വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

പേജ് നമ്പർ:close

external-link copy
20 : 31

اَلَمْ تَرَوْا اَنَّ اللّٰهَ سَخَّرَ لَكُمْ مَّا فِی السَّمٰوٰتِ وَمَا فِی الْاَرْضِ وَاَسْبَغَ عَلَیْكُمْ نِعَمَهٗ ظَاهِرَةً وَّبَاطِنَةً ؕ— وَمِنَ النَّاسِ مَنْ یُّجَادِلُ فِی اللّٰهِ بِغَیْرِ عِلْمٍ وَّلَا هُدًی وَّلَا كِتٰبٍ مُّنِیْرٍ ۟

ജനങ്ങളേ! ആകാശങ്ങളിലുള്ള സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കൊണ്ട് ഉപകാരമെടുക്കാൻ അല്ലാഹു നിങ്ങൾക്ക് എളുപ്പം നൽകിയത് നിങ്ങൾ കാണുകയും വീക്ഷിക്കുകയും ചെയ്യുന്നില്ലേ?! ഭൂമിയിലുള്ള മൃഗങ്ങളെയും മരങ്ങളെയും ചെടികളെയും നിങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ അവൻ എളുപ്പമാക്കി തരികയും ചെയ്തിരിക്കുന്നതും അതു പോലെ തന്നെ (നിങ്ങൾ കാണുന്നില്ലേ?!) രൂപഭംഗിയും ശരീരസൗകുമാര്യവും പോലെ കണ്ണുകൾക്ക് ദൃശ്യമായ അവൻ്റെ അനുഗ്രഹങ്ങളും, ബുദ്ധിയും അറിവും പോലെ ഗോപ്യവും മറഞ്ഞിരിക്കുന്നതുമായ അനുഗ്രഹങ്ങളും അവൻ നിങ്ങൾക്ക് പൂർത്തീകരിച്ചു നൽകുകയും ചെയ്തിരിക്കുന്നു. ഈ അനുഗ്രഹങ്ങളെല്ലാം ഉണ്ടായിട്ടും അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന തൗഹീദിൻ്റെ വിഷയത്തിൽ, അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തെ കുറിച്ച് എന്തെങ്കിലും അറിവോ, ഗ്രാഹ്യശേഷിയുള്ള ബുദ്ധിയോ, അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ട വ്യക്തമായ ഏതെങ്കിലും വേദഗ്രന്ഥമോ ഒന്നുമില്ലാതെ തർക്കിക്കുന്ന ചില മനുഷ്യരുണ്ട്. info
التفاسير:

external-link copy
21 : 31

وَاِذَا قِیْلَ لَهُمُ اتَّبِعُوْا مَاۤ اَنْزَلَ اللّٰهُ قَالُوْا بَلْ نَتَّبِعُ مَا وَجَدْنَا عَلَیْهِ اٰبَآءَنَا ؕ— اَوَلَوْ كَانَ الشَّیْطٰنُ یَدْعُوْهُمْ اِلٰی عَذَابِ السَّعِیْرِ ۟

അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദിൻ്റെ വിഷയത്തിൽ തർക്കിക്കുന്ന ഇവരോട് 'അല്ലാഹുവിൻ്റെ ദൂതന് മേൽ അവൻ അവതരിപ്പിച്ച സന്ദേശം നിങ്ങൾ പിൻപറ്റുക' എന്ന് പറയപ്പെട്ടാൽ അവർ പറയും: 'ഇല്ല! ഞങ്ങൾ അത് പിൻപറ്റുകയില്ല. മറിച്ച്, ഞങ്ങളുടെ മുൻഗാമികൾ നിലകൊള്ളുന്നതായി ഞങ്ങൾ കണ്ടിരുന്ന ഞങ്ങളുടെ ആരാധ്യവസ്തുക്കളെ ആരാധിക്കുക എന്നതേ ഞങ്ങൾ പിൻപറ്റുകയുള്ളൂ'. പിശാച് അവരെ (മുൻഗാമികളെ) വിഗ്രഹങ്ങളെ ആരാധിപ്പിച്ചു കൊണ്ട് വഴികേടിൽ ആക്കുകയും, ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ (സംഭവിക്കാനിരിക്കുന്ന) കത്തിജ്വലിക്കുന്ന നരകശിക്ഷയിലേക്ക് അവരെ ക്ഷണിക്കുകയുമായിരുന്നെങ്കിലും അവർ തങ്ങളുടെ മുൻഗാമികളെ തന്നെ പിൻപറ്റുകയോ?! info
التفاسير:

external-link copy
22 : 31

وَمَنْ یُّسْلِمْ وَجْهَهٗۤ اِلَی اللّٰهِ وَهُوَ مُحْسِنٌ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقٰی ؕ— وَاِلَی اللّٰهِ عَاقِبَةُ الْاُمُوْرِ ۟

