വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

പേജ് നമ്പർ:close

external-link copy
27 : 53

اِنَّ الَّذِیْنَ لَا یُؤْمِنُوْنَ بِالْاٰخِرَةِ لَیُسَمُّوْنَ الْمَلٰٓىِٕكَةَ تَسْمِیَةَ الْاُ ۟

തീർച്ചയായും അന്ത്യനാളിലെ പുനരുത്ഥാനത്തിൽ വിശ്വസിക്കാത്തവർ മലക്കുകളെ സ്ത്രീ നാമങ്ങൾ കൊണ്ടാണ് പേര് വിളിക്കുന്നത്. അല്ലാഹുവിൻ്റെ പെൺമക്കളാണ് മലക്കുകൾ എന്ന അവരുടെ വിശ്വാസത്തിൽ നിന്നാണ് ഈ ചിന്താഗതി വന്നത്. അല്ലാഹു അവരുടെ ആരോപണത്തിൽ നിന്ന് അങ്ങേയറ്റം ഔന്നത്യമുള്ളവനായിരിക്കുന്നു. info
التفاسير:

external-link copy
28 : 53

وَمَا لَهُمْ بِهٖ مِنْ عِلْمٍ ؕ— اِنْ یَّتَّبِعُوْنَ اِلَّا الظَّنَّ ۚ— وَاِنَّ الظَّنَّ لَا یُغْنِیْ مِنَ الْحَقِّ شَیْـًٔا ۟ۚ

മലക്കുകളെ സ്ത്രീ നാമങ്ങൾ കൊണ്ട് പേരിടുന്നവർക്ക് ഉപോൽബലകമായ ഒരു വിജ്ഞാനവും അവരുടെ പക്കലില്ല. കേവലം ഊഹവും തോന്നലുകളും മാത്രമാണ് അവർ പിൻപറ്റുന്നത്. തീർച്ചയായും ഊഹം സത്യത്തിന് പകരം വെക്കാൻ ഒരു നിലക്കും യോജ്യമാവില്ല. info
التفاسير:

external-link copy
29 : 53

فَاَعْرِضْ عَنْ مَّنْ تَوَلّٰی ۙ۬— عَنْ ذِكْرِنَا وَلَمْ یُرِدْ اِلَّا الْحَیٰوةَ الدُّنْیَا ۟ؕ

അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് തിരിഞ്ഞു കളയുകയും, അതിനെ തീർത്തും അവഗണിക്കുകയും, ഐഹികജീവിതം മാത്രം ലക്ഷ്യമാക്കി, തൻ്റെ പരലോകത്തിന് വേണ്ടി ഒന്നും പ്രവർത്തിക്കാത്തവരെ നീ അവഗണിക്കുക. കാരണം അവൻ അതിൽ വിശ്വസിക്കുകയില്ല. info
التفاسير:

external-link copy
30 : 53

ذٰلِكَ مَبْلَغُهُمْ مِّنَ الْعِلْمِ ؕ— اِنَّ رَبَّكَ هُوَ اَعْلَمُ بِمَنْ ضَلَّ عَنْ سَبِیْلِهٖ وَهُوَ اَعْلَمُ بِمَنِ اهْتَدٰی ۟

മലക്കുകളെ സ്ത്രീ നാമങ്ങളിൽ വിളിക്കുക എന്ന ബഹുദൈവാരാധകരുടെ ഈ രീതി; അതാണ് അവർക്ക് എത്തിപ്പിടിക്കാൻ കഴിഞ്ഞ പരമാവധി അറിവ്! കാരണം അവർ തനിച്ച വിഡ്ഡികളാകുന്നു. ദൃഢവിശ്വാസത്തിലേക്ക് അവർക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവിന് സത്യപാതയിൽ നിന്ന് വഴിതെറ്റിയവരെ കുറിച്ച് നന്നായി അറിയാം. അവൻ്റെ വഴിയിലേക്ക് മാർഗദർശനം ലഭിച്ചവരെ കുറിച്ചും അവന് നന്നായറിയാം. അതിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. info
التفاسير:

external-link copy
31 : 53

وَلِلّٰهِ مَا فِی السَّمٰوٰتِ وَمَا فِی الْاَرْضِ ۙ— لِیَجْزِیَ الَّذِیْنَ اَسَآءُوْا بِمَا عَمِلُوْا وَیَجْزِیَ الَّذِیْنَ اَحْسَنُوْا بِالْحُسْنٰی ۟ۚ

