വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
32 : 40

وَیٰقَوْمِ اِنِّیْۤ اَخَافُ عَلَیْكُمْ یَوْمَ التَّنَادِ ۟ۙ

എൻ്റെ ജനങ്ങളേ! നിങ്ങളുടെ കാര്യത്തിൽ പരലോകത്തെ ഞാൻ ഭയക്കുന്നു. ജനങ്ങൾ കുടുംബബന്ധങ്ങളുടെയും സ്ഥാനമാനങ്ങളുടെയും പേരിൽ പരസ്പരം വിളിച്ചു കേഴുന്ന ദിവസം. ഭീതിദമായ ഈ അവസ്ഥയിൽ അതവർക്ക് ഉപകാരം ചെയ്യുമെന്ന ധാരണയിലാണ് ഇതെല്ലാം. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• لجوء المؤمن إلى ربه ليحميه من كيد أعدائه.
• തൻ്റെ ശത്രുക്കളിൽ നിന്ന് സംരക്ഷണം തേടിക്കൊണ്ട് ഒരു വിശ്വാസി അഭയം പ്രാപിക്കേണ്ടത് തൻ്റെ രക്ഷിതാവിലാണ്. info

• جواز كتم الإيمان للمصلحة الراجحة أو لدرء المفسدة.
• എന്തെങ്കിലും കടുത്ത ഉപദ്രവം തടുക്കുന്നതിനോ, പ്രസക്തമായ എന്തെങ്കിലും ഗുണമുണ്ടെങ്കിലോ (ഇസ്ലാമിലുള്ള) വിശ്വാസം മറച്ചു വെക്കുന്നത് അനുവദനീയമാണ്. info

• تقديم النصح للناس من صفات أهل الإيمان.
• ജനങ്ങളെ ഗുണദോഷിക്കുക എന്നത് (അല്ലാഹുവിൽ) വിശ്വസിക്കുന്നവരുടെ സ്വഭാവഗുണങ്ങളിൽ പെട്ടതാണ്. info