വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

പേജ് നമ്പർ:close

external-link copy
11 : 43

وَالَّذِیْ نَزَّلَ مِنَ السَّمَآءِ مَآءً بِقَدَرٍ ۚ— فَاَنْشَرْنَا بِهٖ بَلْدَةً مَّیْتًا ۚ— كَذٰلِكَ تُخْرَجُوْنَ ۟

നിങ്ങളുടെയും നിങ്ങളുടെ കന്നുകാലികളുടെയും കൃഷിയുടെയും ആവശ്യത്തിന് വേണ്ട വെള്ളം ആകാശത്ത് നിന്നു ചൊരിഞ്ഞു തന്നവൻ. അങ്ങനെ നാം ആ വെള്ളം കൊണ്ട് -ഒരു ചെടി പോലുമില്ലാതെ- ഉണങ്ങിക്കിടക്കുന്ന ഭൂമിയെ ജീവനുള്ളതാക്കി. ഉണങ്ങി വരണ്ട ഭൂമിയെ സസ്യജാലങ്ങൾ കൊണ്ട് ജീവനുള്ളതാക്കിയതു പോലെ അല്ലാഹു നിങ്ങളെയും പുനരുത്ഥാന നാളിൽ ഉയർത്തെഴുന്നേൽപ്പിക്കും. info
التفاسير:

external-link copy
12 : 43

وَالَّذِیْ خَلَقَ الْاَزْوَاجَ كُلَّهَا وَجَعَلَ لَكُمْ مِّنَ الْفُلْكِ وَالْاَنْعَامِ مَا تَرْكَبُوْنَ ۟ۙ

വ്യത്യസ്തങ്ങളായ സർവ്വ ഇനങ്ങളെയും സൃഷ്ടിച്ചവൻ; രാത്രിയും പകലും പോലെ, പുരുഷനും സ്ത്രീയും പോലെ. നിങ്ങളുടെ യാത്രകളിൽ നിങ്ങൾക്ക് സഞ്ചരിക്കാനായി കപ്പലുകളും കന്നുകാലികളും അവൻ നിങ്ങൾക്ക് വാഹനങ്ങളാക്കി തന്നു. കടലിൽ നിങ്ങൾ കപ്പലുകളിൽ സഞ്ചരിക്കുന്നു. കരയിൽ നിങ്ങളുടെ കന്നുകാലികൾക്ക് മുകളിലും. info
التفاسير:

external-link copy
13 : 43

لِتَسْتَوٗا عَلٰی ظُهُوْرِهٖ ثُمَّ تَذْكُرُوْا نِعْمَةَ رَبِّكُمْ اِذَا اسْتَوَیْتُمْ عَلَیْهِ وَتَقُوْلُوْا سُبْحٰنَ الَّذِیْ سَخَّرَ لَنَا هٰذَا وَمَا كُنَّا لَهٗ مُقْرِنِیْنَ ۟ۙ

ഇതെല്ലാം നിങ്ങൾക്ക് വേണ്ടി അവൻ ഒരുക്കി തന്നത് യാത്രകളിൽ ആ വാഹനങ്ങൾക്ക് മുകളിൽ നിങ്ങൾ ഇരിപ്പുറപ്പിക്കാനും, ശേഷം അവയെ നിങ്ങൾക്ക് സൗകര്യപ്പെടുത്തി തന്ന നിങ്ങളുടെ രക്ഷിതാവിൻറെ അനുഗ്രഹം നിങ്ങൾ ഓർക്കുന്നതിനും വേണ്ടിയാണ്. എന്നിട്ട് നിങ്ങൾ ഇപ്രകാരം നാവു കൊണ്ട് പറയുന്നതിനും: ഈ വാഹനം നമുക്കായി എളുപ്പമാക്കി നൽകിയവൻ പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു. അങ്ങനെ നാമിതാ അവയുടെ മുകളിൽ ഇരുപ്പുറപ്പിച്ചിരിക്കുന്നു. അല്ലാഹു ഇത് നമുക്ക് എളുപ്പമാക്കി തന്നില്ലായിരുന്നെങ്കിൽ നമുക്കിതിന് സാധിക്കുകയില്ലായിരുന്നു. info
التفاسير:

external-link copy
14 : 43

وَاِنَّاۤ اِلٰی رَبِّنَا لَمُنْقَلِبُوْنَ ۟

തീർച്ചയായും നാം മരണശേഷം വിചാരണ ചെയ്യപ്പെടുകയും, പ്രതിഫലം ലഭിക്കുകയും ചെയ്യുന്നതിനായി നമ്മുടെ രക്ഷിതാവിങ്കലേക്ക് തന്നെ മടങ്ങിപ്പോകുന്നവരാകുന്നു. info
التفاسير:

external-link copy
15 : 43

وَجَعَلُوْا لَهٗ مِنْ عِبَادِهٖ جُزْءًا ؕ— اِنَّ الْاِنْسَانَ لَكَفُوْرٌ مُّبِیْنٌ ۟ؕ۠

