വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

പേജ് നമ്പർ:close

external-link copy
30 : 41

اِنَّ الَّذِیْنَ قَالُوْا رَبُّنَا اللّٰهُ ثُمَّ اسْتَقَامُوْا تَتَنَزَّلُ عَلَیْهِمُ الْمَلٰٓىِٕكَةُ اَلَّا تَخَافُوْا وَلَا تَحْزَنُوْا وَاَبْشِرُوْا بِالْجَنَّةِ الَّتِیْ كُنْتُمْ تُوْعَدُوْنَ ۟

ഞങ്ങളുടെ രക്ഷിതാവ് അല്ലാഹു മാത്രമാണ്; മറ്റൊരു രക്ഷിതാവും ഞങ്ങൾക്കില്ലെന്ന് പറയുകയും, ശേഷം അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിക്കുന്നതിലും, അവൻ വിലക്കിയവ ഉപേക്ഷിക്കുന്നതിലും (സ്ഥൈര്യതയോടെ) നേരെ നിലകൊള്ളുകയും ചെയ്തവർ; അവരുടെ മരണവേളയിൽ മലക്കുകൾ അവരുടെ മേൽ ഇറങ്ങും. അവർ (മലക്കുകൾ) പറയും: മരണത്തെയോ, അതിന് ശേഷം സംഭവിക്കുന്നതെന്തെന്നോ നിങ്ങൾ ഭയക്കേണ്ടതില്ല! ഇഹലോകത്ത് ബാക്കി വെച്ചു പോകുന്നതിനെ കുറിച്ചുള്ള ദുഃഖവും വേണ്ട. നിങ്ങൾക്ക് വാഗ്ദാനം നൽകപ്പെട്ടു കൊണ്ടിരുന്ന സ്വർഗം മുഖേന സന്തോഷിച്ചു കൊള്ളുക. നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തതിനുള്ള (പ്രതിഫലമാണത്). info
التفاسير:

external-link copy
31 : 41

نَحْنُ اَوْلِیٰٓؤُكُمْ فِی الْحَیٰوةِ الدُّنْیَا وَفِی الْاٰخِرَةِ ۚ— وَلَكُمْ فِیْهَا مَا تَشْتَهِیْۤ اَنْفُسُكُمْ وَلَكُمْ فِیْهَا مَا تَدَّعُوْنَ ۟ؕ

ഇഹലോക ജീവിതത്തിൽ ഞങ്ങൾ നിങ്ങളുടെ മിത്രങ്ങളായിരുന്നു. ഞങ്ങൾ നിങ്ങളെ നേരെ നടത്തുകയും സംരക്ഷിക്കുകയും ചെയ്യാറുണ്ടായിരുന്നു. പരലോകത്തും ഞങ്ങൾ നിങ്ങളുടെ മിത്രങ്ങളായിരിക്കും. അതിനാൽ നമ്മുടെ സ്നേഹബന്ധം എന്നെന്നും നിലനിൽക്കുന്നതാണ്. സ്വർഗത്തിലാകട്ടെ; നിങ്ങളുടെ മനസ്സുകൾ ആഗ്രഹിക്കുന്ന എല്ലാ ആസ്വാദനങ്ങളും സുഖങ്ങളും അവിടെയുണ്ട്. നിങ്ങളിഷ്ടത്തോടെ ചോദിക്കുന്നതെല്ലാം നിങ്ങൾക്കവിടെയുണ്ടായിരിക്കും. info
التفاسير:

external-link copy
32 : 41

نُزُلًا مِّنْ غَفُوْرٍ رَّحِیْمٍ ۟۠

സംഭവിച്ചു പോയ തിന്മകളിൽ നിന്ന് പശ്ചാത്തപിക്കുന്ന തൻ്റെ അടിമകൾക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനും, അവരോട് ഏറെ കരുണ ചൊരിയുന്നവനുമായ ഒരു രക്ഷിതാവിങ്കൽ നിങ്ങൾക്ക് വേണ്ടി ഒരുക്കി വെക്കപ്പെട്ടിരിക്കുന്ന സൽക്കാരമത്രെ അത്. info
التفاسير:

external-link copy
33 : 41

وَمَنْ اَحْسَنُ قَوْلًا مِّمَّنْ دَعَاۤ اِلَی اللّٰهِ وَعَمِلَ صَالِحًا وَّقَالَ اِنَّنِیْ مِنَ الْمُسْلِمِیْنَ ۟

അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും, അവൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കാനും ക്ഷണിക്കുകയും, തൻ്റെ രക്ഷിതാവിനെ തൃപ്തിപ്പെടുത്തുന്ന നല്ല പ്രവർത്തനങ്ങൾ പ്രവർത്തിക്കുകയും, 'അല്ലാഹുവിന് സമർപ്പിക്കുകയും കീഴൊതുങ്ങുകയും ചെയ്തവരായ (മുസ്ലിംകളിൽ) പെട്ടവൻ തന്നെയാണ് ഞാൻ' എന്ന് പറയുകയും ചെയ്തവനെക്കാൾ നല്ലത് പറഞ്ഞ മറ്റൊരാളുമില്ല. ഈ പറഞ്ഞതെല്ലാം ചെയ്തവനാണ് ജനങ്ങളിൽ ഏറ്റവും നല്ല വാക്ക് പറയുന്നവൻ. info
التفاسير:

external-link copy
34 : 41

وَلَا تَسْتَوِی الْحَسَنَةُ وَلَا السَّیِّئَةُ ؕ— اِدْفَعْ بِالَّتِیْ هِیَ اَحْسَنُ فَاِذَا الَّذِیْ بَیْنَكَ وَبَیْنَهٗ عَدَاوَةٌ كَاَنَّهٗ وَلِیٌّ حَمِیْمٌ ۟

അല്ലാഹുവിന് തൃപ്തികരമായ നന്മകളും സൽകർമ്മങ്ങളും പ്രവർത്തിക്കുന്നതും, അല്ലാഹുവിന് വെറുപ്പുള്ള തിന്മകളും മ്ലേഛതകളും പ്രവർത്തിക്കുന്നതും സമമാവുകയില്ല. ജനങ്ങളിൽ നിന്നോട് മോശം പ്രവർത്തിക്കുന്നവനെ ഏറ്റവും നല്ല സ്വഭാവഗുണം കൊണ്ട് നീ പ്രതിരോധിക്കുക. അപ്പോൾ -അവൻ്റെ തിന്മക്ക് നന്മ കൊണ്ട് നീ മറുപടി നൽകിയാൽ- മുൻപ് ശത്രുത പുലർത്തിയിരുന്ന നീയും അവനും ഏറ്റവുമടുത്ത ഉറ്റബന്ധു പോലെയാകുന്നത് (കാണാം). info
التفاسير:

external-link copy
35 : 41

وَمَا یُلَقّٰىهَاۤ اِلَّا الَّذِیْنَ صَبَرُوْا ۚ— وَمَا یُلَقّٰىهَاۤ اِلَّا ذُوْ حَظٍّ عَظِیْمٍ ۟

ജനങ്ങളിൽ നിന്നുള്ള മോശം പെരുമാറ്റങ്ങളിലും ഉപദ്രവങ്ങളിലും ക്ഷമിക്കാൻ കഴിയുന്നവർക്കല്ലാതെ ഈ സ്തുത്യർഹമായ സ്വഭാവഗുണം (പ്രാവർത്തികമാക്കാൻ) സൗഭാഗ്യം നൽകപ്പെടുകയില്ല. വലിയ ഭാഗ്യമുള്ളവർക്കല്ലാതെ അതിന് സാധിക്കുകയില്ല. കാരണം, അതിൽ ധാരാളം നന്മകളും ഏറെ ഉപകാരവുമുണ്ട്. info
التفاسير:

external-link copy
36 : 41

وَاِمَّا یَنْزَغَنَّكَ مِنَ الشَّیْطٰنِ نَزْغٌ فَاسْتَعِذْ بِاللّٰهِ ؕ— اِنَّهٗ هُوَ السَّمِیْعُ الْعَلِیْمُ ۟