ആകാശങ്ങളിലുള്ളതെല്ലാം അല്ലാഹുവിന് മാത്രമുള്ളതാകുന്നു. ഭൂമിയിലുള്ളതും എല്ലാം അവൻ്റേത് തന്നെ. അവനാണ് അവയെ സൃഷ്ടിക്കുകയും അവയുടെ അധികാരിയും അവയെ നിയന്ത്രിക്കുന്നതും. ഇഹലോകത്ത് തങ്ങളുടെ പ്രവർത്തനങ്ങൾ മോശമാക്കിയവർക്ക് അർഹമായ ശിക്ഷ നൽകുന്നതിനും, തങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കിയ (ഇസ്ലാമിൽ) വിശ്വസിച്ചവർക്ക് സ്വർഗം പ്രതിഫലമായി നൽകുന്നതിനും വേണ്ടി. info
التفاسير:

external-link copy
32 : 53

اَلَّذِیْنَ یَجْتَنِبُوْنَ كَبٰٓىِٕرَ الْاِثْمِ وَالْفَوَاحِشَ اِلَّا اللَّمَمَ ؕ— اِنَّ رَبَّكَ وَاسِعُ الْمَغْفِرَةِ ؕ— هُوَ اَعْلَمُ بِكُمْ اِذْ اَنْشَاَكُمْ مِّنَ الْاَرْضِ وَاِذْ اَنْتُمْ اَجِنَّةٌ فِیْ بُطُوْنِ اُمَّهٰتِكُمْ ۚ— فَلَا تُزَكُّوْۤا اَنْفُسَكُمْ ؕ— هُوَ اَعْلَمُ بِمَنِ اتَّقٰی ۟۠

വൻപാപങ്ങളിൽ നിന്നും -ചെറുപാപങ്ങളൊഴികെ- മ്ലേഛകരമായ തിന്മകളിൽ നിന്നും വിട്ടുനിൽക്കുന്നവർ. വൻപാപങ്ങൾ ഉപേക്ഷിക്കുകയും, സൽകർമ്മങ്ങൾ അധികരിപ്പിക്കുകയും ചെയ്താൽ ചെറുപാപങ്ങൾ പൊറുക്കപ്പെടും. അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും അങ്ങയുടെ രക്ഷിതാവ് വിശാലമായ പാപമോചനമുള്ളവനാകുന്നു. തൻ്റെ അടിമകൾ എപ്പോൾ പശ്ചാത്തപിച്ചാലും അവൻ അവർക്ക് പൊറുത്തു കൊടുക്കും. അവൻ നിങ്ങളുടെ അവസ്ഥാന്തരങ്ങളെ കുറിച്ചും, നിങ്ങളുടെ എല്ലാ കാര്യങ്ങളെ കുറിച്ചും ഏറെ അറിവുള്ളവനാണ്. നിങ്ങളുടെ പിതാവായ ആദമിനെ സൃഷ്ടിച്ച വേളയിലും, നിങ്ങളുടെ മാതാക്കളുടെ വയറുകളിൽ നിങ്ങൾ ഗർഭസ്ഥശിശുക്കളായിരുന്ന -ഘട്ടംഘട്ടമായി സൃഷ്ടിക്കപ്പെട്ടു കൊണ്ടിരുന്ന- വേളയിലുമെല്ലാം അവന് നിങ്ങളുടെ ഒരു കാര്യവും അവ്യക്തമായിട്ടില്ല. അതിനാൽ നിങ്ങൾ സ്വയം തന്നെ ഞങ്ങൾ സൂക്ഷ്മതയുള്ളവരാണെന്ന് ആത്മപ്രശംസ നടത്താതിരിക്കുക. അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും ശരിയാംവണ്ണം അല്ലാഹുവിനെ സൂക്ഷിക്കുന്നത് ആരെല്ലാമാണെന്ന് അവന് നന്നായറിയാം.
info
التفاسير:

external-link copy
33 : 53

اَفَرَءَیْتَ الَّذِیْ تَوَلّٰی ۟ۙ

ഇസ്ലാമിലേക്ക് അടുത്തതിന് ശേഷം അതിൽ നിന്ന് പിന്തിരിഞ്ഞു കളഞ്ഞവൻ്റെ മ്ലേഛമായ അവസ്ഥ നീ കണ്ടോ? info
التفاسير:

external-link copy
34 : 53

وَاَعْطٰی قَلِیْلًا وَّاَكْدٰی ۟

തൻ്റെ സമ്പാദ്യത്തിൽ നിന്ന് കുറച്ചെന്തോ നൽകിയതിന് ശേഷം അവൻ അത് നിർത്തിക്കളഞ്ഞു. കാരണം പിശുക്ക് അവൻ്റെ തനിസ്വഭാവമാണ്. എന്നിട്ട് ഇതെല്ലാം ചെയ്തതിന് ശേഷം അവൻ ആത്മപ്രശംസ നടത്തുകയും ചെയ്യുന്നു. info
التفاسير:

