വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

പേജ് നമ്പർ:close

external-link copy
64 : 29

وَمَا هٰذِهِ الْحَیٰوةُ الدُّنْیَاۤ اِلَّا لَهْوٌ وَّلَعِبٌ ؕ— وَاِنَّ الدَّارَ الْاٰخِرَةَ لَهِیَ الْحَیَوَانُ ۘ— لَوْ كَانُوْا یَعْلَمُوْنَ ۟

ഈ ഐഹികജീവിതം അതുമായി ഹൃദയം ബന്ധിപ്പിച്ചവർക്ക് -അതിലുള്ള ദേഹേഛകളും വിഭവങ്ങളും കാരണത്താൽ- വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. അതാകട്ടെ, വളരെ വേഗതയിൽ അവസാനിച്ചു പോവുകയും ചെയ്യും. തീർച്ചയായും, പരലോകജീവിതമാകുന്നു യഥാർഥത്തിലുള്ള ജീവിതം; കാരണം, അത് എന്നെന്നും നിലനിൽക്കുന്നതാണ്. അക്കാര്യം അവർ മനസ്സിലാക്കിയിരുന്നെങ്കിൽ അവസാനിച്ചു പോകുന്നതിന് (ഇഹലോക ജീവിതത്തിന്) എന്നെന്നും നിലനിൽക്കുന്നതിനെക്കാൾ (പരലോക ജീവിതത്തെക്കാൾ) അവർ പ്രാധാന്യം നൽകില്ലായിരുന്നു. info
التفاسير:

external-link copy
65 : 29

فَاِذَا رَكِبُوْا فِی الْفُلْكِ دَعَوُا اللّٰهَ مُخْلِصِیْنَ لَهُ الدِّیْنَ ۚ۬— فَلَمَّا نَجّٰىهُمْ اِلَی الْبَرِّ اِذَا هُمْ یُشْرِكُوْنَ ۟ۙ

ബഹുദൈവാരാധകർ സമുദ്രത്തിൽ (സഞ്ചരിക്കുന്ന) കപ്പലിൽ കയറിയാൽ മുങ്ങിമരിക്കാതെ തങ്ങളെ രക്ഷിക്കുവാൻ അല്ലാഹുവിനെ മാത്രം നിഷ്കളങ്കമായി വിളിച്ചു പ്രാർത്ഥിക്കും. എന്നാൽ മുങ്ങിമരിക്കുന്നതിൽ നിന്ന് അവൻ അവരെ രക്ഷപ്പെടുത്തിയാലാകട്ടെ, അല്ലാഹുവോടൊപ്പം മറ്റ് ആരാധ്യന്മാരെ വിളിച്ചു പ്രാർത്ഥിക്കുന്ന ബഹുദൈവാരാധകരായി അവർ വീണ്ടും മാറുന്നത് കാണാം. info
التفاسير:

external-link copy
66 : 29

لِیَكْفُرُوْا بِمَاۤ اٰتَیْنٰهُمْ ۙۚ— وَلِیَتَمَتَّعُوْا ۥ— فَسَوْفَ یَعْلَمُوْنَ ۟

നാം അവർക്ക് നൽകിയ അനുഗ്രഹങ്ങൾ നിഷേധിക്കുന്നതിനും, ഐഹികജീവിതത്തിൽ അവർക്ക് നൽകപ്പെട്ട അലങ്കാരങ്ങളിൽ സുഖലോലുപരാകുന്നതിനും വേണ്ടി അവർ ബഹുദൈവാരാധകരായി തന്നെ വീണ്ടും മാറി. തങ്ങളുടെ മോശം പര്യവസാനത്തെ കുറിച്ച് മരണവേളയിൽ അവർ അറിഞ്ഞു കൊള്ളും. info
التفاسير:

external-link copy
67 : 29

اَوَلَمْ یَرَوْا اَنَّا جَعَلْنَا حَرَمًا اٰمِنًا وَّیُتَخَطَّفُ النَّاسُ مِنْ حَوْلِهِمْ ؕ— اَفَبِالْبَاطِلِ یُؤْمِنُوْنَ وَبِنِعْمَةِ اللّٰهِ یَكْفُرُوْنَ ۟

