വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
21 : 57

سَابِقُوْۤا اِلٰی مَغْفِرَةٍ مِّنْ رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ السَّمَآءِ وَالْاَرْضِ ۙ— اُعِدَّتْ لِلَّذِیْنَ اٰمَنُوْا بِاللّٰهِ وَرُسُلِهٖ ؕ— ذٰلِكَ فَضْلُ اللّٰهِ یُؤْتِیْهِ مَنْ یَّشَآءُ ؕ— وَاللّٰهُ ذُو الْفَضْلِ الْعَظِیْمِ ۟

അല്ലയോ ജനങ്ങളേ! നിങ്ങളുടെ പാപങ്ങൾ അല്ലാഹു പൊറുത്തു നൽകുന്നതിനായി, പശ്ചാത്താപം പോലുള്ള നന്മകൾ ചെയ്തു കൊണ്ട് സൽകർമ്മങ്ങളിലേക്ക് നിങ്ങൾ മുന്നേറുക. ആകാശഭൂമികളുടെ വിശാലതയുള്ള സ്വർഗം നേടുന്നതിനു വേണ്ടിയും. ഈ (പറയപ്പെട്ട) സ്വർഗം അല്ലാഹു അവനിലും അവൻ്റെ ദൂതന്മാരിലും വിശ്വസിച്ചവർക്ക് ഒരുക്കി വെച്ചതാകുന്നു. ഈ പ്രതിഫലം അല്ലാഹു അവനുദ്ദേശിക്കുന്ന അവൻ്റെ അടിമകൾക്ക് മേൽ അവൻ ചൊരിയുന്ന അവൻ്റെ അനുഗ്രഹമത്രെ. അല്ലാഹു തൻ്റെ വിശ്വാസികളായ അടിമകൾക്ക് മേൽ അങ്ങേയറ്റം വിശാലമായി അനുഗ്രഹം ചൊരിയുന്നവനത്രെ. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• الزهد في الدنيا وما فيها من شهوات، والترغيب في الآخرة وما فيها من نعيم دائم يُعينان على سلوك الصراط المستقيم.
* ഐഹികജീവിതത്തിലും അതിലെ ദേഹേഛകളിലും വിരക്തി പാലിക്കുന്നതും, പരലോകത്ത് ലഭിക്കാനിരിക്കുന്നതിലും അതിലെ എന്നെന്നും നിലനിൽക്കുന്ന അനുഗ്രഹങ്ങളിലുമുള്ള താല്പര്യവും ഇസ്ലാമാകുന്ന നേരായ പാതയിൽ പ്രവേശിക്കാൻ സഹായിക്കും. info

• وجوب الإيمان بالقدر.
* അല്ലാഹുവിൻ്റെ വിധിയിൽ വിശ്വസിക്കുക എന്നത് നിർബന്ധമാണ്. info

• من فوائد الإيمان بالقدر عدم الحزن على ما فات من حظوظ الدنيا.
* അല്ലാഹുവിൻ്റെ വിധിയിൽ വിശ്വസിക്കുന്നത് കൊണ്ടുള്ള ഒരുപകാരം, അത് ഐഹിക ജീവിതത്തിലെ നഷ്ടങ്ങളിൽ കടുത്ത ദുഖം ബാധിക്കുന്നതിൽ നിന്ന് തടയുമെന്നതാണ്. info

• البخل والأمر به خصلتان ذميمتان لا يتصف بهما المؤمن.
* പിശുക്കും, പിശുക്കിപ്പിടിക്കാൻ കൽപ്പിക്കുന്നതും ചീത്ത സ്വഭാവങ്ങളിൽ പെട്ടതാകുന്നു. അത് ഒരു (ഇസ്ലാമിക) വിശ്വാസിക്ക് ചേർന്നതല്ല. info