വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

പേജ് നമ്പർ:close

external-link copy
12 : 57

یَوْمَ تَرَی الْمُؤْمِنِیْنَ وَالْمُؤْمِنٰتِ یَسْعٰی نُوْرُهُمْ بَیْنَ اَیْدِیْهِمْ وَبِاَیْمَانِهِمْ بُشْرٰىكُمُ الْیَوْمَ جَنّٰتٌ تَجْرِیْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِیْنَ فِیْهَا ؕ— ذٰلِكَ هُوَ الْفَوْزُ الْعَظِیْمُ ۟ۚ

(ഇസ്ലാമിൽ) വിശ്വസിച്ച സ്ത്രീ പുരുഷന്മാരെ അവർക്ക് മുൻപിലും വലതു വശങ്ങളിലുമായി പ്രകാശം തുടിച്ചു നിൽക്കുന്ന നിലക്ക് നീ കാണുന്ന ദിവസം. അന്നേ ദിവസം അവരോട് പറയപ്പെടും: നിങ്ങൾക്ക് ഇന്നുള്ള സന്തോഷവാർത്ത സ്വർഗത്തോപ്പുകളെ കുറിച്ചാകുന്നു! അതിലെ കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകുന്നു. അവരതിൽ എന്നെന്നും വസിക്കുന്നവരായിരിക്കും. ഈ പ്രതിഫലം തന്നെയാകുന്നു മഹത്തരമായ വിജയം; ഒരു വിജയവും അതിന് സമമാവുകയില്ല. info
التفاسير:

external-link copy
13 : 57

یَوْمَ یَقُوْلُ الْمُنٰفِقُوْنَ وَالْمُنٰفِقٰتُ لِلَّذِیْنَ اٰمَنُوا انْظُرُوْنَا نَقْتَبِسْ مِنْ نُّوْرِكُمْ ۚ— قِیْلَ ارْجِعُوْا وَرَآءَكُمْ فَالْتَمِسُوْا نُوْرًا ؕ— فَضُرِبَ بَیْنَهُمْ بِسُوْرٍ لَّهٗ بَابٌ ؕ— بَاطِنُهٗ فِیْهِ الرَّحْمَةُ وَظَاهِرُهٗ مِنْ قِبَلِهِ الْعَذَابُ ۟ؕ

കപടവിശ്വാസികളായ സ്ത്രീ പുരുഷന്മാർ (ഇസ്ലാമിൽ) വിശ്വസിച്ചവരോട് ഇപ്രകാരം പറയുന്ന ദിനം: 'നിങ്ങൾ ഞങ്ങളെയൊന്ന് കാത്തു നിൽക്കൂ! ഈ സ്വിറാത്വ് പാലം കടക്കാൻ, ഞങ്ങളും നിങ്ങളുടെ പ്രകാശത്തിൽ നിന്നൽപ്പം എടുക്കട്ടെ. അപ്പോൾ പരിഹാസത്തോടെ അവരോട് പറയപ്പെടും: നിങ്ങൾ പിന്നിലേക്ക് തന്നെ തിരിച്ചു പോവുക. എന്നിട്ട് നിങ്ങൾക്ക് വഴികാണിക്കാനുള്ള പ്രകാശം തേടുക. അപ്പോൾ അവർക്കിടയിൽ ഒരു മതിൽ കൊണ്ട് മറയിടപ്പെടും. ആ മതിലിനൊരു വാതിലുണ്ട്. വിശ്വാസികൾ നിലയുറപ്പിച്ച അതിൻ്റെ ഉൾഭാഗത്ത് കാരുണ്യമാണ്. കപടവിശ്വാസികൾ നിൽക്കുന്ന അതിൻ്റെ പുറംഭാഗത്താകട്ടെ, ശിക്ഷയും. info
التفاسير:

external-link copy
14 : 57

یُنَادُوْنَهُمْ اَلَمْ نَكُنْ مَّعَكُمْ ؕ— قَالُوْا بَلٰی وَلٰكِنَّكُمْ فَتَنْتُمْ اَنْفُسَكُمْ وَتَرَبَّصْتُمْ وَارْتَبْتُمْ وَغَرَّتْكُمُ الْاَمَانِیُّ حَتّٰی جَآءَ اَمْرُ اللّٰهِ وَغَرَّكُمْ بِاللّٰهِ الْغَرُوْرُ ۟

