വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
13 : 34

یَعْمَلُوْنَ لَهٗ مَا یَشَآءُ مِنْ مَّحَارِیْبَ وَتَمَاثِیْلَ وَجِفَانٍ كَالْجَوَابِ وَقُدُوْرٍ رّٰسِیٰتٍ ؕ— اِعْمَلُوْۤا اٰلَ دَاوٗدَ شُكْرًا ؕ— وَقَلِیْلٌ مِّنْ عِبَادِیَ الشَّكُوْرُ ۟

ആ ജിന്നുകൾ സുലൈമാന് വേണ്ടി അദ്ദേഹം ഉദ്ദേശിക്കുന്ന രൂപത്തിൽ നിസ്കാരത്തിനായുള്ള മസ്ജിദുകളും കൊട്ടാരങ്ങളും, അദ്ദേഹം ആഗ്രഹിക്കുന്ന തരത്തിലുള്ള ശിൽപ്പങ്ങളും, വലിയ ജലസംഭരണികൾ (ഹൗദ്വുകൾ) പോലുള്ള തളികകളും, വലിപ്പം കാരണത്താൽ ചലിക്കാത്ത തരത്തിലുള്ള ഉറച്ചു നിൽക്കുന്ന പാചകപാത്രങ്ങളും നിർമ്മിച്ചു നൽകിയിരുന്നു. അവരോടായി നാം പറഞ്ഞു: ദാവൂദ് കുടുംബമേ! അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്കുള്ള നന്ദിയായി നിങ്ങൾ പ്രവർത്തിക്കുക! ഞാൻ ചെയ്തു നൽകിയ അനുഗ്രഹങ്ങൾക്ക് ധാരാളമായി നന്ദി കാണിക്കുന്നവർ എൻ്റെ ദാസന്മാരിൽ വളരെ കുറവത്രെ. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• تكريم الله لنبيه داود بالنبوة والملك، وبتسخير الجبال والطير يسبحن بتسبيحه، وإلانة الحديد له.
• ദാവൂദ് നബി -عَلَيْهِ السَّلَامُ- യെ അല്ലാഹു, പ്രവാചകത്വവും അധികാരവും കൊണ്ടും, അദ്ദേഹത്തിന് പർവ്വതങ്ങളെയും പക്ഷികളെയും അദ്ദേഹത്തിൻ്റെ സ്തുതികീർത്തനങ്ങൾക്കൊപ്പം ഏറ്റുപറയുന്ന നിലക്ക് വിധേയപ്പെടുത്തിക്കൊണ്ടും, അദ്ദേഹത്തിനായി ഇരുമ്പ് മയപ്പെടുത്തി നൽകിക്കൊണ്ടും ആദരിച്ചിരിക്കുന്നു. info

• تكريم الله لنبيه سليمان عليه السلام بالنبوة والملك.
• സുലൈമാൻ നബി -عَلَيْهِ السَّلَامُ- യെ അല്ലാഹു പ്രവാചകത്വവും അധികാരവും നൽകി കൊണ്ട് ആദരിച്ചിരിക്കുന്നു. info

• اقتضاء النعم لشكر الله عليها.
• അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ (ലഭിച്ചവർ) അവന് നന്ദി കാണിക്കേണ്ടതുണ്ട്. info

• اختصاص الله بعلم الغيب، فلا أساس لما يُدَّعى من أن للجن أو غيرهم اطلاعًا على الغيب.
• അദൃശ്യജ്ഞാനം അല്ലാഹുവിന് മാത്രം പ്രത്യേകമായതാകുന്നു. ജിന്നുകൾക്കോ അല്ലാത്തവർക്കോ അദൃശ്യജ്ഞാനം അറിയാൻ കഴിയുമെന്ന് പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. info