വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
70 : 4

ذٰلِكَ الْفَضْلُ مِنَ اللّٰهِ ؕ— وَكَفٰی بِاللّٰهِ عَلِیْمًا ۟۠

ഈ പറയപ്പെട്ട പ്രതിഫലം അല്ലാഹു അവൻ്റെ ദാസന്മാർക്ക് മേൽ ചെയ്യുന്ന ഔദാര്യമത്രെ. അവരുടെ അവസ്ഥകൾ നന്നായി അറിയുന്നവനായി അല്ലാഹു മതി. അവർക്കെല്ലാം അവരുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം അവൻ നൽകുന്നതാണ്. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• فعل الطاعات من أهم أسباب الثبات على الدين.
• നന്മകൾ പ്രവർത്തിക്കുക എന്നത് ദീനിൽ സ്ഥൈര്യം ലഭിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്. info

• أخذ الحيطة والحذر باتخاذ جميع الأسباب المعينة على قتال العدو، لا بالقعود والتخاذل.
• ശത്രുവിനെതിരെ യുദ്ധം ചെയ്യാൻ സഹായിക്കുന്ന രൂപത്തിൽ ജാഗ്രത സ്വീകരിക്കുകയും, അതിനുള്ള വഴികൾ കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്. യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞു നിൽക്കുകയോ, മടി പുലർത്തുകയോ ചെയ്യരുത്. info

• الحذر من التباطؤ عن الجهاد وتثبيط الناس عنه؛ لأن الجهاد أعظم أسباب عزة المسلمين ومنع تسلط العدو عليهم.
• അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യാതെ മടിച്ചിരിക്കുകയോ, ജനങ്ങളെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയോ ചെയ്യുന്നത് ഗൗരവത്തിൽ ശ്രദ്ധിക്കേണ്ട തെറ്റാണ്. കാരണം (നിബന്ധനകളും മറ്റും പാലിച്ചു കൊണ്ടുള്ള) അല്ലാഹുവിൻ്റെ മാർഗത്തിലെ യുദ്ധം മുസ്ലിമീങ്ങൾക്ക് പ്രതാപം ലഭിക്കാനും, ശത്രുവിന് മുസ്ലിംകൾക്ക് മേൽ അധീശത്വം ലഭിക്കുന്നത് തടയാനുമുള്ള കാരണമാണ്. info