വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

പേജ് നമ്പർ:close

external-link copy
16 : 33

قُلْ لَّنْ یَّنْفَعَكُمُ الْفِرَارُ اِنْ فَرَرْتُمْ مِّنَ الْمَوْتِ اَوِ الْقَتْلِ وَاِذًا لَّا تُمَتَّعُوْنَ اِلَّا قَلِیْلًا ۟

അല്ലാഹുവിൻ്റെ റസൂലേ! ഇക്കൂട്ടരോട് പറയുക: മരണത്തെയോ (യുദ്ധത്തിൽ) കൊല്ലപ്പെടുന്നതിനെയോ ഭയന്നു കൊണ്ടാണ് യുദ്ധത്തിൽ നിന്ന് നിങ്ങൾ ഓടിരക്ഷപ്പെടുന്നതെങ്കിൽ ആ ഓട്ടം നിങ്ങൾക്ക് ഉപകാരപ്പെടുകയില്ല. കാരണം, ആയുസ്സ് നിശ്ചയിക്കപ്പെട്ടു കഴിഞ്ഞതാണ്. നിങ്ങളുടെ അവധി വന്നെത്തിയിട്ടില്ലെങ്കിൽ, നിങ്ങൾ ഓടിരക്ഷപ്പെട്ടാലും കുറച്ചു കാലമല്ലാതെ ജീവിതം കൊണ്ട് നിങ്ങൾ സുഖമനുഭവിക്കുകയില്ല. info
التفاسير:

external-link copy
17 : 33

قُلْ مَنْ ذَا الَّذِیْ یَعْصِمُكُمْ مِّنَ اللّٰهِ اِنْ اَرَادَ بِكُمْ سُوْٓءًا اَوْ اَرَادَ بِكُمْ رَحْمَةً ؕ— وَلَا یَجِدُوْنَ لَهُمْ مِّنْ دُوْنِ اللّٰهِ وَلِیًّا وَّلَا نَصِیْرًا ۟

അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: നിങ്ങൾ വെറുക്കുന്ന മരണമോ (യുദ്ധത്തിൽ) കൊല്ലപ്പെടുക എന്നതോ നിങ്ങൾക്ക് സംഭവിക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുകയോ, നിങ്ങൾ ആഗ്രഹിക്കുന്നതു പോലെ സുരക്ഷയും നന്മയും അല്ലാഹു നിങ്ങൾക്ക് ഉദ്ദേശിക്കുകയോ ചെയ്താൽ അല്ലാഹുവിൽ നിന്ന് നിങ്ങളെ തടയാൻ ആരാണുള്ളത്?! അതിൽ നിന്ന് നിങ്ങളെ തടയാൻ ആരുമില്ല. അല്ലാഹുവിന് പുറമെ തങ്ങളുടെ കാര്യങ്ങൾ ഏൽപ്പിക്കാനുള്ള ഒരു രക്ഷാധികാരിയെയോ, അല്ലാഹുവിൻ്റെ ശിക്ഷ അവരിൽ നിന്ന് തടുത്തു വെക്കുന്ന ഒരു സഹായിയെയോ ഈ മുനാഫിഖുകൾ കണ്ടെത്തുകയില്ല. info
التفاسير:

external-link copy
18 : 33

قَدْ یَعْلَمُ اللّٰهُ الْمُعَوِّقِیْنَ مِنْكُمْ وَالْقَآىِٕلِیْنَ لِاِخْوَانِهِمْ هَلُمَّ اِلَیْنَا ۚ— وَلَا یَاْتُوْنَ الْبَاْسَ اِلَّا قَلِیْلًا ۟ۙ

