വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
2 : 34

یَعْلَمُ مَا یَلِجُ فِی الْاَرْضِ وَمَا یَخْرُجُ مِنْهَا وَمَا یَنْزِلُ مِنَ السَّمَآءِ وَمَا یَعْرُجُ فِیْهَا ؕ— وَهُوَ الرَّحِیْمُ الْغَفُوْرُ ۟

വെള്ളവും ചെടികളും പോലെ ഭൂമിയിൽ പ്രവേശിക്കുന്നത് എന്തെല്ലാമാണെന്ന് അവൻ അറിയുന്നു. ചെടികളും മറ്റും പോലെ ഭൂമിയിൽ നിന്നു പുറത്തു വരുന്നതും എന്തെല്ലാമാണെന്ന് അവൻ അറിയുന്നു. മഴയും മലക്കുകളും ഉപജീവനവും പോലെ ആകാശത്ത് നിന്ന് ഇറങ്ങുന്നത് എന്തെല്ലാമാണെന്ന് അവൻ അറിയുന്നു. മലക്കുകളെയും മനുഷ്യരുടെ പ്രവർത്തനങ്ങളെയും ആത്മാവുകളെയും പോലെ മുകളിലേക്ക് കയറിപ്പോകുന്നവയും അവൻ അറിയുന്നു. തീർച്ചയായും അവൻ തന്നിൽ വിശ്വസിച്ചവരായ അടിമകൾക്ക് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം), തൻ്റെ ദാസന്മാരിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ) ആകുന്നു. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• سعة علم الله سبحانه المحيط بكل شيء.
• എല്ലാ വസ്തുക്കളെയും ചൂഴ്ന്നു നിൽക്കുന്ന, അല്ലാഹുവിൻ്റെ സർവ്വജ്ഞാനത്തിൻ്റെ വിശാലത. info

• فضل أهل العلم.
• പണ്ഡിതന്മാരുടെ ശ്രേഷ്ഠത. info

• إنكار المشركين لبعث الأجساد تَنَكُّر لقدرة الله الذي خلقهم.
• ബഹുദൈവാരാധകർ പുനരുത്ഥാനത്തെ നിഷേധിക്കുമ്പോൾ തങ്ങളെ സൃഷ്ടിച്ച അല്ലാഹുവിൻ്റെ ശക്തിയെയാണ് നിഷേധിക്കുന്നത്. info