വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
136 : 6

وَجَعَلُوْا لِلّٰهِ مِمَّا ذَرَاَ مِنَ الْحَرْثِ وَالْاَنْعَامِ نَصِیْبًا فَقَالُوْا هٰذَا لِلّٰهِ بِزَعْمِهِمْ وَهٰذَا لِشُرَكَآىِٕنَا ۚ— فَمَا كَانَ لِشُرَكَآىِٕهِمْ فَلَا یَصِلُ اِلَی اللّٰهِ ۚ— وَمَا كَانَ لِلّٰهِ فَهُوَ یَصِلُ اِلٰی شُرَكَآىِٕهِمْ ؕ— سَآءَ مَا یَحْكُمُوْنَ ۟

അല്ലാഹുവിൽ പങ്കുചേർത്ത ബഹുദൈവാരാധകർ അവൻ സൃഷ്ടിച്ച കൃഷിവിഭവങ്ങളിൽ നിന്നും കന്നുകാലികളിൽ നിന്നും അല്ലാഹുവിന് ഒരു പങ്ക് നിശ്ചയിച്ചു നൽകിയിരിക്കുന്നു. അങ്ങനെ മതത്തിലില്ലാത്ത പുതിയ ഒരു കാര്യം അവർ പടച്ചുണ്ടാക്കി. അവരുടെ വാദപ്രകാരം അത് അല്ലാഹുവിനുള്ളതും, മറ്റൊരു പങ്ക് അവരുടെ വിഗ്രഹങ്ങൾക്കും ആരാധ്യവസ്തുക്കൾക്കുമുള്ളതാണ്. എന്നാൽ, അവർ തങ്ങളുടെ പങ്കാളികൾക്ക് മാറ്റിവെച്ചത് അല്ലാഹു നിയമമാക്കിയ വഴികളിൽ -ദരിദ്രർക്കും പാവപ്പെട്ടവർക്കും മറ്റും- എത്തുകയില്ല. അവർ അല്ലാഹുവിനായി മാറ്റിവെച്ചത് അവരുടെ പങ്കാളികളായ വിഗ്രഹങ്ങൾക്ക് എത്തുകയും, അവ (വിഗ്രഹങ്ങളുടെ) പ്രയോജനത്തിനായി ചെലവഴിക്കപ്പെടുകയും ചെയ്യും. അവരുടെ വിധിയും വീതംവെക്കലും എത്ര മോശമായിരിക്കുന്നു. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• تفاوت مراتب الخلق في أعمال المعاصي والطاعات يوجب تفاوت مراتبهم في درجات العقاب والثواب.
• നന്മ തിന്മകൾ പ്രവർത്തിക്കുന്നതിൽ മനുഷ്യരുടെ നിലവാരവും പദവികളും വ്യത്യാസപ്പെട്ടിരിക്കുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ അവരുടെ പ്രതിഫലത്തിലും ശിക്ഷയിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതാണ്. info

• اتباع الشيطان موجب لانحراف الفطرة حتى تصل لاستحسان القبيح مثل قتل الأولاد ومساواة أصنامهم بالله سبحانه وتعالى.
• പിശാചിനെ പിൻപറ്റുക എന്നത് ശുദ്ധപ്രകൃതിയിൽ വക്രതയുണ്ടാക്കുന്നതാണ്. ക്രമേണ വൃത്തികേടുകൾ പോലും മനോഹരമായി കാണുന്ന തരത്തിലേക്ക് അത് കൊണ്ടുപോകും. സന്താനങ്ങളെ കൊലപ്പെടുത്തുകയും, തങ്ങളുടെ വിഗ്രഹങ്ങളെ അല്ലാഹുവിനോട് സമപ്പെടുത്തുന്നതും പോലുള്ള (തിന്മകളിലേക്ക് ബഹുദൈവാരാധകർ എത്തിപ്പെട്ടത്) ഉദാഹരണം. info