കപടവിശ്വാസികൾ (ഇസ്ലാമിൽ) വിശ്വസിച്ചവരോട് വിളിച്ചു പറയും: ഞങ്ങളും നിങ്ങളോടൊപ്പം ഇസ്ലാം സ്വീകരിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തിരുന്നില്ലേ?! അപ്പോൾ (അല്ലാഹുവിൽ) വിശ്വസിച്ചവർ അവരോട് പറയും: അതെ. നിങ്ങൾ ഞങ്ങളോടൊപ്പം തന്നെയായിരുന്നു. എന്നാൽ നിങ്ങൾ കപടത സ്വീകരിക്കുകയും സ്വന്തത്തെ നാശത്തിൽ പെടുത്തുകയും ചെയ്തു. (ഇസ്ലാമിൽ) വിശ്വസിച്ചവർക്ക് പരാജയം വരുകയും, അങ്ങനെ നിങ്ങളുടെ നിഷേധം പരസ്യമാക്കാൻ കഴിയുകയും ചെയ്യുന്നത് നിങ്ങൾ കാത്തിരുന്നു. അല്ലാഹു മുസ്ലിംകളെ സഹായിക്കുമെന്നതിലും, മരണ ശേഷം ഒരു പുനരുത്ഥാനമുണ്ടാകുമെന്നതിലും നിങ്ങൾ സംശയിച്ചു. നിങ്ങളുടെ വ്യാമോഹങ്ങൾ നിങ്ങളെ വഞ്ചിച്ചു. അങ്ങനെയിരിക്കെ മരണം നിങ്ങളെ പിടികൂടി. പിശാച് നിങ്ങളെ അല്ലാഹുവിൻ്റെ കാര്യത്തിൽ വഞ്ചനയിൽ വീഴ്ത്തുകയും ചെയ്തു.
info
التفاسير:

external-link copy
15 : 57

فَالْیَوْمَ لَا یُؤْخَذُ مِنْكُمْ فِدْیَةٌ وَّلَا مِنَ الَّذِیْنَ كَفَرُوْا ؕ— مَاْوٰىكُمُ النَّارُ ؕ— هِیَ مَوْلٰىكُمْ ؕ— وَبِئْسَ الْمَصِیْرُ ۟

അല്ലയോ കപടവിശ്വാസികളേ! നിങ്ങളുടെ പക്കൽ നിന്ന് നരകശിക്ഷ ഒഴിവാക്കാൻ ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടുന്നതല്ല. അല്ലാഹുവിനെ നിഷേധിക്കുകയും, അത് പരസ്യമാക്കുകയും ചെയ്ത നിഷേധികളിൽ നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കുകയില്ല. കപടവിശ്വാസികളായ നിങ്ങളുടെ വാസസ്ഥലവും (ഇസ്ലാമിനെ) നിഷേധിച്ചവരുടെ വാസസ്ഥലവും നരകം തന്നെ. അതാണ് നിങ്ങൾക്ക് ഏറ്റവും അർഹമായത്. നിങ്ങൾ നരകത്തിനും ഏറ്റവും യോജിച്ചവർ തന്നെ. എത്ര മോശം സങ്കേതമാണത്! info
التفاسير:

external-link copy
16 : 57

اَلَمْ یَاْنِ لِلَّذِیْنَ اٰمَنُوْۤا اَنْ تَخْشَعَ قُلُوْبُهُمْ لِذِكْرِ اللّٰهِ وَمَا نَزَلَ مِنَ الْحَقِّ ۙ— وَلَا یَكُوْنُوْا كَالَّذِیْنَ اُوْتُوا الْكِتٰبَ مِنْ قَبْلُ فَطَالَ عَلَیْهِمُ الْاَمَدُ فَقَسَتْ قُلُوْبُهُمْ ؕ— وَكَثِیْرٌ مِّنْهُمْ فٰسِقُوْنَ ۟

അല്ലാഹുവിലും അവൻ്റെ ദൂതരിലും വിശ്വസിച്ചവർക്ക് അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിലേക്കും, ഖുർആനിൽ അവതരിച്ച (സ്വർഗ)വാഗ്ദാനങ്ങളിലേക്കും, (നരകത്തെ കുറിച്ചുള്ള) താക്കീതുകളിലേക്കും കീഴൊതുങ്ങാനുള്ള നേരമായില്ലേ?! തൗറാത്ത് നൽകപ്പെട്ട യഹൂദരെയും, ഇഞ്ചീൽ നൽകപ്പെട്ട നസ്വാറാക്കളെയും പോലെ ഹൃദയം കടുത്തു പോകാതിരിക്കാനും; അവർക്കും അവരിലേക്ക് നബിമാർ നിയോഗിക്കപ്പെടുന്നതിൻ്റെയും ഇടയിലുള്ള കാലദൈർഘ്യം അധികരിച്ചപ്പോൾ അവരുടെ ഹൃദയങ്ങൾ കടുത്തു പോയി. അവരിൽ ധാരാളം പേർ അല്ലാഹുവിനെ അനുസരിക്കുന്നത് അവസാനിപ്പിക്കുകയും, അവനെ ധിക്കരിക്കുകയും ചെയ്യുന്നവരാണ്. info
التفاسير:

external-link copy
17 : 57

اِعْلَمُوْۤا اَنَّ اللّٰهَ یُحْیِ الْاَرْضَ بَعْدَ مَوْتِهَا ؕ— قَدْ بَیَّنَّا لَكُمُ الْاٰیٰتِ لَعَلَّكُمْ تَعْقِلُوْنَ ۟

