വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

പേജ് നമ്പർ:close

external-link copy
4 : 35

وَاِنْ یُّكَذِّبُوْكَ فَقَدْ كُذِّبَتْ رُسُلٌ مِّنْ قَبْلِكَ ؕ— وَاِلَی اللّٰهِ تُرْجَعُ الْاُمُوْرُ ۟

അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ സമൂഹം താങ്കളെ നിഷേധിച്ചു തള്ളുന്നുവെങ്കിൽ അതിൽ താങ്കൾ ക്ഷമ കൈക്കൊള്ളുക. സ്വന്തം നാട്ടുകാരാൽ നിഷേധിച്ചു തള്ളപ്പെട്ട ആദ്യത്തെ ദൂതരല്ല താങ്കൾ. ഇതിന് മുൻപ് ആദിനെയും ഥമൂദിനെയും ലൂത്വിൻ്റെ ജനതയെയും പോലുള്ളവർ അവരുടെ ദൂതന്മാരെ നിഷേധിച്ചു തള്ളിയിട്ടുണ്ട്. അല്ലാഹുവിലേക്ക് മാത്രമാകുന്നു എല്ലാ കാര്യങ്ങളും മടക്കപ്പെടുന്നത്. അങ്ങനെ നിഷേധികളെ അവൻ നശിപ്പിക്കുകയും, അല്ലാഹുവിൻ്റെ ദൂതരെയും മുഅ്മിനുകളെയും അവൻ സഹായിക്കുകയും ചെയ്യും. info
التفاسير:

external-link copy
5 : 35

یٰۤاَیُّهَا النَّاسُ اِنَّ وَعْدَ اللّٰهِ حَقٌّ فَلَا تَغُرَّنَّكُمُ الْحَیٰوةُ الدُّنْیَا ۥ— وَلَا یَغُرَّنَّكُمْ بِاللّٰهِ الْغَرُوْرُ ۟

ഹേ ജനങ്ങളേ! തീർച്ചയായും അല്ലാഹു വാഗ്ദാനം ചെയ്ത പുനരുത്ഥാനവും അന്ത്യനാളിലെ പ്രതിഫലവുമെല്ലാം സത്യമാകുന്നു; യാതൊരു സംശയവും അതിലില്ല. ഐഹിക ജീവിതത്തിൻ്റെ സുഖസൗകര്യങ്ങളും ദേഹേഛകളും സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ട് ഈ ദിവസത്തിനായി തയ്യാറെടുക്കുന്നതിൽ നിന്നും നിങ്ങളെ വഞ്ചിതരാക്കാതിരിക്കട്ടെ! അസത്യത്തെ അലങ്കരിച്ചു കാണിച്ചു തന്നു കൊണ്ടും, ഇഹലോകത്തിലേക്ക് ചായിച്ചു കൊണ്ടും പിശാചും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ! info
التفاسير:

external-link copy
6 : 35

اِنَّ الشَّیْطٰنَ لَكُمْ عَدُوٌّ فَاتَّخِذُوْهُ عَدُوًّا ؕ— اِنَّمَا یَدْعُوْا حِزْبَهٗ لِیَكُوْنُوْا مِنْ اَصْحٰبِ السَّعِیْرِ ۟ؕ

ഹേ ജനങ്ങളേ! പിശാച് നിങ്ങളോട് അവസാനിക്കാത്ത ശത്രുതയുള്ള, കടുത്ത ശത്രുവാകുന്നു. അതിനാൽ അവനോട് എതിരിട്ടു നിന്നു കൊണ്ട് ഒരു ശത്രുവായി തന്നെ നിങ്ങളവനെ സ്വീകരിക്കുക. പിശാച് അവൻ്റെ അനുയായികളെ ക്ഷണിക്കുന്നത് അല്ലാഹുവിനെ നിഷേധിക്കാനും, അങ്ങനെ അന്ത്യനാളിൽ കത്തിജ്വലിക്കുന്ന നരകത്തിൽ കടന്നെരിയുക എന്ന പര്യവസാനത്തിലേക്ക് അവർ എത്തുവാനുമാകുന്നു. info
التفاسير:

external-link copy
7 : 35

اَلَّذِیْنَ كَفَرُوْا لَهُمْ عَذَابٌ شَدِیْدٌ ؕ۬— وَالَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ لَهُمْ مَّغْفِرَةٌ وَّاَجْرٌ كَبِیْرٌ ۟۠

പിശാചിനെ പിൻപറ്റിക്കൊണ്ട് അല്ലാഹുവിനെ നിഷേധിച്ചവർക്ക് ശക്തമായ ശിക്ഷയുണ്ട്. അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാകട്ടെ; തങ്ങളുടെ തെറ്റുകൾക്ക് അല്ലാഹുവിൽ നിന്നുള്ള പാപമോചനവും, അവനിൽ നിന്നുള്ള മഹത്തരമായ പ്രതിഫലവും -അതായത് സ്വർഗം- അവർക്കുണ്ട്. info
التفاسير:

external-link copy
8 : 35

اَفَمَنْ زُیِّنَ لَهٗ سُوْٓءُ عَمَلِهٖ فَرَاٰهُ حَسَنًا ؕ— فَاِنَّ اللّٰهَ یُضِلُّ مَنْ یَّشَآءُ وَیَهْدِیْ مَنْ یَّشَآءُ ۖؗ— فَلَا تَذْهَبْ نَفْسُكَ عَلَیْهِمْ حَسَرٰتٍ ؕ— اِنَّ اللّٰهَ عَلِیْمٌۢ بِمَا یَصْنَعُوْنَ ۟