സൃഷ്ടികളിൽ ചിലത് സ്രഷ്ടാവായ അല്ലാഹുവിൽ നിന്ന് ജനിച്ചു വീണതാണെന്ന് ബഹുദൈവാരാധകർ ജൽപ്പിച്ചിരിക്കുന്നു. അവർ പറഞ്ഞു: മലക്കുകൾ അല്ലാഹുവിൻറെ പുത്രിമാരാണ്. ഇത്തരം വാദങ്ങൾ ജൽപ്പിക്കുന്നവർ തീർച്ചയായും തനിച്ച നിഷേധത്തിലും വഴികേടിലും അകപ്പെട്ടവൻ തന്നെയാകുന്നു. info
التفاسير:

external-link copy
16 : 43

اَمِ اتَّخَذَ مِمَّا یَخْلُقُ بَنٰتٍ وَّاَصْفٰىكُمْ بِالْبَنِیْنَ ۟

അല്ലയോ ബഹുദൈവാരാധകരേ! അല്ലാഹു തൻറെ സൃഷ്ടികളിൽ നിന്ന് ചിലതിനെ തൻറെ പെണ്മക്കളായി സ്വീകരിച്ചെന്നും, നിങ്ങൾക്ക് മാത്രം പ്രത്യേകമായി ആണ്മക്കളെ നൽകിയെന്നുമാണോ നിങ്ങൾ പറയുന്നത്?! നിങ്ങളീ ജൽപ്പിക്കുന്ന വേർതിരിവ് എന്തു (മാത്രം അനീതി നിറഞ്ഞ) വേർതിരിവാണ്?! info
التفاسير:

external-link copy
17 : 43

وَاِذَا بُشِّرَ اَحَدُهُمْ بِمَا ضَرَبَ لِلرَّحْمٰنِ مَثَلًا ظَلَّ وَجْهُهٗ مُسْوَدًّا وَّهُوَ كَظِیْمٌ ۟

അല്ലാഹുവിന് മകളുണ്ടെന്ന് പറയുന്ന ഇവർക്കാർക്കെങ്കിലും പെൺകുട്ടി ജനിച്ചെന്ന സന്തോഷവാർത്ത അറിയിക്കപ്പെട്ടാലാകട്ടെ; അവൻറെ മുഖം കടുത്ത സങ്കടത്താലും വിഷമത്താലും കറുത്തിരുളുന്നു. അവൻറെ മനസ്സിൽ ദേഷ്യം നുരഞ്ഞു പൊന്തുന്നു. അപ്പോൾ എങ്ങനെയാണ് അവൻ സ്വന്തത്തിന് വിഷമവും ദുഃഖവുമുണ്ടാക്കുന്ന ഒന്ന് അല്ലാഹുവിലേക്ക് ചേർത്തി പറയുക?! info
التفاسير:

external-link copy
18 : 43

اَوَمَنْ یُّنَشَّؤُا فِی الْحِلْیَةِ وَهُوَ فِی الْخِصَامِ غَیْرُ مُبِیْنٍ ۟

അലങ്കാരങ്ങളിൽ വളർത്തപ്പെടുന്ന, സ്ത്രീ സഹജമായ ഗുണങ്ങളാൽ തർക്കത്തിൽ വ്യക്തമായി സംസാരിക്കാൻ കഴിയാത്ത സ്ത്രീയെയാണോ അവർ അല്ലാഹുവിലേക്ക് ചേർത്തിപ്പറയുന്നത്?! info
التفاسير:

external-link copy
19 : 43

وَجَعَلُوا الْمَلٰٓىِٕكَةَ الَّذِیْنَ هُمْ عِبٰدُ الرَّحْمٰنِ اِنَاثًا ؕ— اَشَهِدُوْا خَلْقَهُمْ ؕ— سَتُكْتَبُ شَهَادَتُهُمْ وَیُسْـَٔلُوْنَ ۟

സർവ്വ വിശാലമായ കാരുണ്യമുള്ള 'റഹ്മാനാ'യ അല്ലാഹുവിൻറെ ദാസന്മാരായ മലക്കുകളെ അവർ സ്ത്രീകളാക്കിയിരിക്കുന്നു. മലക്കുകൾ സ്ത്രീകളാണെന്ന് വ്യക്തമായി ബോധ്യപ്പെടാൻ മാത്രം, അല്ലാഹു അവരെ സൃഷ്ടിക്കുന്ന വേളയിൽ ഇവർ അവിടെ സന്നിഹിതരായിരുന്നോ?! അവരുടെ ഈ സാക്ഷ്യങ്ങൾ മലക്കുകൾ രേഖപ്പെടുത്തുന്നതാണ്. അതിനെ കുറിച്ച് പരലോകത്ത് അവർ ചോദ്യം ചെയ്യപ്പെടുന്നതുമാണ്. അവരുടെ കളവിൻറെ ശിക്ഷ അവർക്ക് അവിടെ നൽകപ്പെടുകയും ചെയ്യും. info
التفاسير:

external-link copy
20 : 43

وَقَالُوْا لَوْ شَآءَ الرَّحْمٰنُ مَا عَبَدْنٰهُمْ ؕ— مَا لَهُمْ بِذٰلِكَ مِنْ عِلْمٍ ۗ— اِنْ هُمْ اِلَّا یَخْرُصُوْنَ ۟ؕ

