വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
7 : 61

وَمَنْ اَظْلَمُ مِمَّنِ افْتَرٰی عَلَی اللّٰهِ الْكَذِبَ وَهُوَ یُدْعٰۤی اِلَی الْاِسْلَامِ ؕ— وَاللّٰهُ لَا یَهْدِی الْقَوْمَ الظّٰلِمِیْنَ ۟ۚ

ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന പരിശുദ്ധമായ ഏകദൈവാരാധനയുടെ മതമായ ഇസ്ലാമിലേക്ക് ക്ഷണിക്കപ്പെടുമ്പോൾ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചു കൊണ്ട് അവന് പങ്കാളികളെ നിശ്ചയിക്കുകയും, അവരെ ആരാധിക്കുകയും ചെയ്യുന്നവനെക്കാൾ അതിക്രമിയായി ഒരാളും തന്നെയില്ല. ബഹുദൈവാരാധനയും തിന്മകളും പ്രവർത്തിച്ച് സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിക്കുന്ന ഒരു സമൂഹത്തെ അല്ലാഹു സന്മാർഗത്തിലേക്കും ശരിയിലേക്കും നയിക്കുകയില്ല. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• تبشير الرسالات السابقة بنبينا صلى الله عليه وسلم دلالة على صدق نبوته.
* മുൻകാല ദൂതന്മാർ നമ്മുടെ നബിയെ -ﷺ- കുറിച്ച് സന്തോഷവാർത്ത അറിയിച്ചിട്ടുണ്ട് എന്നത് അവിടുന്ന് ശരിയായ നബിയാണെന്നതിനുള്ള തെളിവാണ്. info

• التمكين للدين سُنَّة إلهية.
* അല്ലാഹുവിൻ്റെ മതം വിജയിക്കുമെന്നത് അല്ലാഹുവിൻ്റെ മാറ്റം വരാത്ത ചര്യയാണ്. info

• الإيمان والجهاد في سبيل الله من أسباب دخول الجنة.
* (ഇസ്ലാമിൽ) വിശ്വസിക്കുക എന്നതും, അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുകയെന്നതും സ്വർഗപ്രവേശനത്തിനുള്ള കാരണങ്ങളിൽ പെട്ടതാണ്. info

• قد يعجل الله جزاء المؤمن في الدنيا، وقد يدخره له في الآخرة لكنه لا يُضَيِّعه - سبحانه -.
* ചിലപ്പോൾ (ഇസ്ലാമിൽ) വിശ്വസിച്ചവർക്കുള്ള പ്രതിഫലം അല്ലാഹു ഭൂമിയിൽ വെച്ചു തന്നെ നൽകിയേക്കാം. മറ്റു ചിലപ്പോൾ പരലോകത്തേക്ക് നീട്ടി വെക്കുകയുമായേക്കാം. എന്നാൽ ഒരിക്കലും അവൻ്റെ പ്രതിഫലം അല്ലാഹു നിഷ്ഫലമാക്കുകയില്ല. info