വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
12 : 3

قُلْ لِّلَّذِیْنَ كَفَرُوْا سَتُغْلَبُوْنَ وَتُحْشَرُوْنَ اِلٰی جَهَنَّمَ ؕ— وَبِئْسَ الْمِهَادُ ۟

നബിയേ, (അല്ലാഹുവിനെ) നിഷേധിച്ചവരോട് -അവരേത് മതങ്ങളിൽ പെട്ടവരാണെങ്കിലും- പറഞ്ഞു കൊള്ളുക: (അല്ലാഹുവിൽ) വിശ്വസിച്ചവർ നിങ്ങളെ പരാജയപ്പെടുത്തുന്നതാണ്! നിങ്ങൾ അവിശ്വാസത്തിൽ മരണമടയുകയും അല്ലാഹു നിങ്ങളെ നരകത്തിൽ ഒരുമിച്ചുകൂട്ടുകയും ചെയ്യുന്നതാണ്. അതെത്ര ചീത്തയായ വിശ്രമസ്ഥലം! info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• أن غرور الكفار بأموالهم وأولادهم لن يغنيهم يوم القيامة من عذاب الله تعالى إذا نزل بهم.
• സമ്പത്തും സന്താനങ്ങളും കൊണ്ട് അവിശ്വാസികൾ വഞ്ചിതരാവുന്നത് ഖിയാമത്ത് നാളിലെ ശിക്ഷയിൽ നിന്ന് അവർക്ക് ഒരു ഉപകാരവും ചെയ്യുകയില്ല. info

• النصر حقيقة لا يتعلق بمجرد العدد والعُدة، وانما بتأييد الله تعالى وعونه.
• അംഗബലത്തിലോ മുന്നൊരുക്കങ്ങളിലോ ഒന്നുമല്ല യഥാർത്ഥത്തിൽ വിജയം നിലകൊള്ളുന്നത്. മറിച്ച് അല്ലാഹുവിൻറെ പിന്തുണയും സഹായവും കൊണ്ടുമാത്രമാണ് അത് ലഭിക്കുന്നത്. info

• زَيَّن الله تعالى للناس أنواعًا من شهوات الدنيا ليبتليهم، وليعلم تعالى من يقف عند حدوده ممن يتعداها.
• ധാരാളം ഐഹിക സുഖസൗകര്യങ്ങൾ അല്ലാഹു ജനങ്ങൾക്ക് ഭംഗിയാക്കി കാണിച്ചുകൊടുത്തിരിക്കുന്നു; അവരെ പരീക്ഷിക്കുന്നതിനാണത്. അവൻറെ അതിർ വരമ്പുകളെ സൂക്ഷിക്കുന്നവർ ആരെന്നും ലംഘിക്കുന്നവർ ആരെന്നും അറിയുന്നതിനത്രെ അത്. info

• كل نعيم الدنيا ولذاتها قليل زائل، لا يقاس بما في الآخرة من النعيم العظيم الذي لا يزول.
• ഇഹലോകത്തെ എല്ലാ അനുഗ്രഹങ്ങളും നിസ്സാരവും നശിച്ചുപോവുന്നതുമാണ്. നശിച്ചുപോവാത്ത മഹത്തായ പരലോക അനുഗ്രഹങ്ങളുമായി അതിനെ താരതമ്യം ചെയ്യാനാവില്ല. info