വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
45 : 36

وَاِذَا قِیْلَ لَهُمُ اتَّقُوْا مَا بَیْنَ اَیْدِیْكُمْ وَمَا خَلْفَكُمْ لَعَلَّكُمْ تُرْحَمُوْنَ ۟

(അല്ലാഹുവിൽ) വിശ്വസിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയുന്ന ഈ ബഹുദൈവാരാധകരോട് 'ഭാവിയിൽ നിങ്ങൾ അഭിമുഖീകരിക്കാനിരിക്കുന്ന പരലോകത്തെയും അതിൻ്റെ കാഠിന്യത്തെയും നിങ്ങൾ സൂക്ഷിക്കൂ! നിങ്ങളോട് വിടപറഞ്ഞു കൊണ്ടിരിക്കുന്ന ഇഹലോകത്തെ നിങ്ങൾ സൂക്ഷിക്കൂ! അങ്ങനെയെങ്കിൽ അല്ലാഹു നിങ്ങൾക്ക് മേൽ അവൻ്റെ കാരുണ്യം ചൊരിഞ്ഞേക്കാം.' എന്ന് പറയപ്പെട്ടാൽ അവർ അത് പ്രാവർത്തികമാക്കുകയില്ല. മറിച്ച്, അതിന് യാതൊരു പരിഗണനയും നൽകാതെ അവർ അതിൽ നിന്ന് തിരിഞ്ഞു കളയും. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• من أساليب تربية الله لعباده أنه جعل بين أيديهم الآيات التي يستدلون بها على ما ينفعهم في دينهم ودنياهم.
• തങ്ങളുടെ ഐഹികവും പാരത്രികവുമായ നന്മകൾക്ക് കാരണമാകുന്ന വിഷയങ്ങൾ എന്തെല്ലാമാണെന്ന് കണ്ടെത്താനുള്ള തെളിവുകൾ മുൻപിൽ വെച്ചു കൊടുത്തു എന്നത് അല്ലാഹു തൻ്റെ ദാസന്മാരെ ക്രമേണയായി വളർത്തുന്നതിൻ്റെ രീതികളിൽ പെട്ടതാണ്. info

• الله تعالى مكَّن العباد، وأعطاهم من القوة ما يقدرون به على فعل الأمر واجتناب النهي، فإذا تركوا ما أمروا به، كان ذلك اختيارًا منهم.
• അല്ലാഹു അവൻ്റെ ദാസന്മാർക്ക് നന്മ പ്രവർത്തിക്കാനും തിന്മയിൽ നിന്ന് വിട്ടുനിൽക്കാനുമുള്ള ശക്തിയും കഴിവും നൽകിയിരിക്കുന്നു. അവരോട് കൽപ്പിക്കപ്പെട്ട കൽപ്പനകൾ അവർ ഉപേക്ഷിക്കുന്നുവെങ്കിൽ അത് അവരുടെ സ്വന്തം തീരുമാനപ്രകാരം മാത്രമാണ്. info