വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
79 : 6

اِنِّیْ وَجَّهْتُ وَجْهِیَ لِلَّذِیْ فَطَرَ السَّمٰوٰتِ وَالْاَرْضَ حَنِیْفًا وَّمَاۤ اَنَا مِنَ الْمُشْرِكِیْنَ ۟ۚ

ഒരു മുൻമാതൃകയുമില്ലാതെ ആകാശഭൂമികളെ മുഴുവൻ സൃഷ്ടിച്ചവന് മാത്രമായി ഞാൻ എൻ്റെ കീഴ്വണക്കം നിഷ്കളങ്കമാക്കിയിരിക്കുന്നു. ബഹുദൈവാരാധനയിൽ നിന്നും പൂർണമായും മാറി, അല്ലാഹുവിനെ പരിപൂർണ്ണമായി ഏകനാക്കുന്ന ശുദ്ധമായ തൗഹീദിലേക്ക് ചാഞ്ഞുനിൽക്കുന്നവനാണ് ഞാൻ. അല്ലാഹുവോടൊപ്പം മറ്റുള്ളവരെ ആരാധിക്കുന്ന മുശ്രിക്കുകളിൽ (ബഹുദൈവാരാധകരിൽ) പെട്ടവനല്ല ഞാൻ. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• الاستدلال على الربوبية بالنظر في المخلوقات منهج قرآني.
• സൃഷ്ടികളിലേക്ക് നോക്കാൻ കൽപ്പിച്ചു കൊണ്ട് അല്ലാഹുവിൻ്റെ സൃഷ്ടികർതൃത്വത്തിന് തെളിവ് കണ്ടെത്തുക എന്നത് ഖുർആനിൻ്റെ രീതിയിൽ പെട്ടതാണ്. info

• الدلائل العقلية الصريحة توصل إلى ربوبية الله.
• വ്യക്തമായ ഭൗദ്ധിക പ്രമാണങ്ങൾ അല്ലാഹുവിൻ്റെ രക്ഷാകർതൃത്വം അംഗീകരിക്കുന്നതിലേക്ക് എത്തിക്കുന്നു. info