വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
42 : 40

تَدْعُوْنَنِیْ لِاَكْفُرَ بِاللّٰهِ وَاُشْرِكَ بِهٖ مَا لَیْسَ لِیْ بِهٖ عِلْمٌ ؗ— وَّاَنَا اَدْعُوْكُمْ اِلَی الْعَزِیْزِ الْغَفَّارِ ۟

നിങ്ങളെന്നെ ക്ഷണിക്കുന്നത് നിങ്ങളുടെ അസത്യത്തിലേക്കാണ്. അങ്ങനെ ഞാൻ അല്ലാഹുവിൽ അവിശ്വസിക്കുകയും, അവനോടൊപ്പം ആരാധിക്കപ്പെടാൻ പാടുണ്ടോ എന്നതിൽ എനിക്കൊരു ഉറപ്പുമില്ലാത്തവയെ ആരാധിക്കുവാനുമാണ് (നിങ്ങൾ ആവശ്യപ്പെടുന്നത്). ആർക്കും പരാജയപ്പെടുത്താൻ സാധിക്കാത്ത പ്രതാപശാലിയും (അസീസ്) തൻ്റെ അടിമകൾക്ക് വിശാലമായി പൊറുത്തു കൊടുക്കുന്നവനുമായ (ഗഫ്ഫാർ) അല്ലാഹുവിൽ വിശ്വസിക്കാനാണ് ഞാൻ നിങ്ങളെ ക്ഷണിക്കുന്നത്. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• أهمية التوكل على الله.
• അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിക്കുന്നതിൻ്റെ പ്രാധാന്യം. info

• نجاة الداعي إلى الحق من مكر أعدائه.
• സത്യത്തിലേക്ക് ക്ഷണിക്കുന്നവൻ അവൻ്റെ ശത്രുക്കളുടെ കുതന്ത്രങ്ങളിൽ നിന്ന് രക്ഷപ്പെടും. info

• ثبوت عذاب البرزخ.
• ഖബ്ർ ശിക്ഷ യാഥാർഥ്യമാണ് എന്ന കാര്യം. info

• تعلّق الكافرين بأي سبب يريحهم من النار ولو لمدة محدودة، وهذا لن يحصل أبدًا.
• (ഇസ്ലാമിനെ) നിഷേധിച്ചവർ പരലോകത്ത് നരകത്തിൽ നിന്ന് ഒരു നിശ്ചിത സമയത്തേക്കെങ്കിലും രക്ഷപ്പെടാൻ കഴിയുന്ന എന്തെങ്കിലും മാർഗമുണ്ടെന്ന് തോന്നിയാൽ അതിൽ പിടിച്ചു തൂങ്ങും. പക്ഷെ, അതൊരിക്കലും സംഭവിക്കുകയില്ല. info