വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

സ്സ്വഫ്ഫ്

സൂറത്തിൻ്റെ ഉദ്ദേശ്യങ്ങളിൽ പെട്ടതാണ്:
حثّ المؤمنين لنصرة الدين.
ദീനിനെ സഹായിക്കാൻ (അല്ലാഹുവിൽ) വിശ്വസിച്ചവരെ പ്രേരിപ്പിക്കുകയും, അവർക്ക് അതിനുള്ള പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. info

external-link copy
1 : 61

سَبَّحَ لِلّٰهِ مَا فِی السَّمٰوٰتِ وَمَا فِی الْاَرْضِ ۚ— وَهُوَ الْعَزِیْزُ الْحَكِیْمُ ۟

ആകാശഭൂമികളിലുള്ള എല്ലാം അല്ലാഹുവിനെ അവന് യോജ്യമല്ലാത്ത എല്ലാ കാര്യങ്ങളിൽ നിന്നും അവനെ പരിശുദ്ധപ്പെടുത്തുകയും, മഹത്വപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഒരാൾക്കും പരാജയപ്പെടുത്താൻ സാധിക്കാത്ത 'അസീസും', തൻ്റെ സൃഷ്ടിപ്പിലും വിധിവിലക്കുകളിലും വിധിനിർണയത്തിലും അങ്ങേയറ്റം യുക്തമായത് ചെയ്യുന്ന 'ഹകീമു'മാകുന്നു അവൻ. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• مشروعية مبايعة ولي الأمر على السمع والطاعة والتقوى.
* ഇസ്ലാമിക ഭരണാധികാരിയെ കേൾക്കുകയും അനുസരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യും എന്ന് ബയ്അത് (കരാർ) ചെയ്യൽ പുണ്യമാണ്. info

• وجوب الصدق في الأفعال ومطابقتها للأقوال.
* വാക്കുകളിൽ സത്യസന്ധത പാലിക്കുക എന്നതും, പ്രവൃത്തി വാക്കുകളോട് യോജിക്കുക എന്നതും നിർബന്ധമാണ്. info

• بيَّن الله للعبد طريق الخير والشر، فإذا اختار العبد الزيغ والضلال ولم يتب فإن الله يعاقبه بزيادة زيغه وضلاله.
* അല്ലാഹു നന്മയുടെയും തിന്മയുടെ വഴികൾ മനുഷ്യർക്ക് വ്യക്തമാക്കി നൽകിയിരിക്കുന്നു. വഴികേടിൻ്റെയും സത്യത്തിൽ നിന്നുള്ള വ്യതിചലനത്തിൻ്റെയും മാർഗം സ്വീകരിക്കുകയും, അതിൽ നിന്ന് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്യുന്നവന് അല്ലാഹു വഴികേട് വർദ്ധിപ്പിച്ചു നൽകുകയാണ് ചെയ്യുക. info