ആരെങ്കിലും തൻ്റെ ആരാധനകൾ അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കി കൊണ്ടും, തൻ്റെ പ്രവർത്തനങ്ങൾ നന്നാക്കി കൊണ്ടും അല്ലാഹുവിലേക്ക് ലക്ഷ്യം വെക്കുന്നെങ്കിൽ രക്ഷ ആഗ്രഹിക്കുന്ന ഒരാൾക്ക് മുറുകെ പിടിക്കാവുന്ന ഏറ്റവും ബലമുള്ള കയറിലാണ് അവൻ പിടിച്ചിരിക്കുന്നത്. ഒരിക്കലും അവൻ മുറുകെ പിടിച്ചത് പൊട്ടിപ്പോകുമെന്ന് അവൻ ഭയക്കേണ്ടതില്ല. അല്ലാഹുവിലേക്ക് മാത്രമാകുന്നു കാര്യങ്ങളുടെയെല്ലാം പര്യവസാനം. ശേഷം, അവൻ ഏവർക്കും അർഹമായ പ്രതിഫലം നൽകുന്നതാണ്. info
التفاسير:

external-link copy
23 : 31

وَمَنْ كَفَرَ فَلَا یَحْزُنْكَ كُفْرُهٗ ؕ— اِلَیْنَا مَرْجِعُهُمْ فَنُنَبِّئُهُمْ بِمَا عَمِلُوْا ؕ— اِنَّ اللّٰهَ عَلِیْمٌۢ بِذَاتِ الصُّدُوْرِ ۟

ആരെങ്കിലും അല്ലാഹുവിൽ അവിശ്വസിച്ചുവെങ്കിൽ -അല്ലാഹുവിൻ്റെ റസൂലേ!- അവൻ്റെ നിഷേധം താങ്കളെ വിഷമിപ്പിക്കാതിരിക്കട്ടെ! നമ്മിലേക്ക് മാത്രമാകുന്നു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർ മടങ്ങുന്നത്. അപ്പോൾ അവർ ഇഹലോകത്തായിരിക്കെ ചെയ്തു കൂട്ടിയ തിന്മകളെ കുറിച്ച് അവരെ നാം അറിയിക്കുന്നതാണ്. അതിനുള്ള പ്രതിഫലവും അവർക്ക് നാം നൽകുന്നതാണ്. തീർച്ചയായും, അല്ലാഹു ഹൃദയങ്ങൾക്കുള്ളിലുള്ളത് നന്നായി അറിയുന്നവനാകുന്നു. അതിലുള്ള ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. info
التفاسير:

external-link copy
24 : 31

نُمَتِّعُهُمْ قَلِیْلًا ثُمَّ نَضْطَرُّهُمْ اِلٰی عَذَابٍ غَلِیْظٍ ۟

അവർക്ക് നാം ഇഹലോകത്ത് നൽകുന്ന ആസ്വാദനങ്ങൾ കൊണ്ട് കുറഞ്ഞ ഒരു കാലത്തേക്ക് അവരെ നാം ആസ്വദിപ്പിക്കുന്നതാണ്. ശേഷം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ കടുത്ത ശിക്ഷയിലേക്ക് -അതായത് നരകത്തിലേക്ക്- അവരെ നാം വലിച്ചു കൊണ്ടു വരുന്നതാണ്. info
التفاسير:

external-link copy
25 : 31

وَلَىِٕنْ سَاَلْتَهُمْ مَّنْ خَلَقَ السَّمٰوٰتِ وَالْاَرْضَ لَیَقُوْلُنَّ اللّٰهُ ؕ— قُلِ الْحَمْدُ لِلّٰهِ ؕ— بَلْ اَكْثَرُهُمْ لَا یَعْلَمُوْنَ ۟

അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് 'ആരാണ് ആകാശങ്ങളെ സൃഷ്ടിച്ചത്? ആരാണ് ഭൂമിയെ സൃഷ്ടിച്ചത്?' എന്നെല്ലാം നീ ചോദിച്ചാൽ ഉറപ്പായും അവർ പറയും: അവയെ എല്ലാം സൃഷ്ടിച്ചത് അല്ലാഹുവാണ്. അവരോട് പറയുക: നിങ്ങൾക്കെതിരെയുള്ള തെളിവ് പ്രകടമാക്കിയ അല്ലാഹുവിന് സർവ്വസ്തുതിയും. എന്നാൽ നിങ്ങളിൽ ബഹുഭൂരിപക്ഷവും അവരുടെ അജ്ഞത കാരണത്താൽ ആരാണ് സർവ്വ സ്തുതികൾക്കും അർഹതയുള്ളവൻ എന്ന കാര്യം അറിയുന്നില്ല. info
التفاسير:

external-link copy
26 : 31

لِلّٰهِ مَا فِی السَّمٰوٰتِ وَالْاَرْضِ ؕ— اِنَّ اللّٰهَ هُوَ الْغَنِیُّ الْحَمِیْدُ ۟

ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിൻ്റെ മാത്രം സൃഷ്ടിപ്പും, അവൻ്റെ അധീനതക്കും നിയന്ത്രണത്തിനും കീഴിലുമാണ്. തീർച്ചയായും അല്ലാഹു അവൻ്റെ എല്ലാ സൃഷ്ടികളിൽ നിന്നും സർവ്വധന്യതയുമുള്ളവനും (ഗനിയ്യ്), ഇഹലോകത്തും പരലോകത്തും സർവ്വനിലക്കും സ്തുത്യർഹനും (ഹമീദ്) ആകുന്നു. info
التفاسير:

external-link copy
27 : 31

وَلَوْ اَنَّمَا فِی الْاَرْضِ مِنْ شَجَرَةٍ اَقْلَامٌ وَّالْبَحْرُ یَمُدُّهٗ مِنْ بَعْدِهٖ سَبْعَةُ اَبْحُرٍ مَّا نَفِدَتْ كَلِمٰتُ اللّٰهِ ؕ— اِنَّ اللّٰهَ عَزِیْزٌ حَكِیْمٌ ۟

ഭൂമിയിലുള്ള മരങ്ങളെല്ലാം മുറിച്ച് പേനയാക്കപ്പെടുകയും, സമുദ്രം അതിലേക്കുള്ള മഷിയാക്കുകയും, ശേഷം ഏഴ് സമുദ്രങ്ങൾ അതിലേക്ക് വീണ്ടും ചേർക്കുകയും ചെയ്താലും; അല്ലാഹുവിൻ്റെ വാക്കുകൾ അവസാനിക്കുകയില്ല. കാരണം, അതിന് അന്ത്യമില്ല. തീർച്ചയായും ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപമുള്ളവനും (അസീസ്), തൻ്റെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനും (ഹകീം) ആകുന്നു അല്ലാഹു. info
التفاسير:

external-link copy
28 : 31

مَا خَلْقُكُمْ وَلَا بَعْثُكُمْ اِلَّا كَنَفْسٍ وَّاحِدَةٍ ؕ— اِنَّ اللّٰهَ سَمِیْعٌ بَصِیْرٌ ۟

ജനങ്ങളേ! പുനരുത്ഥാനനാളിൽ നിങ്ങളെ വിചാരണക്കും പ്രതിഫലത്തിനുമായി സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്നത് ഒരൊറ്റ വ്യക്തിയെ സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതു പോലെ എളുപ്പമുള്ളതാണ്. തീർച്ചയായും, അല്ലാഹു എല്ലാം കേൾക്കുന്നവനാകുന്നു (സമീഅ്); ഏതെങ്കിലും ഒരു ശബ്ദം കേൾക്കുന്നത് മറ്റൊരു ശബ്ദം കേൾക്കുന്നതിൽ നിന്ന് അവനെ അശ്രദ്ധനാക്കുകയില്ല. അവൻ എല്ലാം കാണുന്നവനുമാകുന്നു (ബസ്വീർ); എന്തെങ്കിലും ഒരു കാര്യം കാണുന്നത് മറ്റൊരു കാര്യം കാണുന്നതിൽ നിന്ന് അവനെ അശ്രദ്ധനാക്കുകയില്ല. ഇതു പോലെ തന്നെ, ഏതെങ്കിലും ഒരാളെ സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നത് മറ്റുള്ളവരെ സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതിൽ നിന്ന് അവനെ അശ്രദ്ധനാക്കുകയില്ല. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• نعم الله وسيلة لشكره والإيمان به، لا وسيلة للكفر به.
• അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ, അവന് നന്ദി കാണിക്കാനും, അല്ലാഹുവിൽ വിശ്വസിക്കാനുമുള്ള മാർഗമാണ്. അല്ലാതെ അവനെ നിഷേധിക്കാനുള്ള മാർഗമല്ല. info

• خطر التقليد الأعمى، وخاصة في أمور الاعتقاد.
• അന്ധമായി മറ്റുള്ളവരെ പിൻപറ്റുന്നതിൻ്റെ അപകടം. പ്രത്യേകിച്ച് വിശ്വാസപരമായ കാര്യങ്ങളിൽ. info

• أهمية الاستسلام لله والانقياد له وإحسان العمل من أجل مرضاته.
• അല്ലാഹുവിന് പരിപൂർണ്ണമായി സമർപ്പിക്കുന്നതിൻ്റെയും, അവന് കീഴൊതുങ്ങുന്നതിൻ്റെയും, അല്ലാഹുവിൻ്റെ തൃപ്തി ലക്ഷ്യം വെച്ചു കൊണ്ട് പ്രവർത്തനങ്ങൾ നന്നാക്കുന്നതിൻ്റെയും പ്രാധാന്യവും ഗൗരവവും. info

• عدم تناهي كلمات الله.
• അല്ലാഹുവിൻ്റെ വചനങ്ങൾക്ക് അവസാനമില്ല. info