വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
61 : 4

وَاِذَا قِیْلَ لَهُمْ تَعَالَوْا اِلٰی مَاۤ اَنْزَلَ اللّٰهُ وَاِلَی الرَّسُوْلِ رَاَیْتَ الْمُنٰفِقِیْنَ یَصُدُّوْنَ عَنْكَ صُدُوْدًا ۟ۚ

നിങ്ങളുടെ തർക്കങ്ങളിൽ തീർപ്പു കൽപ്പിക്കാൻ അല്ലാഹു അവൻ്റെ ഗ്രന്ഥത്തിൽ അവതരിപ്പിച്ച വിധിയിലേക്കും, അല്ലാഹുവിൻ്റെ റസൂലിൻ്റെ അരികിലേക്കും വരൂ' എന്ന് ഈ കപടവിശ്വാസികളോട് പറയപ്പെട്ടാൽ -നബിയേ!- അവർ താങ്കളെ വിട്ട് മറ്റുള്ളവരിലേക്ക് പരിപൂർണ്ണമായി തിരിഞ്ഞു കളയുന്നത് താങ്കൾക്ക് കാണാൻ കഴിയും. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• الاحتكام إلى غير شرع الله والرضا به مناقض للإيمان بالله تعالى، ولا يكون الإيمان التام إلا بالاحتكام إلى الشرع، مع رضا القلب والتسليم الظاهر والباطن بما يحكم به الشرع.
• അല്ലാഹുവിൻ്റെ മതനിയമങ്ങളിലേക്ക് അല്ലാതെ വിധിതേടി പോകുന്നതും, അതിൽ തൃപ്തിയടയുന്നതും (അല്ലാഹുവിലുള്ള) വിശ്വാസത്തിന് തീർത്തും വിരുദ്ധമാണ്. അല്ലാഹുവിൻ്റെ മതമായ ഇസ്ലാമിലേക്ക് വിധിതേടിപ്പോവുകയും, ദീനിലെ വിധികൾ ഹൃദയത്തിൽ തൃപ്തിപ്പെടുകയും, ഉള്ളും പുറവും അതിന് പരിപൂർണ്ണമായി സമർപ്പിക്കുകയും ചെയ്യുന്നത് വരെ പരിപൂർണ്ണമായ വിശ്വാസം ഉണ്ടാവുകയില്ല. info

• من أبرز صفات المنافقين عدم الرضا بشرع الله، وتقديم حكم الطواغيت على حكم الله تعالى.
• കപടവിശ്വാസികളുടെ ഏറ്റവും പ്രകടമായ വിശേഷണങ്ങളിൽ പെട്ടതാണ് അല്ലാഹുവിൻ്റെ മതനിയമങ്ങളിൽ അതൃപ്തി കാണിക്കുകയും, അല്ലാഹുവിൻ്റെ വിധിക്ക് മേൽ മറ്റുള്ള താഗൂത്തുകളുടെ വിധികൾക്ക് മുൻഗണന നൽകുകയും ചെയ്യുക എന്നത്. info

• النَّدْب إلى الإعراض عن أهل الجهل والضلالات، مع المبالغة في نصحهم وتخويفهم من الله تعالى.
• വിഡ്ഢിത്തവും വഴികേടും മാർഗമായി സ്വീകരിച്ചവരിൽ നിന്ന് തിരിഞ്ഞു കളയുക എന്നത് പ്രോത്സാഹനീയമാണ്. എന്നാൽ അതോടൊപ്പം അവരെ ധാരാളമായി ഗുണദോഷിക്കുകയും, അല്ലാഹുവിനെ കുറിച്ച് ഭയപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. info