വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
60 : 30

فَاصْبِرْ اِنَّ وَعْدَ اللّٰهِ حَقٌّ وَّلَا یَسْتَخِفَّنَّكَ الَّذِیْنَ لَا یُوْقِنُوْنَ ۟۠

അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- താങ്കളുടെ സമൂഹം താങ്കളെ നിഷേധിക്കുന്നതിൽ താങ്കൾ ക്ഷമ കൈക്കൊള്ളുക. തീർച്ചയായും അല്ലാഹു താങ്കളെ സഹായിക്കുകയും താങ്കൾക്ക് അധികാരം നൽകുകയും ചെയ്യുമെന്ന വാഗ്ദാനം സ്ഥിരപ്പെട്ടതാകുന്നു; അതിൽ യാതൊരു സംശയവുമില്ല. തങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടുന്നവരാണെന്ന കാര്യത്തിൽ ദൃഢവിശ്വാസമില്ലാത്തവർ ക്ഷമ ഉപേക്ഷിക്കാനും ധൃതി പിടിക്കാനും താങ്കളെ പ്രേരിപ്പിക്കാതിരിക്കട്ടെ. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• يأس الكافرين من رحمة الله عند نزول البلاء.
• പരീക്ഷണങ്ങൾ വന്നിറങ്ങുമ്പോൾ അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് കാഫിറുകൾ നിരാശരാകുന്ന രൂപം. info

• هداية التوفيق بيد الله، وليست بيد الرسول صلى الله عليه وسلم.
• (ഇസ്ലാമിൽ) വിശ്വസിക്കാൻ വഴിയൊരുക്കുന്നത് അല്ലാഹു മാത്രമാണ്. നബി -ﷺ- ക്ക് ഒരാളെ സന്മാർഗത്തിലാക്കുക സാധ്യമല്ല. info

• مراحل العمر عبرة لمن يعتبر.
• മനുഷ്യായുസ്സിൻ്റെ ഓരോ ഘട്ടങ്ങളിലും ചിന്തിക്കുന്നവർക്ക് ഗുണപാഠമുണ്ട്. info

• الختم على القلوب سببه الذنوب.
• തിന്മകൾ ഹൃദയങ്ങൾക്ക് മുദ്ര വെക്കപ്പെടാൻ കാരണമാകും. info