വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
3 : 59

وَلَوْلَاۤ اَنْ كَتَبَ اللّٰهُ عَلَیْهِمُ الْجَلَآءَ لَعَذَّبَهُمْ فِی الدُّنْیَا ؕ— وَلَهُمْ فِی الْاٰخِرَةِ عَذَابُ النَّارِ ۟

അവരെ വീടുകളിൽ നിന്ന് പുറത്താക്കുക എന്ന അല്ലാഹുവിൻ്റെ വിധിയില്ലായിരുന്നെങ്കിൽ ഇഹലോകത്ത് തന്നെ അവർ കൊല്ലപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്യുന്ന ശിക്ഷ അല്ലാഹു വിധിക്കുമായിരുന്നു. അവരെ കാത്തിരിക്കുന്ന നരകശിക്ഷ അവർക്ക് വേറെയുണ്ട്; അവരതിൽ ശാശ്വതവാസികളായിരിക്കും.
info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• المحبة التي لا تجعل المسلم يتبرأ من دين الكافر ويكرهه، فإنها محرمة، أما المحبة الفطرية؛ كمحبة المسلم لقريبه الكافر، فإنها جائزة.
* ഒരു അമുസ്ലിമിൻ്റെ മതത്തിൽ നിന്ന് ബന്ധവിഛേദനം പ്രഖ്യാപിക്കാനും, അതിനെ വെറുക്കാനും കഴിയാത്ത രൂപത്തിൽ അവനെ സ്നേഹിക്കുക എന്നത് നിഷിദ്ധമാണ്. എന്നാൽ തൻ്റെ ബന്ധുവായ അമുസ്ലിമിനോട് ഉണ്ടാകുന്ന പ്രകൃതിപരമായ സ്നേഹം; അത് അനുവദനീയമാണ്. info

• رابطة الإيمان أوثق الروابط بين أهل الإيمان.
* വിശ്വാസികൾക്കിടയിലുള്ള ബന്ധങ്ങളിൽ ഏറ്റവും ശക്തമായ ബന്ധം വിശ്വാസപരമായ ബന്ധമാണ്. info

• قد يعلو أهل الباطل حتى يُظن أنهم لن ينهزموا، فتأتي هزيمتهم من حيث لا يتوقعون.
* അസത്യത്തിൻ്റെ വക്താക്കൾ ഇനി അവർ പരാജയപ്പെടില്ല എന്ന് തോന്നിക്കുന്ന രീതിയിൽ ചിലപ്പോൾ ശക്തിയുള്ളവരായി മാറിയേക്കാം. എന്നാൽ അവർ പ്രതീക്ഷിക്കാത്ത രൂപത്തിൽ അവരുടെ പരാജയം വന്നെത്തുക തന്നെ ചെയ്യുന്നതാണ്. info

• من قدر الله في الناس دفع المصائب بوقوع ما دونها من المصائب.
* ചെറിയ വിപത്തുകളിലൂടെ വലിയ വിപത്തുകൾ തടയുക എന്നത് മനുഷ്യരുടെ കാര്യത്തിലുള്ള അല്ലാഹുവിൻ്റെ നിർണ്ണയത്തിൽ പെട്ടതാണ്. info