ഏതു സമയമാകട്ടെ, പിശാചിൻ്റെ ദുർബോധനം നിനക്കുണ്ടായാൽ ഉടനെ നീ അല്ലാഹുവിൽ രക്ഷ തേടുകയും, അഭയം പ്രാപിക്കുകയും ചെയ്യുക. തീർച്ചയായും അവൻ തന്നെയാകുന്നു നീ പറയുന്നതെല്ലാം കേൾക്കുന്ന 'സമീഉം', നിൻ്റെ അവസ്ഥാന്തരങ്ങൾ അറിയുന്ന 'അലീമും. info
التفاسير:

external-link copy
37 : 41

وَمِنْ اٰیٰتِهِ الَّیْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ ؕ— لَا تَسْجُدُوْا لِلشَّمْسِ وَلَا لِلْقَمَرِ وَاسْجُدُوْا لِلّٰهِ الَّذِیْ خَلَقَهُنَّ اِنْ كُنْتُمْ اِیَّاهُ تَعْبُدُوْنَ ۟

അല്ലാഹുവിൻ്റെ മഹത്വവും അവൻ്റെ ഏകത്വവും ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് രാത്രിയും പകലും മാറിമാറി വരുന്നതും, സൂര്യനും ചന്ദ്രനുമെല്ലാം. ജനങ്ങളേ! നിങ്ങൾ സൂര്യനും ചന്ദ്രനുമൊന്നും സാഷ്ടാംഗം നമിക്കരുത്. അവയെല്ലാം സൃഷ്ടിച്ചവനായ അല്ലാഹുവിന് മാത്രം നിങ്ങൾ സാഷ്ടാംഗം ചെയ്യുക; നിങ്ങൾ അവനെയാണ് യഥാർത്ഥത്തിൽ ആരാധിക്കുന്നതെങ്കിൽ. info
التفاسير:

external-link copy
38 : 41

فَاِنِ اسْتَكْبَرُوْا فَالَّذِیْنَ عِنْدَ رَبِّكَ یُسَبِّحُوْنَ لَهٗ بِالَّیْلِ وَالنَّهَارِ وَهُمْ لَا یَسْـَٔمُوْنَ ۟

ഇനി അവർ അഹങ്കാരം നടിക്കുകയും തിരിഞ്ഞു കളയുകയും, സ്രഷ്ടാവായ അല്ലാഹുവിന് സുജൂദ് (സാഷ്ടാംഗം) ചെയ്യാതിരിക്കുകയുമാണെങ്കിൽ; അല്ലാഹുവിൻ്റെ അടുക്കലുള്ള മലക്കുകൾ രാവും പകലുമെന്ന വ്യത്യാസമില്ലാതെ അവനെ പ്രകീർത്തിച്ചു കൊണ്ടിരിക്കുന്നു. അവർക്കൊരിക്കലും അവനെ ആരാധിക്കുന്നതിൽ മടുപ്പുണ്ടാവുകയില്ല. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• منزلة الاستقامة عند الله عظيمة.
• (അല്ലാഹുവിനെ ആരാധിക്കുന്നതിൽ) സ്ഥൈര്യതയോടെ നിലകൊള്ളുകയെന്നതിന് അല്ലാഹുവിങ്കലുള്ള സ്ഥാനം വളരെ മഹത്തരമാണ്. info

• كرامة الله لعباده المؤمنين وتولِّيه شؤونهم وشؤون مَن خلفهم.
• അല്ലാഹുവിൽ വിശ്വസിച്ച അവൻ്റെ ദാസന്മാർക്ക് അല്ലാഹുവിങ്കലുള്ള ആദരവും, അവൻ അവരുടെയും അവർ ബാക്കിവെച്ചവരുടെയും എല്ലാ കാര്യങ്ങളും ഏറ്റെടുത്തിരിക്കുന്നു എന്നതും. info

• مكانة الدعوة إلى الله، وأنها أفضل الأعمال.
• അല്ലാഹുവിലേക്കുള്ള പ്രബോധനത്തിൻ്റെ മഹത്വം. പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമാണത്. info

• الصبر على الإيذاء والدفع بالتي هي أحسن خُلُقان لا غنى للداعي إلى الله عنهما.
• അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന ഏതൊരു പ്രബോധകനും ഒരിക്കലും ഒഴിവാക്കാൻ സാധിക്കാത്ത രണ്ട് ഗുണങ്ങളാണ് പ്രയാസങ്ങളിലുള്ള ക്ഷമയും, തിന്മയെ നന്മ കൊണ്ട് നേരിടലും. info