അല്ലാഹുവിൻ്റെ ദൂതരോടൊപ്പമുള്ള യുദ്ധത്തിൽ നിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കുകയും, തങ്ങളുടെ സഹോദരങ്ങളോട് 'ഞങ്ങളിലേക്ക് വരൂ! മുഹമ്മദിനോടൊപ്പം നിങ്ങൾ യുദ്ധം ചെയ്യരുത്; അങ്ങനെ ചെയ്താൽ നിങ്ങൾ കൊല്ലപ്പെടുകയേ ഉള്ളൂ. നിങ്ങൾ കൊല്ലപ്പെടുമെന്ന് ഞങ്ങൾ ഭയക്കുന്നു' എന്നെല്ലാം പറയുന്നവരെയും തീർച്ചയായും അല്ലാഹു അറിയുന്നുണ്ട്. ഇത്തരം പിന്തിരിപ്പന്മാർ യുദ്ധത്തിലേക്ക് വരുകയോ, വളരെ വിരളമായല്ലാതെ അതിൽ പങ്കെടുക്കുകയോ ചെയ്യില്ല. ജനങ്ങളുടെ ആക്ഷേപത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി മാത്രമാണത്; അല്ലാതെ അല്ലാഹുവിനെയും അവൻ്റെ ദൂതനെയും സഹായിക്കാനല്ല.
info
التفاسير:

external-link copy
19 : 33

اَشِحَّةً عَلَیْكُمْ ۖۚ— فَاِذَا جَآءَ الْخَوْفُ رَاَیْتَهُمْ یَنْظُرُوْنَ اِلَیْكَ تَدُوْرُ اَعْیُنُهُمْ كَالَّذِیْ یُغْشٰی عَلَیْهِ مِنَ الْمَوْتِ ۚ— فَاِذَا ذَهَبَ الْخَوْفُ سَلَقُوْكُمْ بِاَلْسِنَةٍ حِدَادٍ اَشِحَّةً عَلَی الْخَیْرِ ؕ— اُولٰٓىِٕكَ لَمْ یُؤْمِنُوْا فَاَحْبَطَ اللّٰهُ اَعْمَالَهُمْ ؕ— وَكَانَ ذٰلِكَ عَلَی اللّٰهِ یَسِیْرًا ۟

മുഅ്മിനുകളേ! തങ്ങളുടെ സമ്പത്ത് നിങ്ങൾക്ക് നൽകുന്നതിൽ കടുത്ത പിശുക്കുള്ളവരാണവർ. അതിനാൽ അത് ചെലവഴിച്ചു കൊണ്ട് അവർ നിങ്ങളെ സഹായിക്കുകയില്ല. സ്വന്തം ശരീരങ്ങൾ (കൊണ്ട് നിങ്ങളെ സഹായിക്കുന്നതിലും) അവർ കടുത്ത പിശുക്കുള്ളവരാണ്. അതിനാൽ നിങ്ങളോടൊപ്പം അവർ യുദ്ധം ചെയ്യുകയുമില്ല. സ്നേഹത്തിലും അവർ നിങ്ങളോട് പിശുക്കുള്ളവർ തന്നെ; അതിനാൽ നിങ്ങളെ അവർ സ്നേഹിക്കുകയുമില്ല. ശത്രുവിൻ്റെ കൺമുന്നിൽ എത്തുകയും, ഭയം അരിച്ചുകയറുകയും ചെയ്താൽ -അല്ലാഹുവിൻ്റെ റസൂലേ!- അവർ താങ്കളെ നോക്കുന്നത് കാണാം. ഭീരുത്വം കാരണത്താൽ അവരുടെ കണ്ണുകൾ മരണാസന്ന വേദന അനുഭവിക്കുന്ന ഒരുവൻ്റെ കണ്ണുകൾ പോലെ തിരിഞ്ഞു കൊണ്ടിരിക്കും. അവരിൽ നിന്ന് ഭയം നീങ്ങുകയും, അവർ ആശ്വാസമടയുകയും ചെയ്താൽ മൂർച്ചയേറിയ നാവുകളുമായി വാക്കുകൾ കൊണ്ട് അവർ നിങ്ങളെ മുറിവേൽപ്പിക്കും. യുദ്ധാർജ്ജിതസ്വത്തുക്കൾ നേടിയെടുക്കാനുള്ള കടുത്ത ആർത്തിയാണവർക്ക്. ഈ പറയപ്പെട്ട വിശേഷണങ്ങളുള്ള കൂട്ടർ യഥാർഥത്തിൽ വിശ്വസിച്ചിട്ടേയില്ല. അതിനാൽ അല്ലാഹു അവരുടെ പ്രവർത്തനങ്ങളുടെ പ്രതിഫലം നിഷ്ഫലമാക്കിയിരിക്കുന്നു. അങ്ങനെ നിഷ്ഫലമാക്കുക എന്നത് അല്ലാഹുവിന് വളരെ നിസ്സാരമത്രെ. info
التفاسير:

