വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

സ്സുമർ

സൂറത്തിൻ്റെ ഉദ്ദേശ്യങ്ങളിൽ പെട്ടതാണ്:
الدعوة للتوحيد والإخلاص، ونبذ الشرك.
അല്ലാഹുവിനെ ഏകനാക്കാനും (തൗഹീദ്) ആരാധനകൾ അവന് മാത്രം നിഷ്കളങ്കമാക്കാനും, ബഹുദൈവാരാധന ഉപേക്ഷിക്കാനുമുള്ള ക്ഷണം. info

external-link copy
1 : 39

تَنْزِیْلُ الْكِتٰبِ مِنَ اللّٰهِ الْعَزِیْزِ الْحَكِیْمِ ۟

ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത പ്രതാപവാനും (അസീസ്), തൻ്റെ സൃഷ്ടിപ്പിലും വിധിനിർണ്ണയത്തിലും മതനിയമങ്ങളിലും മഹത്തരമായ ലക്ഷ്യമുള്ളവനുമായ (ഹകീം) അല്ലാഹുവിങ്കൽ നിന്നാകുന്നു ഈ ഖുർആനിൻ്റെ അവതരണം. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• الداعي إلى الله يحتسب الأجر من عنده، لا يريد من الناس أجرًا على ما يدعوهم إليه من الحق.
• അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവൻ അവൻ്റെ അടുക്കലുള്ള പ്രതിഫലമാണ് പ്രതീക്ഷിക്കേണ്ടത്. താൻ ക്ഷണിക്കുന്ന സത്യത്തിന് പകരമായി ജനങ്ങളുടെ പ്രതിഫലം അവൻ ആഗ്രഹിക്കരുത്. info

• التكلّف ليس من الدِّين.
• കൃത്രിമത്വം ഇസ്ലാമിൽ പെട്ടതല്ല. info

• التوسل إلى الله يكون بأسمائه وصفاته وبالإيمان وبالعمل الصالح لا غير.
• തവസ്സുൽ (അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന മാർഗങ്ങൾ) അല്ലാഹുവിൻ്റെ നാമങ്ങളും വിശേഷണങ്ങളും (ഇസ്ലാമിക) വിശ്വാസവും സൽകർമ്മങ്ങൾ കൊണ്ടും മാത്രമായിരിക്കണം. മറ്റൊരു മാർഗവും അതിനില്ല. info