വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
11 : 28

وَقَالَتْ لِاُخْتِهٖ قُصِّیْهِ ؗ— فَبَصُرَتْ بِهٖ عَنْ جُنُبٍ وَّهُمْ لَا یَشْعُرُوْنَ ۟ۙ

മൂസായുടെ -عَلَيْهِ السَّلَامُ- മാതാവ് അദ്ദേഹത്തെ നദിയിൽ ഒഴുക്കിയ ശേഷം മൂസായുടെ സഹോദരിയോട് പറഞ്ഞു: മൂസായുടെ പിന്നിൽ പിന്തുടരുകയും, അവനെന്താണ് സംഭവിക്കുന്നതെന്ന് അറിഞ്ഞു വരികയും ചെയ്യുക. അങ്ങനെ അവൾ -തൻ്റെ കാര്യം പ്രകടമാകാത്ത നിലക്ക്- ദൂരെ നിന്ന് കുട്ടിയെ വീക്ഷിച്ചു കൊണ്ടിരുന്നു. ഫിർഔനും കൂട്ടരുമാകട്ടെ; അവൾ ഈ കുട്ടിയുടെ സഹോദരിയാണെന്നോ, അതിൻ്റെ വിവരമറിയാൻ വേണ്ടി നിൽക്കുകയാണെന്നോ അറിഞ്ഞതുമില്ല. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• تدبير الله لعباده الصالحين بما يسلمهم من مكر أعدائهم.
• അല്ലാഹു തൻ്റെ സച്ചരിതരായ ദാസന്മാരെ നിയന്ത്രിക്കുന്നതും, ശത്രുക്കളുടെ കുതന്ത്രങ്ങളിൽ നിന്ന് അവരെ രക്ഷപ്പെടുത്തുന്നതും. info

• تدبير الظالم يؤول إلى تدميره.
• അതിക്രമികളുടെ എല്ലാ കണക്കുകൂട്ടലുകളും നാശത്തിലേക്കാണ് ചെന്നവസാനിക്കുക. info

• قوة عاطفة الأمهات تجاه أولادهن.
• കുട്ടികളോട് അവരുടെ മാതാക്കൾക്കുണ്ടാകുന്ന ശക്തമായ വൈകാരികബന്ധം. info

• جواز استخدام الحيلة المشروعة للتخلص من ظلم الظالم.
• അതിക്രമിയുടെ അതിക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ തെറ്റല്ലാത്ത തന്ത്രങ്ങൾ ഉപയോഗപ്പെടുത്തുന്നത് അനുവദനീയമാണ്. info

• تحقيق وعد الله واقع لا محالة.
• അല്ലാഹുവിൻ്റെ വാഗ്ദാനം സത്യമായി പുലരും; അതിൽ യാതൊരു സംശയവുമില്ല. info