വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

ത്തഹ്രീം

സൂറത്തിൻ്റെ ഉദ്ദേശ്യങ്ങളിൽ പെട്ടതാണ്:
الدعوة إلى إقامة البيوت على تعظيم حدود الله وتقديم مرضاته وحده.
അല്ലാഹുവിൻ്റെ വിധിവിലക്കുകളെ ആദരിക്കുകയും, അവൻ്റെ തൃപ്തികളെ മാത്രം മുന്തിക്കുകയും ചെയ്യുന്ന അവസ്ഥയിൽ ഭവനങ്ങൾ നിലനിർത്താൻ ഓർമ്മപ്പെടുത്തുന്നു. info

external-link copy
1 : 66

یٰۤاَیُّهَا النَّبِیُّ لِمَ تُحَرِّمُ مَاۤ اَحَلَّ اللّٰهُ لَكَ ۚ— تَبْتَغِیْ مَرْضَاتَ اَزْوَاجِكَ ؕ— وَاللّٰهُ غَفُوْرٌ رَّحِیْمٌ ۟

അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു അങ്ങേക്ക് അനുവദിച്ചു തന്ന ഒരു കാര്യം -അടിമസ്ത്രീയായ മാരിയയുമായി ബന്ധം വെക്കുക എന്നത്- എന്തിനാണ് അങ്ങ് സ്വന്തത്തിന് മേൽ നിഷിദ്ധമാക്കുന്നത്?! അവരോട് മറ്റു ഭാര്യമാർ ഈർഷ്യത വെച്ചതിനാൽ അവരെ തൃപ്തിപ്പെടുത്തുകയാണ് താങ്കൾ. അല്ലാഹുവാകട്ടെ; അങ്ങേക്ക് ഏറെ പൊറുത്തു തരുന്നവനും, അങ്ങയോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനുമാണ്?! info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• مشروعية الكَفَّارة عن اليمين.
* ശപഥം ലംഘിച്ചാൽ അതിന് പ്രായശ്ചിത്തം നിയമമാക്കപ്പെട്ടിരിക്കുന്നു. info

• بيان منزلة النبي صلى الله عليه وسلم عند ربه ودفاعه عنه.
* അല്ലാഹുവിങ്കൽ നബി -ﷺ- ക്കുള്ള സ്ഥാനവും, അവിടുത്തേക്ക് അല്ലാഹു നൽകുന്ന സംരക്ഷണവും പ്രതിരോധവും. info

• من كرم المصطفى صلى الله عليه وسلم مع زوجاته أنه كان لا يستقصي في العتاب فكان يعرض عن بعض الأخطاء إبقاءً للمودة.
* നബി -ﷺ- യുടെ മാന്യമായ സ്വഭാവത്തിൽ പെട്ടതായിരുന്നു ഭാര്യമാരുടെ എല്ലാ ന്യൂനതകളും ഒന്നൊഴിയാതെ എടുത്തു പറയാറില്ലായിരുന്നു അവിടുന്ന് എന്നത്. ചില തെറ്റുകളെല്ലാം അവിടുന്ന് സ്നേഹവും ഇഷ്ടവും നിലനിൽക്കുന്നതിനായി അവഗണിച്ചു വിടാറുണ്ടായിരുന്നു. info

• مسؤولية المؤمن عن نفسه وعن أهله.
* ഒരു മുസ്ലിമിന് അവൻ്റെ സ്വന്തം കാര്യത്തിലും കുടുംബത്തിൻ്റെ കാര്യത്തിലുമുള്ള ഉത്തരവാദിത്തം. info