തീർച്ചയായും, പിശാച് ഒരുവൻ്റെ മോശം പ്രവർത്തനം നല്ലതായി തോന്നിപ്പിച്ചു നൽകുകയും, അങ്ങനെ അത് നല്ലതാണെന്ന് ധരിക്കുകയും ചെയ്തവൻ; അല്ലാഹു സത്യം അലങ്കൃതമാക്കി നൽകുകയും, അത് സത്യമാണെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്തവനെ പോലെയല്ല അവൻ. തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ വഴികേടിലാക്കുകയും, അവൻ ഉദ്ദേശിക്കുന്നവരെ സത്യവഴിയിലാക്കുകയും ചെയ്യുന്നു. അവനെ നിർബന്ധിക്കാൻ കഴിയുന്ന ആരുമില്ല. അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- വഴികേടിലായവരുടെ പിഴവ് കണ്ടുള്ള സങ്കടത്താൽ താങ്കൾ സ്വന്തത്തെ നശിപ്പിക്കരുത്. അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെ കുറിച്ച് നന്നായി അറിയുന്നവനാകുന്നു. അവരുടെ പ്രവർത്തനങ്ങളിൽ നിന്ന് ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. info
التفاسير:

external-link copy
9 : 35

وَاللّٰهُ الَّذِیْۤ اَرْسَلَ الرِّیٰحَ فَتُثِیْرُ سَحَابًا فَسُقْنٰهُ اِلٰی بَلَدٍ مَّیِّتٍ فَاَحْیَیْنَا بِهِ الْاَرْضَ بَعْدَ مَوْتِهَا ؕ— كَذٰلِكَ النُّشُوْرُ ۟

അല്ലാഹുവാകുന്നു കാറ്റിനെ അയച്ചവൻ. അങ്ങനെ ആ കാറ്റ് മേഘങ്ങളെ ഇളക്കി വിടുകയും, ആ മേഘങ്ങളെ ചെടികളില്ലാത്ത ഒരു നാട്ടിലേക്ക് നാം തെളിക്കുകയും ചെയ്തു. അങ്ങനെ അതിലെ വെള്ളം കൊണ്ട് ഉണങ്ങിക്കിടന്നിരുന്ന ഭൂമിയെ നാം ജീവനുള്ളതാക്കുകയും, അതിൽ ചെടികൾ മുളപ്പിക്കുകയും ചെയ്തു. നിർജ്ജീവമായി കിടന്ന ഈ ഭൂമിയെ അതിന് ശേഷം അതിൽ മുളച്ചു പൊന്തിയ ചെടികളിലൂടെ ജീവനുള്ളതാക്കിയതു പോലെയായിരിക്കും അന്ത്യനാളിൽ മരിച്ചവർ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക. info
التفاسير:

external-link copy
10 : 35

مَنْ كَانَ یُرِیْدُ الْعِزَّةَ فَلِلّٰهِ الْعِزَّةُ جَمِیْعًا ؕ— اِلَیْهِ یَصْعَدُ الْكَلِمُ الطَّیِّبُ وَالْعَمَلُ الصَّالِحُ یَرْفَعُهٗ ؕ— وَالَّذِیْنَ یَمْكُرُوْنَ السَّیِّاٰتِ لَهُمْ عَذَابٌ شَدِیْدٌ ؕ— وَمَكْرُ اُولٰٓىِٕكَ هُوَ یَبُوْرُ ۟

ആരെങ്കിലും ഇഹലോകത്തോ പരലോകത്തോ പ്രതാപം ഉദ്ദേശിക്കുന്നെങ്കിൽ അല്ലാഹുവിൽ നിന്നല്ലാതെ അതവൻ തേടാതിരിക്കട്ടെ! കാരണം, അല്ലാഹുവിന് മാത്രമാകുന്നു ഇഹപരലോകങ്ങളിലെ പ്രതാപം മുഴുവനുമുള്ളത്. അവനെ കുറിച്ചുള്ള നല്ല ദിക്റുകൾ (അല്ലാഹുവിനെ സ്മരിക്കുന്ന വാക്കുകൾ) അവനിലേക്ക് കയറിപ്പോകുന്നു. അടിമകളുടെ സൽപ്രവർത്തനങ്ങൾ അവയെ അല്ലാഹുവിലേക്ക് ഉയർത്തുകയും ചെയ്യുന്നു. അല്ലാഹുവിൻ്റെ ദൂതരെ -ﷺ- കൊലപ്പെടുത്താനുള്ള ശ്രമങ്ങൾ പോലെ, കുതന്ത്രങ്ങൾ മെനഞ്ഞുണ്ടാക്കുന്നവർ; അവർക്ക് കടുത്ത ശിക്ഷയുണ്ട്. (അല്ലാഹുവിനെ) നിഷേധിച്ച അക്കൂട്ടരുടെ തന്ത്രങ്ങൾ നിഷ്ഫലമാവുകയും നശിക്കുകയും ചെയ്യും. അവരുടെ ഒരുദ്ദേശവും ഫലവത്താവുകയില്ല. info
التفاسير:

