വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
22 : 3

اُولٰٓىِٕكَ الَّذِیْنَ حَبِطَتْ اَعْمَالُهُمْ فِی الدُّنْیَا وَالْاٰخِرَةِ ؗ— وَمَا لَهُمْ مِّنْ نّٰصِرِیْنَ ۟

ഈ പറയപ്പെട്ട വിശേഷണങ്ങളുള്ളവർ; അവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമായിരിക്കുന്നു. ഇഹത്തിലോ പരത്തിലോ അവർക്ക് അത് പ്രയോജനം ചെയ്യുകയില്ല. അല്ലാഹുവിൽ അവർ വിശ്വസിക്കാതിരുന്നതിൻ്റെ ഫലമത്രെ അത്. അവൻ്റെ ശിക്ഷയിൽ നിന്ന് അവരെ തടയുന്ന സഹായികളാരും അവർക്ക് ഉണ്ടാവുകയുമില്ല. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• من أعظم ما يُكفِّر الذنوب ويقي عذاب النار الإيمان بالله تعالى واتباع ما جاء به الرسول صلى الله عليه وسلم.
• പാപങ്ങൾ മായ്ച്ചു കളയാനും, നരക ശിക്ഷ തടയാനും സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് അല്ലാഹുവിലുള്ള വിശ്വാസവും മുഹമ്മദ് നബി (സ) കൊണ്ടുവന്നതിനെ പിൻപറ്റലും. info

• أعظم شهادة وحقيقة هي ألوهية الله تعالى ولهذا شهد الله بها لنفسه، وشهد بها ملائكته، وشهد بها أولو العلم ممن خلق.
• അല്ലാഹു മാത്രമാണ് ആരാധിക്കപ്പെടാൻ അർഹതയുള്ളവൻ എന്ന കാര്യമാകുന്നു ഏറ്റവും വലിയ സാക്ഷ്യവും ഏറ്റവും വലിയ യാഥാർത്ഥ്യവും. ഇതിനാലാണ് അല്ലാഹു തന്നെ അക്കാര്യം സാക്ഷ്യം വഹിച്ചത്. അവൻ്റെ മലക്കുകളും, അവൻ്റെ സൃഷ്ടികളിൽ നിന്ന് അറിവുള്ളവരും അതിന് സാക്ഷികളായതും ഇക്കാരണത്താൽ തന്നെ. info

• البغي والحسد من أعظم أسباب النزاع والصرف عن الحق.
• ഭിന്നതയുടെയും സത്യത്തിൽ നിന്ന് തെറ്റിക്കപ്പെടുന്നതിൻറെയും ഏറ്റവും പ്രധാനപ്പെട്ട കാരണം അസൂയയും കക്ഷിത്വവുമാണ്. info