ഭൂമി ഉണങ്ങി പോയതിന് ശേഷം അതിൽ സസ്യങ്ങൾ മുളപ്പിച്ചു കൊണ്ട് അല്ലാഹുവാണ് അതിനെ ജീവനുള്ളതാക്കുന്നതെന്ന് നിങ്ങൾ അറിയുക! ജനങ്ങളേ! നിങ്ങൾ ബുദ്ധി കൊടുത്ത് ചിന്തിക്കുന്നതിനായി, അല്ലാഹുവിൻ്റെ ശക്തിയും ഏകത്വവും വിശദീകരിച്ചു തരുന്ന തെളിവുകളും പ്രമാണങ്ങളും നാം നിങ്ങൾക്ക് വിശദീകരിച്ചു തന്നിരിക്കുന്നു. അതിനാൽ അറിയുക! നിർജ്ജീവമായി കിടന്ന ഭൂമിയെ ജീവനുള്ളതാക്കാൻ കഴിവുള്ളവൻ മരിച്ചതിന് ശേഷം നിങ്ങളെ ഉയർത്തെഴുന്നേൽപ്പിക്കാനും കഴിവുള്ളവനാണ്. കടുത്തു പോയ നിങ്ങളുടെ ഹൃദയങ്ങളെ ലോലമാക്കാനും അവൻ കഴിവുള്ളവനത്രെ. info
التفاسير:

external-link copy
18 : 57

اِنَّ الْمُصَّدِّقِیْنَ وَالْمُصَّدِّقٰتِ وَاَقْرَضُوا اللّٰهَ قَرْضًا حَسَنًا یُّضٰعَفُ لَهُمْ وَلَهُمْ اَجْرٌ كَرِیْمٌ ۟

തങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് ഒരു ഭാഗം ദാനധർമ്മമായി നൽകുന്ന സ്ത്രീ പുരുഷന്മാർക്കും, നല്ല മനസ്സോടെ -എടുത്തു പറയുകയോ പ്രയാസപ്പെടുത്തുകയോ ചെയ്യാതെ- തങ്ങളുടെ സമ്പാദ്യം ദാനം നൽകുന്നവർക്കും അവരുടെ പ്രവർത്തനങ്ങളുടെ പ്രതിഫലം ഇരട്ടിയിരട്ടിയായി നൽകപ്പെടും. ഓരോ നന്മക്കും അതിൻ്റെ പത്തിരട്ടി മുതൽ എഴുന്നൂറ് ഇരട്ടി വരെയും, അനേകം ഇരട്ടികളായുമാണ് പ്രതിഫലം. അതോടൊപ്പം മാന്യമായ പ്രതിഫലം അല്ലാഹുവിങ്കൽ അവർക്ക് വേറെയുമുണ്ട്; സ്വർഗമാണത്. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• امتنان الله على المؤمنين بإعطائهم نورًا يسعى أمامهم وعن أيمانهم.
* (ഇസ്ലാമിൽ) വിശ്വസിച്ചവർക്ക് അവരുടെ മുൻപിലും വലതു ഭാഗങ്ങളിലും അല്ലാഹു പ്രകാശം നിശ്ചയിച്ചു നൽകുമെന്നത് അല്ലാഹു അവൻ്റെ ഔദാര്യമായി പ്രത്യേകം ഓർമ്മപ്പെടുത്തിയിരിക്കുന്നു. info

• المعاصي والنفاق سبب للظلمة والهلاك يوم القيامة.
* തിന്മകൾ പ്രവർത്തിക്കുന്നതും, വിശ്വാസത്തിൽ കാപട്യം കാണിക്കുന്നതും പരലോകത്ത് അന്ധകാരവും നാശവും വരുത്തി വെക്കും. info

• التربُّص بالمؤمنين والشك في البعث، والانخداع بالأماني، والاغترار بالشيطان: من صفات المنافقين.
* (ഇസ്ലാമിൽ) വിശ്വസിച്ചവർക്ക് പ്രയാസം ബാധിക്കുന്നത് കാത്തിരിക്കുക എന്നതും, പുനരുത്ഥാനത്തിലുള്ള സംശയവും, വ്യാമോഹങ്ങളിൽ വഞ്ചിതരാവുന്നതും, പിശാചിൻ്റെ വഞ്ചനയിൽ അകപ്പെടുന്നതുമെല്ലാം കപടവിശ്വാസികളുടെ സ്വഭാവവിശേഷണങ്ങളിൽ പെട്ടതാണ്. info

• خطر الغفلة المؤدية لقسوة القلوب.
* ഹൃദയകാഠിന്യത്തിലേക്കെത്തിക്കുന്ന അശ്രദ്ധ അപകടകരമാണ്. info