external-link copy
20 : 33

یَحْسَبُوْنَ الْاَحْزَابَ لَمْ یَذْهَبُوْا ۚ— وَاِنْ یَّاْتِ الْاَحْزَابُ یَوَدُّوْا لَوْ اَنَّهُمْ بَادُوْنَ فِی الْاَعْرَابِ یَسْاَلُوْنَ عَنْ اَنْۢبَآىِٕكُمْ ؕ— وَلَوْ كَانُوْا فِیْكُمْ مَّا قٰتَلُوْۤا اِلَّا قَلِیْلًا ۟۠

ഈ ഭീരുക്കൾ ധരിക്കുന്നത് നബി -ﷺ- ക്കും (അല്ലാഹുവിൽ) വിശ്വസിച്ചവർക്കുമെതിരെ യുദ്ധത്തിനായി സംഘടിച്ച സഖ്യസൈന്യം തിരിച്ചു പോയിട്ടില്ലെന്നും, അവർ (അല്ലാഹുവിൽ) വിശ്വസിച്ചവരെ വേരോടെ പിഴുതെറിയുമെന്നുമാണ്. സഖ്യസൈന്യം ഒരിക്കൽ കൂടി തിരിച്ചു വന്നിരുന്നെങ്കിൽ ഈ കപടവിശ്വാസികൾ ആഗ്രഹിക്കുന്നത് അവർ മദീനക്ക് പുറത്ത് ഗ്രാമീണ അറബികളോടൊപ്പമാവുകയും, നിങ്ങളുമായി ശത്രുക്കൾ യുദ്ധം നടത്തിയ ശേഷം നിങ്ങൾക്കെന്തു സംഭവിച്ചു എന്നതിനെ കുറിച്ചും, നിങ്ങളെ കുറിച്ചുമുള്ള വാർത്തകൾ ചോദിച്ചറിയുകയും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാണ്. അല്ലയോ (അല്ലാഹുവിൽ) വിശ്വസിച്ചവരേ! അവർ നിങ്ങൾക്കൊപ്പമായിരുന്നെങ്കിൽ വളരെ കുറച്ചല്ലാതെ നിങ്ങളോടൊപ്പം അവർ യുദ്ധം ചെയ്യുമായിരുന്നില്ല. അതിനാൽ അവരെ നിങ്ങൾ പരിഗണിക്കേണ്ടതില്ല. അവരുടെ വിഷയത്തിൽ ഖേദം വിചാരിക്കേണ്ടതുമില്ല. info
التفاسير:

external-link copy
21 : 33

لَقَدْ كَانَ لَكُمْ فِیْ رَسُوْلِ اللّٰهِ اُسْوَةٌ حَسَنَةٌ لِّمَنْ كَانَ یَرْجُوا اللّٰهَ وَالْیَوْمَ الْاٰخِرَ وَذَكَرَ اللّٰهَ كَثِیْرًا ۟ؕ