external-link copy
35 : 53

اَعِنْدَهٗ عِلْمُ الْغَیْبِ فَهُوَ یَرٰی ۟

അവൻ്റെ പക്കൽ അദൃശ്യജ്ഞാനമുണ്ടായിരിക്കുകയും, അങ്ങനെ അവൻ അത് കാണുകയും ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുകയുമാണോ? info
التفاسير:

external-link copy
36 : 53

اَمْ لَمْ یُنَبَّاْ بِمَا فِیْ صُحُفِ مُوْسٰی ۟ۙ

അതല്ല, അവൻ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുകയാണോ?! അതല്ല, മൂസയുടെ മേൽ അല്ലാഹു അവതരിപ്പിച്ച ആദ്യത്തെ ഏടുകളിലുള്ളത് എന്താണെന്ന വിവരം അവന് നൽകപെട്ടിട്ടില്ലയോ? info
التفاسير:

external-link copy
37 : 53

وَاِبْرٰهِیْمَ الَّذِیْ وَ ۟ۙ

തൻ്റെ രക്ഷിതാവ് ഏൽപ്പിച്ച എല്ലാ ബാധ്യതകളും നിറവേറ്റുകയും അവ പൂർത്തീകരിക്കുകയും ചെയ്ത ഇബ്രാഹീമിൻ്റെ ഏടുകളും. info
التفاسير:

external-link copy
38 : 53

اَلَّا تَزِرُ وَازِرَةٌ وِّزْرَ اُخْرٰی ۟ۙ

അതായത് ഒരു മനുഷ്യനും തൻ്റേതല്ലാത്ത ഒരാളുടെയും പാപഭാരങ്ങൾ വഹിക്കില്ലെന്ന്. info
التفاسير:

external-link copy
39 : 53

وَاَنْ لَّیْسَ لِلْاِنْسَانِ اِلَّا مَا سَعٰی ۟ۙ

മനുഷ്യന് അവൻ പ്രവർത്തിച്ച പ്രവർത്തനങ്ങളുടെ പ്രതിഫലമല്ലാതെ ഉണ്ടായിരിക്കില്ല എന്നും. info
التفاسير:

external-link copy
40 : 53

وَاَنَّ سَعْیَهٗ سَوْفَ یُرٰی ۟

അവൻ്റെ പ്രവർത്തനങ്ങൾ അന്ത്യനാളിൽ കൺമുന്നിൽ കാണിക്കപ്പെടും എന്നുമുള്ള കാര്യവും. info
التفاسير:

external-link copy
41 : 53

ثُمَّ یُجْزٰىهُ الْجَزَآءَ الْاَوْفٰی ۟ۙ

പിന്നെ അവൻ്റെ പ്രവർത്തനങ്ങളുടെ പ്രതിഫലം ഒരു കുറവും വരുത്താതെ പൂർണ്ണമായി നൽകപ്പെടുന്നതാണെന്നും. info
التفاسير:

external-link copy
42 : 53

وَاَنَّ اِلٰی رَبِّكَ الْمُنْتَهٰی ۟ۙ

അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ രക്ഷിവിങ്കലേക്കാണ് മരണ ശേഷംഎല്ലാ മനുഷ്യരുടെയും മടക്കവും തിരിച്ചു പോക്കുമെന്നും. info
التفاسير:

external-link copy
43 : 53

وَاَنَّهٗ هُوَ اَضْحَكَ وَاَبْكٰی ۟ۙ

താൻ ഉദ്ദേശിക്കുന്നവരെ സന്തോഷം നൽകുകയും, അവരെ ചിരിപ്പിക്കുന്നതും, ഉദ്ദേശിക്കുന്നവർക്ക് വിഷമം നൽകുകയും, അവരെ കരയിപ്പിക്കുന്നതും അവനാണെന്നും. info
التفاسير:

external-link copy
44 : 53

وَاَنَّهٗ هُوَ اَمَاتَ وَاَحْیَا ۟ۙ

അവൻ തന്നെയാണ് ജീവിച്ചിരിക്കുന്നവരെ ഐഹികലോകത്ത് മരിപ്പിക്കുന്നതെന്നും, മരിച്ചവരെ ജീവൻ നൽകി പുനരുജ്ജീവിപ്പിക്കുന്നതെന്നും. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• انقسام الذنوب إلى كبائر وصغائر.
* തിന്മകൾ വൻപാപങ്ങളെന്നും ചെറുപാപങ്ങളെന്നും രണ്ട് ഇനങ്ങളുണ്ട്. info

• خطورة التقوُّل على الله بغير علم.
* അല്ലാഹുവിൻ്റെ പേരിൽ അറിവില്ലാതെ സംസാരിക്കുകയും കെട്ടിച്ചമക്കുകയും ചെയ്യുന്നതിൻ്റെ ഗൗരവം. info

• النهي عن تزكية النفس.
* ആത്മപ്രശംസ നടത്തുന്നത് വിലക്കപ്പെട്ടിരിക്കുന്നു. info