വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
26 : 3

قُلِ اللّٰهُمَّ مٰلِكَ الْمُلْكِ تُؤْتِی الْمُلْكَ مَنْ تَشَآءُ وَتَنْزِعُ الْمُلْكَ مِمَّنْ تَشَآءُ ؗ— وَتُعِزُّ مَنْ تَشَآءُ وَتُذِلُّ مَنْ تَشَآءُ ؕ— بِیَدِكَ الْخَیْرُ ؕ— اِنَّكَ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟

നബിയേ, നിൻ്റെ രക്ഷിതാവിനെ സ്തുതിച്ചു കൊണ്ടും, അവനെ മഹത്വപ്പെടുത്തി കൊണ്ടും ഇപ്രകാരം പറയുക: അല്ലാഹുവേ! ഇഹലോകത്തും പരലോകത്തും സർവ്വ ആധിപത്യത്തിൻറെയും ഉടമസ്ഥനായവൻ നീയാണ്! നിൻ്റെ സൃഷ്ടികളിൽ നിന്ന് നീ ഉദ്ദേശിക്കുന്നവർക്ക് നീ ആധിപത്യം നൽകുന്നു. നീ ഉദ്ദേശിക്കുന്നവരിൽ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. അവരിൽ നിന്ന് നീ ഉദ്ദേശിക്കുന്നവർക്ക് നീ പ്രതാപം നൽകുന്നു. നീ ഉദ്ദേശിക്കുന്നവർക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. അതെല്ലാം നിൻറെ യുക്തിയും നീതിയും നിമിത്തമത്രെ. നിൻറെ കൈവശം മാത്രമാണ് മുഴുവൻ നന്മയുള്ളത്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• أن التوفيق والهداية من الله تعالى، والعلم - وإن كثر وبلغ صاحبه أعلى المراتب - إن لم يصاحبه توفيق الله لم ينتفع به المرء.
• സത്യം അറിയാൻ കഴിയുന്നതും, അത് സ്വീകരിക്കാൻ സന്മനസ്സ് ലഭിക്കുന്നതും അല്ലാഹുവിൻ്റെ ഉദ്ദേശപ്രകാരമാകുന്നു. ഒരാൾ എത്രയെല്ലാം അറിവ് നേടുകയും, അതിൻ്റെ ഉന്നതമായ പദവികൾ കൈവരിക്കുകയും ചെയ്താലും അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹം ഇല്ലെങ്കിൽ അയാൾക്ക് അത് കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുകയില്ല. info

• أن الملك لله تعالى، فهو المعطي المانع، المعز المذل، بيده الخير كله، وإليه يرجع الأمر كله، فلا يُسأل أحد سواه.
• ആധിപത്യം അല്ലാഹുവിനാകുന്നു. അവനാണ് എല്ലാം നൽകുന്നവനും തടയുന്നവനും, പ്രതാപം നൽകുന്നവനും നിന്ദ്യത വരുത്തുന്നവനും. എല്ലാ നന്മയും അവങ്കലാകുന്നു. എല്ലാ കാര്യങ്ങളുടെയും പര്യവസാനവും അവങ്കൽ തന്നെ. അതിനാൽ അവനോടല്ലാതെ മറ്റാരോടും ചോദിച്ചു കൂടാ. info

• خطورة تولي الكافرين، حيث توعَّد الله فاعله بالبراءة منه وبالحساب يوم القيامة.
• (അല്ലാഹുവിനെ) നിഷേധിച്ചവരെ ഏറ്റവും അടുത്ത കൂട്ടുകാരായി സ്വീകരിക്കുന്നതിൻറെ ഗൗരവം. അല്ലാഹു അവനിൽ നിന്ന് ബന്ധവിഛേദനം നടത്തുമെന്നും, അവനെ പരലോകത്ത് വിചാരണ ചെയ്യുമെന്നും അവൻ താക്കീത് നൽകിയിരിക്കുന്നു. info