അല്ലാഹുവിൻറെ വിധി പ്രകാരമാണ് എല്ലാം നടക്കുന്നതെന്നതിനെ (തങ്ങളുടെ വഴികേടിന്) തെളിവാക്കി കൊണ്ട് അവർ പറയും: നാം മലക്കുകളെ ആരാധിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചില്ലായിരുന്നെങ്കിൽ നാം അവരെ ആരാധിക്കില്ലായിരുന്നു. (മലക്കുകളെ നാം ആരാധിക്കുന്നുവെങ്കിൽ അത് അല്ലാഹു അങ്ങനെ സംഭവിക്കണമെന്ന് ഉദ്ദേശിച്ചതു കൊണ്ടാണ്;) അതിനാൽ നാം മലക്കുകളെ ആരാധിക്കുന്നത് അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു എന്നാണ് അതിൻറെ അർഥം. അവരുടെ ഈ വാദം എന്തെങ്കിലും വിജ്ഞാനത്തിൻറെ അടിസ്ഥാനത്തിലല്ല. അവർ കളവു പറയുക മാത്രമാണ് ചെയ്യുന്നത്. info
التفاسير:

external-link copy
21 : 43

اَمْ اٰتَیْنٰهُمْ كِتٰبًا مِّنْ قَبْلِهٖ فَهُمْ بِهٖ مُسْتَمْسِكُوْنَ ۟

അതല്ല, നാം ഖുർആനിന് മുൻപ്, ഈ ബഹുദൈവാരാധകർക്ക് അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കാൻ അനുമതി നൽകുന്ന വല്ല വേദഗ്രന്ഥവും നൽകിയിട്ടുണ്ടോ?! അങ്ങനെ അവർ ആ ഗ്രന്ഥം മുറുകെ പിടിക്കുകയും, അതിൽ നിന്ന് തെളിവ് സ്വീകരിക്കുകയുമാണോ?! info
التفاسير:

external-link copy
22 : 43

بَلْ قَالُوْۤا اِنَّا وَجَدْنَاۤ اٰبَآءَنَا عَلٰۤی اُمَّةٍ وَّاِنَّا عَلٰۤی اٰثٰرِهِمْ مُّهْتَدُوْنَ ۟

ഇല്ല. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. മറിച്ച്, അവർ തങ്ങളുടെ അന്ധമായ അനുകരണം തെളിവാക്കുകയാണ് ചെയ്തത്. 'ഞങ്ങളുടെ പൂർവ്വപിതാക്കന്മാർ ഒരു മതവും മാർഗവും സ്വീകരിച്ചത് ഞങ്ങൾ കണ്ടു. അവർ വിഗ്രഹങ്ങളെ ആരാധിക്കുന്നവരായിരുന്നു. ഞങ്ങളും അവയെ ആരാധിച്ച്, അവരുടെ അതേ മാർഗത്തിൽ, അവരുടെ കാൽപ്പാടുകൾ പിൻപറ്റുന്നവരാകുന്നു.' - അവർ പറഞ്ഞു. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• كل نعمة تقتضي شكرًا.
* അല്ലാഹുവിൻറെ എല്ലാ അനുഗ്രഹങ്ങളും അതിന് അവനോട് നന്ദി പ്രകടിപ്പിക്കൽ നിർബന്ധമാക്കുന്നു. info

• جور المشركين في تصوراتهم عن ربهم حين نسبوا الإناث إليه، وكَرِهوهنّ لأنفسهم.
* തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ മനസ്സിലാക്കിയതിൽ ബഹുദൈവാരാധകർക്ക് സംഭവിച്ച അനീതി. അവർ അല്ലാഹുവിന് പെണ്മക്കളുണ്ടെന്ന് ജൽപ്പിച്ചു. എന്നാൽ തങ്ങൾക്ക് പെണ്മക്കളുണ്ടാകുന്നത് വെറുക്കുകയും ചെയ്തു. info

• بطلان الاحتجاج على المعاصي بالقدر.
* തിന്മകൾക്ക് അല്ലാഹുവിൻറെ വിധി കൊണ്ട് തെളിവ് പിടിക്കുക എന്നതിലെ നിരർത്ഥകത. info

• المشاهدة أحد الأسس لإثبات الحقائق.
* യാഥാർഥ്യങ്ങൾ സ്ഥിരീകരിക്കുവാനുള്ള അടിത്തറകളിൽ ഒന്നാണ് അവക്ക് നേരിട്ട് സാക്ഷിയാവുക എന്നത്. info