൊരു രഹസ്യമാകട്ടെ; അതൊന്നും അല്ലാഹുവിന് അന്ന് അവ്യക്തമാക്കപ്പെടുകയില്ല. അല്ലാഹു അവയെല്ലാം അറിയുന്നവനും എല്ലാം കണ്ടവനുമായിരിക്കും. info
التفاسير:

external-link copy
19 : 69

فَاَمَّا مَنْ اُوْتِیَ كِتٰبَهٗ بِیَمِیْنِهٖ فَیَقُوْلُ هَآؤُمُ اقْرَءُوْا كِتٰبِیَهْ ۟ۚ

എന്നാൽ തൻ്റെ പ്രവർത്തനങ്ങളുടെ ഏട് വലതു കയ്യിൽ നൽകപ്പെട്ടവൻ സന്തോഷത്തോടെയും മുഖപ്രസന്നതയോടെയും പറയും: ഇതാ എൻ്റെ പ്രവർത്തനങ്ങളുടെ ഗ്രന്ഥം എടുക്കുക! വായിച്ചു നോക്കുക! info
التفاسير:

external-link copy
20 : 69

اِنِّیْ ظَنَنْتُ اَنِّیْ مُلٰقٍ حِسَابِیَهْ ۟ۚ

ഞാൻ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുകയും, എൻ്റെ പ്രതിഫലം അനുഭവിക്കുകയും ചെയ്യേണ്ടി വരുമെന്ന് ഭൂമിയിൽ വെച്ചു തന്നെ ഞാൻ മനസ്സിലാക്കുകയും ഉറച്ചു വിശ്വസിക്കുകയും ചെയ്തിരുന്നു. info
التفاسير:

external-link copy
21 : 69

فَهُوَ فِیْ عِیْشَةٍ رَّاضِیَةٍ ۟ۙ

ശാശ്വതമായ അനുഗ്രഹങ്ങൾ വീക്ഷിച്ചതിനാൽ, അവൻ തൃപ്തികരമായ ജീവിതത്തിലായിരിക്കും. info
التفاسير:

external-link copy
22 : 69

فِیْ جَنَّةٍ عَالِیَةٍ ۟ۙ

ഉയർന്ന സ്ഥാനവും പദവിയുമുള്ള സ്വർഗത്തിൽ. info
التفاسير:

external-link copy
23 : 69

قُطُوْفُهَا دَانِیَةٌ ۟

അവയിലെ ഫലവർഗങ്ങൾ കഴിക്കാൻ ഉദ്ദേശിക്കുന്നവൻ്റെ അടുത്ത് തന്നെയുണ്ടായിരിക്കും. info
التفاسير:

external-link copy
24 : 69

كُلُوْا وَاشْرَبُوْا هَنِیْٓـًٔا بِمَاۤ اَسْلَفْتُمْ فِی الْاَیَّامِ الْخَالِیَةِ ۟

അവർക്കുള്ള ആദരവായി ഇങ്ങനെ പറയപ്പെടും: ഒരു പ്രയാസവുമില്ലാതെ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. ഭൂമിയിൽ കഴിച്ചു കൂട്ടിയ ദിവസങ്ങളിൽ നിങ്ങൾ പ്രവർത്തിച്ചു വെച്ച സൽകർമ്മങ്ങൾക്കുള്ള പ്രതിഫലമായി. info
التفاسير:

external-link copy
25 : 69

وَاَمَّا مَنْ اُوْتِیَ كِتٰبَهٗ بِشِمَالِهٖ ۙ۬— فَیَقُوْلُ یٰلَیْتَنِیْ لَمْ اُوْتَ كِتٰبِیَهْ ۟ۚ

എന്നാൽ തൻ്റെ പ്രവർത്തനങ്ങളുടെ ഗ്രന്ഥം ഇടതു കയ്യിൽ നൽകപ്പെട്ടവനാകട്ടെ -ഖേദത്തോടെ അവൻ പറയും-: എനിക്ക് എൻ്റെ പ്രവർത്തനങ്ങളുടെ ഗ്രന്ഥം നൽകപ്പെട്ടിരുന്നില്ലെങ്കിൽ എത്ര നന്നായിരുന്നു; ശിക്ഷാർഹമായ പ്രവർത്തനങ്ങളാണല്ലോ അവയിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. info
التفاسير:

external-link copy
26 : 69

وَلَمْ اَدْرِ مَا حِسَابِیَهْ ۟ۚ

എൻ്റെ വിചാരണ ഞാൻ അറിയാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു! info
التفاسير:

