വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
11 : 49

یٰۤاَیُّهَا الَّذِیْنَ اٰمَنُوْا لَا یَسْخَرْ قَوْمٌ مِّنْ قَوْمٍ عَسٰۤی اَنْ یَّكُوْنُوْا خَیْرًا مِّنْهُمْ وَلَا نِسَآءٌ مِّنْ نِّسَآءٍ عَسٰۤی اَنْ یَّكُنَّ خَیْرًا مِّنْهُنَّ ۚ— وَلَا تَلْمِزُوْۤا اَنْفُسَكُمْ وَلَا تَنَابَزُوْا بِالْاَلْقَابِ ؕ— بِئْسَ الِاسْمُ الْفُسُوْقُ بَعْدَ الْاِیْمَانِ ۚ— وَمَنْ لَّمْ یَتُبْ فَاُولٰٓىِٕكَ هُمُ الظّٰلِمُوْنَ ۟

അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങൾ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ പരിഹസിക്കാതിരിക്കട്ടെ. ചിലപ്പോൾ പരിഹസിക്കപ്പെടുന്നവർ ആയിരിക്കാം അല്ലാഹുവിൻ്റെ അടുത്ത് കൂടുതൽ നല്ലവർ. അല്ലാഹുവിൻ്റെ അടുക്കൽ ഏതവസ്ഥയിലാണ് എന്നതാണല്ലോ പരിഗണനീയമായിട്ടുള്ളതും?! ഒരു വിഭാഗം സ്ത്രീകൾ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കാതിരിക്കട്ടെ. ചിലപ്പോൾ പരിഹസിക്കപ്പെടുന്നവർ ആയിരിക്കാം അല്ലാഹുവിൻ്റെ അടുത്ത് കൂടുതൽ നല്ലവർ. നിങ്ങളുടെ സഹോദരങ്ങളെ നിങ്ങൾ കുത്തിപ്പറയരുത്; അവർക്ക് നിങ്ങളുടെ അതേ സ്ഥാനം തന്നെയുണ്ട്. നിങ്ങൾ പരസ്പരം ഒരാൾക്ക് വെറുപ്പുള്ള ഇരട്ടപ്പേരു വിളിക്കരുത്. നബി -ﷺ- മദീനയിലേക്ക് എത്തുന്നതിന് മുൻപ് അൻസ്വാറുകൾക്കിടയിൽ ഈ രീതി ഉണ്ടായിരുന്നു. നിങ്ങളിൽ നിന്ന് ആരെങ്കിലും ഇതെല്ലാം ചെയ്യുന്നെങ്കിൽ അവൻ ദുർമാർഗിയാണ്. ഇസ്ലാമിൽ വിശ്വസിച്ചതിന് ശേഷം ദുർമാർഗിയെന്നു വിശേഷിപ്പിക്കപ്പെടുന്നത് എത്ര മോശമാണ്! അതിനാൽ ആരെങ്കിലും ഈ തിന്മകളിൽ നിന്ന് ഖേദിച്ചു മടങ്ങുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നില്ലെങ്കിൽ അവർ തന്നെയാകുന്നു തിന്മകൾ പ്രവർത്തിച്ചു കൊണ്ട് തങ്ങളെ നാശത്തിൻ്റെ പടുകുഴികളിലേക്ക് വലിച്ചിട്ട, സ്വന്തങ്ങളോട് അതിക്രമം ചെയ്തവർ. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• وجوب التثبت من صحة الأخبار، خاصة التي ينقلها من يُتَّهم بالفسق.
* വാർത്തകൾ സത്യമാണോ എന്ന് ഉറപ്പു വരുത്തൽ നിർബന്ധമാണ്. പ്രത്യേകിച്ച് അധർമ്മകാരിയെന്ന് സംശയിക്കപ്പെടുന്നവർ കൊണ്ടു വരുന്ന വാർത്തകൾ. info

• وجوب الإصلاح بين من يتقاتل من المسلمين، ومشروعية قتال الطائفة التي تصر على الاعتداء وترفض الصلح.
* മുസ്ലിംകൾക്കിടയിൽ പരസ്പരം പോരടിക്കുന്നവർക്കിടയിൽ രഞ്ജിപ്പ് ഉണ്ടാക്കൽ നിർബന്ധമാണ്. അതിക്രമവും ഐക്യശ്രമങ്ങളും തടയുന്നവർക്കെതിരെ പോരാടുന്നത് അനുവദനീയവുമാണ്. info

• من حقوق الأخوة الإيمانية: الصلح بين المتنازعين والبعد عما يجرح المشاعر من السخرية والعيب والتنابز بالألقاب.
* വിശ്വാസപരമായ സാഹോദര്യത്തിൻ്റെ അവകാശങ്ങളിൽ പെട്ടതാണ്: പരസ്പരം തെറ്റി നിൽക്കുന്നവർക്കിടയിൽ പ്രശ്നപരിഹാരത്തിന് ശ്രമിക്കലും, മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പരിഹാസവും കുത്തിപ്പറയലും ഇരട്ടപ്പേരുകൾ വിളിക്കുന്നതും ഒഴിവാക്കലും. info