അല്ലാഹുവിൻ്റെ ദൂതർ -ﷺ- പറയുകയും നിലകൊള്ളുകയും പ്രവർത്തിക്കുകയും ചെയ്തതിലെല്ലാം നിങ്ങൾക്ക് ഉത്തമ മാതൃകയുണ്ട്. അവിടുന്ന് സ്വന്തം തിരുശരീരവുമായി യുദ്ധത്തിൽ ഹാജരാവുകയും, അതിൽ പങ്കാളിയാവുകയും ചെയ്തു. അതെല്ലാം ഉണ്ടായതിന് ശേഷവും നിങ്ങളെങ്ങനെയാണ് നിങ്ങളുടെ സ്വശരീരങ്ങൾ അവിടുന്നില്ലാതെ പിശുക്കിപിടിക്കുക?! അല്ലാഹുവിൻ്റെ കാരുണ്യവും അവൻ്റെ പ്രതിഫലവും ലഭിക്കുമെന്നും, അന്ത്യദിനം സംഭവിക്കുമെന്നും പ്രതീക്ഷിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും ചെയ്തവരല്ലാതെ അവിടുത്തെ മാതൃകയാക്കുകയില്ല. എന്നാൽ പരലോകം പ്രതീക്ഷിക്കുകയോ, ധാരാളമായി അല്ലാഹുവിനെ സ്മരിക്കുകയോ ചെയ്യാത്തവൻ തീർച്ചയായും നബി -ﷺ- യുടെ മാതൃക പിന്തുടരുകയില്ല.
info
التفاسير:

external-link copy
22 : 33

وَلَمَّا رَاَ الْمُؤْمِنُوْنَ الْاَحْزَابَ ۙ— قَالُوْا هٰذَا مَا وَعَدَنَا اللّٰهُ وَرَسُوْلُهٗ وَصَدَقَ اللّٰهُ وَرَسُوْلُهٗ ؗ— وَمَا زَادَهُمْ اِلَّاۤ اِیْمَانًا وَّتَسْلِیْمًا ۟ؕ

(അല്ലാഹുവിൽ) വിശ്വസിച്ചവർ തങ്ങളോട് യുദ്ധത്തിനായി സംഘടിച്ചു വന്നിരിക്കുന്നവരെ കണ്ടപ്പോൾ പറഞ്ഞു: അല്ലാഹുവും അവൻ്റെ ദൂതരും നമ്മോട് വാഗ്ദാനം ചെയ്ത പരീക്ഷണവും പരീക്ഷയും സഹായവുമാണിത്. അല്ലാഹുവും അവൻ്റെ ദൂതരും സത്യം തന്നെയാണ് പറഞ്ഞത്. ആ കാര്യമിതാ യാഥാർഥ്യമായിരിക്കുന്നു. സഖ്യകക്ഷികളെ നേരിൽ കാണുക എന്നത് അവരുടെ അല്ലാഹുവിലുള്ള വിശ്വാസവും, അവനുള്ള കീഴ്വണക്കവും വർദ്ധിപ്പിക്കുകയല്ലാതെ ചെയ്തിട്ടില്ല. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• الآجال محددة؛ لا يُقَرِّبُها قتال، ولا يُبْعِدُها هروب منه.
• ആയുസ് നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞതാണ്. യുദ്ധം അതിനെ നേരത്തെയാക്കുകയോ, യുദ്ധത്തിൽ നിന്ന് ഓടിരക്ഷപ്പെടുന്നത് അത് വൈകിപ്പിക്കുകയോ ഇല്ല. info

• التثبيط عن الجهاد في سبيل الله شأن المنافقين دائمًا.
• അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കുക എന്നത് എല്ലാ കാലഘട്ടത്തിലുമുള്ള കപടവിശ്വാസികളുടെ രീതിയാണ്. info

• الرسول صلى الله عليه وسلم قدوة المؤمنين في أقواله وأفعاله.
• നബി -ﷺ- അവിടുത്തെ വാക്കുകളിലും പ്രവർത്തികളിലുമെല്ലാം (അല്ലാഹുവിൽ) വിശ്വസിച്ചവർക്കുള്ള മാതൃകയാണ്. info

• الثقة بالله والانقياد له من صفات المؤمنين.
• അല്ലാഹുവിലുള്ള ദൃഢവിശ്വാസവും, അവന് കീഴൊതുങ്ങുക എന്നതും (ഇസ്ലാമിൽ) വിശ്വസിച്ചവരുടെ സ്വഭാവഗുണങ്ങളിൽ പെട്ടതാണ്. info