വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
50 : 3

وَمُصَدِّقًا لِّمَا بَیْنَ یَدَیَّ مِنَ التَّوْرٰىةِ وَلِاُحِلَّ لَكُمْ بَعْضَ الَّذِیْ حُرِّمَ عَلَیْكُمْ وَجِئْتُكُمْ بِاٰیَةٍ مِّنْ رَّبِّكُمْ ۫— فَاتَّقُوا اللّٰهَ وَاَطِیْعُوْنِ ۟

-അതോടൊപ്പം- എൻറെ മുൻപ് ഇറക്കപ്പെട്ട തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, മുൻപ് നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളിൽ ചിലത് -നിങ്ങൾക്ക് എളുപ്പവും ഇളവും നൽകുന്നതിന് വേണ്ടി- നിങ്ങൾക്ക് അനുവദിച്ചു തരാനുമാകുന്നു ഞാൻ നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ടിട്ടുള്ളത്. ഞാൻ നിങ്ങളോട് പറഞ്ഞതെല്ലാം സത്യമാണെന്നതിനുള്ള വ്യക്തമായ പ്രമാണവും ഞാൻ നിങ്ങൾക്ക് എത്തിച്ചു തന്നിരിക്കുന്നു. അതിനാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രവർത്തിച്ചു കൊണ്ടും, അവൻ വിരോധച്ചവ വെടിഞ്ഞു കൊണ്ടും നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക! ഞാൻ നിങ്ങളെ ക്ഷണിക്കുന്ന കാര്യത്തിൽ എന്നെ അനുസരിക്കുകയും ചെയ്യുക! info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• شرف الكتابة والخط وعلو منزلتهما، حيث بدأ الله تعالى بذكرهما قبل غيرهما.
• എഴുത്തും ലിപിയും പഠിക്കുന്നതിൻ്റെ മഹത്വവും, അതിനുള്ള ഉന്നത സ്ഥാനവും. (ഈസാക്ക് നൽകിയ അനുഗ്രഹങ്ങളെ കുറിച്ച് വിവരിച്ചപ്പോൾ) മറ്റുള്ളവയെ കുറിച്ച് പറയുന്നതിന് മുൻപ് അല്ലാഹു അവ രണ്ടുമാണ് എടുത്തു പറഞ്ഞത്. info

• من سنن الله تعالى أن يؤيد رسله بالآيات الدالة على صدقهم، مما لا يقدر عليه البشر.
• പ്രവാചകന്മാരുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്നതിന് മനുഷ്യ കഴിവിന്നതീതമായ ദൃഷ്ടാന്തങ്ങൾ കൊണ്ട് അവരെ ശക്തിപ്പെടുത്തുക എന്നത് അല്ലാഹുവിൻറെ ചര്യയിൽ പെട്ടതാണ്. info

• جاء عيسى بالتخفيف على بني إسرائيل فيما شُدِّد عليهم في بعض شرائع التوراة، وفي هذا دلالة على وقوع النسخ بين الشرائع.
തൗറാത്തിലെ വിധിവിലക്കുകളിൽ ബനൂ ഇസ്രാഈല്യർക്ക് നിശ്ചയിക്കപ്പെട്ടിരുന്ന കണിശമായ ചില നിയമങ്ങൾ ലഘൂകരിക്കുന്നതിനാണ് ഈസാ നബി നിയോഗിക്കപ്പെട്ടത്. മതനിയമങ്ങൾ ദുർബലപ്പെടുത്തുക (നസ്ഖ്) എന്നത് മുൻപ് സംഭവിച്ചിട്ടുണ്ട് എന്നതിന് അത് തെളിവാകുന്നു. info