വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
19 : 47

فَاعْلَمْ اَنَّهٗ لَاۤ اِلٰهَ اِلَّا اللّٰهُ وَاسْتَغْفِرْ لِذَنْۢبِكَ وَلِلْمُؤْمِنِیْنَ وَالْمُؤْمِنٰتِ ؕ— وَاللّٰهُ یَعْلَمُ مُتَقَلَّبَكُمْ وَمَثْوٰىكُمْ ۟۠

അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവല്ലാതെ അർഹതയുള്ള മറ്റൊരു ആരാധ്യനും ഇല്ല എന്നതിൽ അങ്ങ് ദൃഢവിശ്വാസിയാവുക. താങ്കളുടെ തെറ്റുകൾക്ക് അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുക. (ഇസ്ലാമിൽ) വിശ്വസിച്ചവരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും തിന്മകൾക്കും നീ പാപമോചനം തേടുക. അല്ലാഹു പകലിലെ നിങ്ങളുടെ ചലനങ്ങളും, രാത്രിയിലെ നിങ്ങളുടെ വിശ്രമവും അറിയുന്നുണ്ട്. അവന് അതിൽ നിന്ന് ഒന്നും തന്നെ അവ്യക്തമാവുകയില്ല. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• اقتصار همّ الكافر على التمتع في الدنيا بالمتع الزائلة.
* നശിച്ചു പോകുന്ന ഐഹികജീവിതത്തിലെ സുഖസൗകര്യങ്ങൾ നേടിയെടുക്കണമെന്ന കേവല ആഗ്രഹം മാത്രമാണ് (ഇസ്ലാമിൽ) വിശ്വസിക്കാത്ത ഒരുവനുള്ളത്. info

• المقابلة بين جزاء المؤمنين وجزاء الكافرين تبيّن الفرق الشاسع بينهما؛ ليختار العاقل أن يكون مؤمنًا، ويختار الأحمق أن يكون كافرًا.
* (ഇസ്ലാമിൽ) വിശ്വസിച്ചവരുടെയും (ഇസ്ലാമിനെ) നിഷേധിച്ചവരുടെയും പ്രതിഫലങ്ങൾ താരതമ്യം ചെയ്യുന്നത് അവർക്കിടയിലുള്ള വലിയ അന്തരം വ്യക്തമാക്കും. ബുദ്ധിയുള്ളവൻ (ഇസ്ലാമിൽ) വിശ്വസിക്കുക എന്നത് മാത്രമേ സ്വീകരിക്കൂ. വിഡ്ഢികൾ അതിനെ നിഷേധിക്കാൻ തീരുമാനിക്കും. info

• بيان سوء أدب المنافقين مع رسول الله صلى الله عليه وسلم.
* നബി -ﷺ- യോട് കപടവിശ്വാസികൾ പുലർത്തിയിരുന്ന മോശം മര്യാദകളെ കുറിച്ചുള്ള വിവരണം. info

• العلم قبل القول والعمل.
* (ഒരു കാര്യത്തിലേക്ക്) പ്രബോധനം ചെയ്യുന്നതിനും, (എന്തെങ്കിലും കാര്യം) പ്രവർത്തിക്കുന്നതിനും മുൻപ് അതിനെ കുറിച്ച് അറിവ് നേടിയിരിക്കണം. info