വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
26 : 34

قُلْ یَجْمَعُ بَیْنَنَا رَبُّنَا ثُمَّ یَفْتَحُ بَیْنَنَا بِالْحَقِّ ؕ— وَهُوَ الْفَتَّاحُ الْعَلِیْمُ ۟

അവരോട് പറയുക: അല്ലാഹു പരലോകത്ത് ഞങ്ങളെയും നിങ്ങളെയും ഒരുമിച്ചുകൂട്ടുന്നതാണ്. ശേഷം നമുക്കും നിങ്ങൾക്കുമിടയിൽ അവൻ നീതിപൂർവം വിധി കൽപ്പിക്കുകയും ചെയ്യുന്നതാണ്. അപ്പോൾ അസത്യവാദികളിൽ നിന്ന് സത്യവാന്മാർ വേർതിരിയുന്നതുമാണ്. അവനാകുന്നു നീതിപൂർവ്വം വിധിക്കുന്ന വിധികർത്താവും (ഫത്താഹ്), താൻ വിധിക്കുന്നതിനെ കുറിച്ച് നന്നായി അറിയുന്ന സർവ്വജ്ഞനും (അലീം). info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• التلطف بالمدعو حتى لا يلوذ بالعناد والمكابرة.
• (ഇസ്ലാമിലേക്കുള്ള) പ്രബോധനം കേൾക്കുന്നവരോട് -അവർ ധിക്കാരത്തിൻ്റെയും അഹങ്കാരത്തിൻ്റെയും മാർഗം സ്വീകരിക്കാതിരിക്കുന്നതിനായി- സൗമ്യത പുലർത്തേണ്ടതുണ്ട്. info

• صاحب الهدى مُسْتَعْلٍ بالهدى مرتفع به، وصاحب الضلال منغمس فيه محتقر.
• സന്മാർഗം സ്വീകരിച്ചവൻ അതിനാൽ ഔന്നത്യവും ഉയർച്ചയുമുള്ളവനായിരിക്കും. വഴികേടിൻ്റെ വക്താവാകട്ടെ; അതിൽ മുങ്ങിയവനും നിന്ദ്യനുമായിരിക്കും. info

• شمول رسالة النبي صلى الله عليه وسلم للبشرية جمعاء، والجن كذلك.
• നബി -ﷺ- യുടെ പ്രവാചകത്വം സർവ്വ മനുഷ്യസമൂഹത്തിനും ബാധകമാകുന്നു. അതോടൊപ്പം ജിന്നുകൾക്കും (അത് ബാധകമാകുന്നു). info