അല്ലാഹു തങ്ങൾക്ക് മേൽ ചൊരിഞ്ഞിരിക്കുന്ന അനുഗ്രഹങ്ങളെ നിഷേധിക്കുന്ന ഇക്കൂട്ടർ (സമുദ്രത്തിൽ) മുങ്ങിമരിക്കുന്നതിൽ നിന്ന് രക്ഷപ്പെടുത്തിയതു പോലെ മറ്റൊരു അനുഗ്രഹം അവർക്ക് മേൽ വർഷിച്ചിരിക്കുന്നത് കാണുന്നില്ലേ?! അവർക്കായി തങ്ങളുടെ രക്തവും സമ്പാദ്യവും നിർഭയത്തോടെ സുരക്ഷിതമായിരിക്കുന്ന ഹറം (മക്ക) നാം അവർക്ക് നൽകിയില്ലേ?! എന്നാൽ അതേ സമയം അവർക്ക് പുറമെയുള്ളവരുടെ മേൽ ശത്രുക്കൾ ഇരച്ചു കയറുകയും, അങ്ങനെ അവർ കൊല്ലപ്പെടുകയും തടവിലാക്കപ്പെടുകയും, അവരുടെ സ്ത്രീകളും കുട്ടികളും അടിമകളാക്കപ്പെടുകയും, അവരുടെ സമ്പാദ്യം കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നു. കെട്ടിയുണ്ടാക്കപ്പെട്ട അവരുടെ ആരാധ്യവസ്തുക്കളാകുന്ന നിരർത്ഥകതയിൽ അവർ വിശ്വസിക്കുകയും, അവർക്ക് മേൽ അല്ലാഹു ചൊരിഞ്ഞ അനുഗ്രഹങ്ങളെ അവർ നിഷേധിക്കുകയും, അല്ലാഹുവിനോട് നന്ദി കാണിക്കാതിരിക്കുകയുമാണോ അവർ?! info
التفاسير:

external-link copy
68 : 29

وَمَنْ اَظْلَمُ مِمَّنِ افْتَرٰی عَلَی اللّٰهِ كَذِبًا اَوْ كَذَّبَ بِالْحَقِّ لَمَّا جَآءَهٗ ؕ— اَلَیْسَ فِیْ جَهَنَّمَ مَثْوًی لِّلْكٰفِرِیْنَ ۟

അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുകയും, അവന് പങ്കുകാരെ നിശ്ചയിക്കുകയും, അല്ലാഹുവിൻ്റെ ദൂതൻ കൊണ്ടു വന്ന സത്യത്തെ നിഷേധിക്കുകയും ചെയ്തവനെക്കാൾ അതിക്രമിയായി മറ്റാരുമില്ല. (അല്ലാഹുവിനെ) നിഷേധിച്ചവർക്കും അവർക്ക് സമാനരായവർക്കും നരകത്തിൽ വാസസ്ഥലമുണ്ടെന്നതിൽ യാതൊരു സംശയവുമില്ല. info
التفاسير:

external-link copy
69 : 29

وَالَّذِیْنَ جٰهَدُوْا فِیْنَا لَنَهْدِیَنَّهُمْ سُبُلَنَا ؕ— وَاِنَّ اللّٰهَ لَمَعَ الْمُحْسِنِیْنَ ۟۠

നമ്മുടെ തൃപ്തി പ്രതീക്ഷിച്ചു കൊണ്ട് തങ്ങളുടെ ദേഹേഛകളോട് പൊരുതിയവരെ നേരായ മാർഗത്തിലേക്ക് നാം എത്തിക്കുന്നതാണ്. തീർച്ചയായും അല്ലാഹു സദ്'വൃത്തരെ സഹായിച്ചു കൊണ്ടും അവർക്ക് പിൻബലം നൽകിക്കൊണ്ടും, അവരെ സന്മാർഗത്തിലേക്ക് നയിച്ചു കൊണ്ടും അവരോടൊപ്പമാകുന്നു. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• لجوء المشركين إلى الله في الشدة ونسيانهم لأصنامهم، وإشراكهم به في الرخاء؛ دليل على تخبطهم.
• ബഹുദൈവാരാധകർ പ്രയാസഘട്ടങ്ങളിൽ അല്ലാഹുവിലേക്ക് അഭയം തേടിച്ചെല്ലുന്നതും, ആ സന്ദർഭങ്ങളിൽ തങ്ങളുടെ വിഗ്രഹങ്ങളെ മറക്കുന്നതും, സന്തോഷവേളകളിൽ അല്ലാഹുവിൽ വിഗ്രഹങ്ങളെ പങ്കുചേർക്കുന്നതും അവരുടെ വിശ്വാസത്തിൻ്റെ അടിത്തറയില്ലായ്മക്ക് തെളിവാണ്. info

• الجهاد في سبيل الله سبب للتوفيق إلى الحق.
• അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധം സത്യം സ്വീകരിക്കാൻ വഴിയൊരുക്കുന്ന മാർഗങ്ങളിലൊന്നാണ്. info

• إخبار القرآن بالغيبيات دليل على أنه من عند الله.
• ഭാവികാര്യങ്ങളെ കുറിച്ചുള്ള വിശുദ്ധ ഖുർആനിൻ്റെ പ്രവചനം അത് അല്ലാഹുവിൽ നിന്നുള്ളതാണെന്നതിന് തെളിവാണ്. info