external-link copy
11 : 35

وَاللّٰهُ خَلَقَكُمْ مِّنْ تُرَابٍ ثُمَّ مِنْ نُّطْفَةٍ ثُمَّ جَعَلَكُمْ اَزْوَاجًا ؕ— وَمَا تَحْمِلُ مِنْ اُ وَلَا تَضَعُ اِلَّا بِعِلْمِهٖ ؕ— وَمَا یُعَمَّرُ مِنْ مُّعَمَّرٍ وَّلَا یُنْقَصُ مِنْ عُمُرِهٖۤ اِلَّا فِیْ كِتٰبٍ ؕ— اِنَّ ذٰلِكَ عَلَی اللّٰهِ یَسِیْرٌ ۟

അല്ലാഹു; അവനാകുന്നു നിങ്ങളുടെ പിതാവായ ആദമിനെ മണ്ണിൽ നിന്ന് സൃഷ്ടിച്ചത്. ശേഷം, നിങ്ങളെ അവൻ ഒരു ബീജകണത്തിൽ നിന്ന് സൃഷ്ടിച്ചു. ശേഷം, അവൻ നിങ്ങളെ പുരുഷന്മാരും സ്ത്രീകളുമാക്കുകയും നിങ്ങൾ പരസ്പരം വിവാഹബന്ധത്തിലേർപ്പെടുകയും ചെയ്യുന്നു. അല്ലാഹു അറിയാതെ ഏതൊരു സ്ത്രീയും ഒരു ഗർഭസ്ഥശിശുവിനെ ഗർഭം ധരിക്കുകയോ, കുഞ്ഞിനെ പ്രസവിക്കുകയോ ചെയ്യുന്നില്ല. അവന് അതിൽ ഒരു കാര്യവും മറഞ്ഞു പോവുകയില്ല. ലൗഹുൽ മഹ്ഫൂദ്വ് എന്ന ഏടിൽ രേഖപ്പെടുത്തപ്പെടാതെ അവൻ്റെ സൃഷ്ടികളിൽ ഒരാളുടെയും ആയുസ്സ് വർദ്ധിപ്പിക്കപ്പെടുകയോ കുറയുകയോ ചെയ്യില്ല. തീർച്ചയായും ഈ പറഞ്ഞതെല്ലാം -നിങ്ങളെ മണ്ണിൽ നിന്ന് സൃഷ്ടിച്ചതും, ഘട്ടംഘട്ടമായി നിങ്ങളെ ഉണ്ടാക്കിയതും, നിങ്ങളുടെ ആയുസ്സ് ലൗഹുൽ മഹ്ഫൂദ്വിൽ രേഖപ്പെടുത്തിയതുമെല്ലാം- അല്ലാഹുവിന് വളരെ എളുപ്പമാണ്. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• تسلية الرسول صلى الله عليه وسلم بذكر أخبار الرسل مع أقوامهم.
• മുൻകഴിഞ്ഞ നബിമാർക്ക് തങ്ങളുടെ സമൂഹത്തിൽ നിന്ന് നേരിടേണ്ടി വന്നതിൻ്റെ ചരിത്രം ഓർമ്മപ്പെടുത്തി കൊണ്ട് അല്ലാഹുവിൻ്റെ റസൂലി -ﷺ- നെ അല്ലാഹുആശ്വസിപ്പിക്കുന്നു. info

• الاغترار بالدنيا سبب الإعراض عن الحق.
• ഐഹികജീവിതത്തിൽ വഞ്ചിതരാവുക എന്നത് സത്യത്തിൽ നിന്ന് തിരിഞ്ഞു കളയാനുള്ള കാരണമാണ്. info

• اتخاذ الشيطان عدوًّا باتخاذ الأسباب المعينة على التحرز منه؛ من ذكر الله، وتلاوة القرآن، وفعل الطاعة، وترك المعاصي.
• പിശാചിനെ ശത്രുവായി സ്വീകരിക്കേണ്ടത് അവനിൽ നിന്ന് സുരക്ഷിതനാകാനുള്ള വഴികൾ സ്വീകരിച്ചു കൊണ്ടാണ്. അല്ലാഹുവിനെ സ്മരിക്കലും, ഖുർആൻ പാരായണവും, നന്മകൾ പ്രവർത്തിക്കലും തിന്മകൾ ഉപേക്ഷിക്കലും അതിനുള്ള വഴികളിൽ പെട്ടതാണ്. info

• ثبوت صفة العلو لله تعالى.
• അല്ലാഹുവിന് ഔന്നത്യം അഥവാ അവൻ സർവ്വതിനും മുകളിലാണ് എന്ന വിശേഷണമുണ്ട്. info