external-link copy
27 : 69

یٰلَیْتَهَا كَانَتِ الْقَاضِیَةَ ۟ۚ

എൻ്റെ മരണം ഒരു പുനർജീവനമില്ലാത്ത -അവസാന മരണമായിരുന്നെങ്കിൽ- എത്ര നന്നായിരുന്നു. info
التفاسير:

external-link copy
28 : 69

مَاۤ اَغْنٰی عَنِّیْ مَالِیَهْ ۟ۚ

എൻ്റെ സമ്പാദ്യം അല്ലാഹുവിൻ്റെ ശിക്ഷയെ എന്നിൽ നിന്ന് തടഞ്ഞില്ല. info
التفاسير:

external-link copy
29 : 69

هَلَكَ عَنِّیْ سُلْطٰنِیَهْ ۟ۚ

എൻ്റെ തെളിവുകളെല്ലാം മറഞ്ഞു പോയി; എനിക്ക് സഹായമായിരുന്ന ശക്തിയും പദവിയും നഷ്ടപ്പെട്ടു. info
التفاسير:

external-link copy
30 : 69

خُذُوْهُ فَغُلُّوْهُ ۟ۙ

അപ്പോൾ പറയപ്പെടും: മലക്കുകളേ! അവനെ പിടികൂടുകയും, അവൻ്റെ കൈ പിരടിയിലേക്ക് ചേർത്തു കെട്ടുകയും ചെയ്യുക. info
التفاسير:

external-link copy
31 : 69

ثُمَّ الْجَحِیْمَ صَلُّوْهُ ۟ۙ

പിന്നെ അവനെ നിങ്ങൾ നരകത്തിൽ പ്രവേശിക്കൂ; അവൻ അതിൻ്റെ ചൂട് അനുഭവിക്കട്ടെ! info
التفاسير:

external-link copy
32 : 69

ثُمَّ فِیْ سِلْسِلَةٍ ذَرْعُهَا سَبْعُوْنَ ذِرَاعًا فَاسْلُكُوْهُ ۟ؕ

ശേഷം എഴുമത് മുഴം നീളമുള്ള ചങ്ങലയിൽ അവനെ പ്രവേശിപ്പിക്കുക! info
التفاسير:

external-link copy
33 : 69

اِنَّهٗ كَانَ لَا یُؤْمِنُ بِاللّٰهِ الْعَظِیْمِ ۟ۙ

അങ്ങേയറ്റം മഹത്വമുള്ളവനായ അല്ലാഹുവിൽ അവൻ വിശ്വസിച്ചിരുന്നില്ല. info
التفاسير:

external-link copy
34 : 69

وَلَا یَحُضُّ عَلٰی طَعَامِ الْمِسْكِیْنِ ۟ؕ

ദരിദ്രർക്ക് ഭക്ഷണം നൽകാൻ അവൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നുമില്ല. info
التفاسير:

external-link copy
35 : 69

فَلَیْسَ لَهُ الْیَوْمَ هٰهُنَا حَمِیْمٌ ۟ۙ

അവൻ്റെ ശിക്ഷ ഒഴിവാക്കി നൽകുന്ന ഒരു ഉറ്റബന്ധുവും പരലോകത്ത് അവനുണ്ടായിരിക്കുകയില്ല. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• المِنَّة التي على الوالد مِنَّة على الولد تستوجب الشكر.
* പിതാവിന് ലഭിക്കുന്ന അനുഗ്രഹം മകനുമുള്ള അനുഗ്രഹമാകുന്നു; അതിന് നന്ദി പ്രകടിപ്പിക്കൽ നിർബന്ധമാണ്. info

• إطعام الفقير والحض عليه من أسباب الوقاية من عذاب النار.
* ദരിദ്രർക്ക് ഭക്ഷണം നൽകലും, അതിന് പ്രേരിപ്പിക്കലും നരകശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന കാരണങ്ങളിൽ പെട്ടതാണ്. info

• شدة عذاب يوم القيامة تستوجب التوقي منه بالإيمان والعمل الصالح.
* പരലോക ശിക്ഷയുടെ കാഠിന്യം. (ഇസ്ലാമിൽ) വിശ്വസിച്ചു കൊണ്ടും, സൽകർമ്മങ്ങൾ പ്രവർത്തിച്ചും അതിൽ നിന്ന് രക്ഷപ്പെടാൽ നിർബന്ധമത്രെ. info