വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
3 : 38

كَمْ اَهْلَكْنَا مِنْ قَبْلِهِمْ مِّنْ قَرْنٍ فَنَادَوْا وَّلَاتَ حِیْنَ مَنَاصٍ ۟

അവർക്ക് മുൻപ് തങ്ങളുടെ ദൂതന്മാരെ കളവാക്കിയ എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്. ശിക്ഷ വന്നിറങ്ങിയപ്പോൾ സഹായം തേടിക്കൊണ്ട് അവർ മുറവിളി കൂട്ടി. എന്നാൽ ആ സമയം ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കഴിയുന്ന സമയമേയല്ല; അതിനാൽ അവരുടെ ആർത്തനാദങ്ങൾ യാതൊരുപകാരവും ചെയ്യുകയില്ല. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• أقسم الله عز وجل بالقرآن العظيم، فالواجب تَلقِّيه بالإيمان والتصديق، والإقبال على استخراج معانيه.
• അല്ലാഹു മഹത്തരമായ വിശുദ്ധ ഖുർആനിനെ കൊണ്ട് സത്യം ചെയ്തിരിക്കുന്നു. അതിനാൽ അതിൽ വിശ്വസിക്കുകയും, അതിനെ സത്യപ്പെടുത്തുകയും ചെയ്തു കൊണ്ട് ഖുർആനിനെ സ്വീകരിക്കലും, അതിലെ ആശയാർഥങ്ങൾ കണ്ടെടുക്കുന്നതിനായി പരിശ്രമിക്കലും നിർബന്ധമാണ് (എന്ന് മനസ്സിലാക്കാം). info

• غلبة المقاييس المادية في أذهان المشركين برغبتهم في نزول الوحي على السادة والكبراء.
ഭൗതികനേട്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള അളവുകോലുകൾ ബഹുദൈവാരാധകരെ വരിഞ്ഞു മുറുക്കിയിരിക്കുന്നതിനാലാണ് അല്ലാഹുവിൻറെ സന്ദേശം തങ്ങളിലെ പ്രമാണിമാർക്കും നേതാക്കന്മാർക്കും തന്നെ ലഭിക്കണമെന്ന് അവർ ആഗ്രഹിക്കുന്നത്. info

• سبب إعراض الكفار عن الإيمان: التكبر والتجبر والاستعلاء عن اتباع الحق.
• (അല്ലാഹുവിനെ) നിഷേധിച്ചവർ (ഇസ്ലാമിൽ) വിശ്വസിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയാനുള്ള കാരണം അഹങ്കാരവും ധിക്കാരവും സത്യം പിൻപറ്റുന്നതിൽ നിന്നുള്ള ഔന്നത്യം നടിക്കലുമാണ്. info