വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

പേജ് നമ്പർ:close

external-link copy
78 : 28

قَالَ اِنَّمَاۤ اُوْتِیْتُهٗ عَلٰی عِلْمٍ عِنْدِیْ ؕ— اَوَلَمْ یَعْلَمْ اَنَّ اللّٰهَ قَدْ اَهْلَكَ مِنْ قَبْلِهٖ مِنَ الْقُرُوْنِ مَنْ هُوَ اَشَدُّ مِنْهُ قُوَّةً وَّاَكْثَرُ جَمْعًا ؕ— وَلَا یُسْـَٔلُ عَنْ ذُنُوْبِهِمُ الْمُجْرِمُوْنَ ۟

ഖാറൂൻ പറഞ്ഞു: ഈ സമ്പാദ്യമെല്ലാം എനിക്ക് നൽകപ്പെട്ടിരിക്കുന്നത് എൻ്റെ പക്കലുള്ള അറിവും എനിക്കുള്ള കഴിവും കൊണ്ടാണ്. അതിനാൽ ഇതെല്ലാം എനിക്ക് അവകാശപ്പെട്ടതുമാണ്. എന്നാൽ അവന് മുൻപ് -അവനെക്കാൾ ശക്തിയും അവനെക്കാൾ കൂടുതൽ സമ്പാദ്യം സ്വരുക്കൂട്ടുകയും ചെയ്തവർ-; അവരെ അല്ലാഹു നശിപ്പിച്ചിട്ടുണ്ട് എന്നത് അവൻ അറിഞ്ഞിട്ടില്ലേ?! അപ്പോൾ അവരുടെ ശക്തിയോ സമ്പാദ്യങ്ങളോ അവർക്ക് യാതൊരു ഉപകാരവും ചെയ്തില്ല. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ കുറ്റവാളികളോട് അവരുടെ തിന്മകളെ കുറിച്ച് ചോദിക്കപ്പെടുകയില്ല; കാരണം, അവയെല്ലാം അല്ലാഹു അറിഞ്ഞിരിക്കുന്നു. (തിന്മകളെ കുറിച്ച്) അവരോട് ചോദിക്കപ്പെടുന്നത് അവരുടെ ദുഃഖം വർദ്ധിപ്പിക്കുന്നതിനും, അവരെ ആക്ഷേപിക്കുന്നതിനും മാത്രമായിരിക്കും. info
التفاسير:

external-link copy
79 : 28

فَخَرَجَ عَلٰی قَوْمِهٖ فِیْ زِیْنَتِهٖ ؕ— قَالَ الَّذِیْنَ یُرِیْدُوْنَ الْحَیٰوةَ الدُّنْیَا یٰلَیْتَ لَنَا مِثْلَ مَاۤ اُوْتِیَ قَارُوْنُ ۙ— اِنَّهٗ لَذُوْ حَظٍّ عَظِیْمٍ ۟

അങ്ങനെ ഖാറൂൻ തൻ്റെ അലങ്കാരങ്ങളിൽ പ്രൗഢി പ്രകടിപ്പിച്ചു കൊണ്ട് പുറത്തിറങ്ങി. ഐഹികജീവിതത്തിൻ്റെ അലങ്കാരങ്ങളിൽ ആഗ്രഹം വെച്ചിരിക്കുന്ന ഖാറൂനിൻ്റെ അനുയായികൾ പറഞ്ഞു: ഖാറൂനിന് നൽകപ്പെട്ടതു പോലുള്ള ഐഹിക അലങ്കാരങ്ങൾ നമുക്കും നൽകപ്പെട്ടിരുന്നെങ്കിൽ! തീർച്ചയായും ഖാറൂൻ വളരെ വലിയ (സമ്പത്തിൻ്റെ) പങ്ക് ഉള്ളവൻ തന്നെയാകുന്നു. info
التفاسير:

external-link copy
80 : 28

وَقَالَ الَّذِیْنَ اُوْتُوا الْعِلْمَ وَیْلَكُمْ ثَوَابُ اللّٰهِ خَیْرٌ لِّمَنْ اٰمَنَ وَعَمِلَ صَالِحًا ۚ— وَلَا یُلَقّٰىهَاۤ اِلَّا الصّٰبِرُوْنَ ۟

എന്നാൽ ഖാറൂനിനെ അവൻ്റെ വേഷഭൂഷാദികളിൽ കാണുകയും, അവൻ്റെ അനുയായികളുടെ പകൽക്കിനാവുകൾ കേൾക്കുകയും ചെയ്തപ്പോൾ വിജ്ഞാനം നൽകപ്പെട്ടവർ പറഞ്ഞു: നിങ്ങൾക്ക് നാശം! പരലോകത്ത് (ലഭിക്കുന്ന) അല്ലാഹുവിൻ്റെ പ്രതിഫലവും, അവനിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് അവൻ ഒരുക്കിവെച്ചിരിക്കുന്ന അനുഗ്രഹങ്ങളുമാണ് ഖാറൂനിന് നൽകപ്പെട്ടിരിക്കുന്ന ഈ ഐഹികഅലങ്കാരങ്ങളെക്കാൾ ഉത്തമമായിട്ടുള്ളത്. എന്നാൽ ഇങ്ങനെ പറയാനും, അതനുസരിച്ച് പ്രവർത്തിക്കാനും ക്ഷമാശീലർക്കേ സാധിക്കുകയുള്ളൂ. ഇഹലോകത്തുള്ള നശിച്ചു പോകുന്ന വിഭവങ്ങളെക്കാൾ അല്ലാഹുവിങ്കലുള്ള അവൻ്റെ പ്രതിഫലത്തെ വിലമതിക്കുകയും അതിനുവേണ്ടി ക്ഷമിക്കുകയും ചെയ്യുന്നവരാണവർ. info
التفاسير:

external-link copy
81 : 28

فَخَسَفْنَا بِهٖ وَبِدَارِهِ الْاَرْضَ ۫— فَمَا كَانَ لَهٗ مِنْ فِئَةٍ یَّنْصُرُوْنَهٗ مِنْ دُوْنِ اللّٰهِ ؗۗ— وَمَا كَانَ مِنَ الْمُنْتَصِرِیْنَ ۟

അപ്പോൾ അവനെയും അവൻ്റെ ഭവനത്തെയും അതിലുള്ളവരെയും നാം ഭൂമിയിലേക്ക് ആഴ്ത്തിക്കളഞ്ഞു; അവൻ്റെ അതിക്രമത്തിനുള്ള പകരംവീട്ടലായിരുന്നു അത്. അപ്പോൾ അല്ലാഹുവിന് പുറമെ അവനെ സഹായിക്കാൻ ഏതെങ്കിലും സംഘം അവനുണ്ടായില്ല. സ്വയം സഹായിക്കാനും അവന് സാധിച്ചില്ല. info
التفاسير:

external-link copy
82 : 28

وَاَصْبَحَ الَّذِیْنَ تَمَنَّوْا مَكَانَهٗ بِالْاَمْسِ یَقُوْلُوْنَ وَیْكَاَنَّ اللّٰهَ یَبْسُطُ الرِّزْقَ لِمَنْ یَّشَآءُ مِنْ عِبَادِهٖ وَیَقْدِرُ ۚ— لَوْلَاۤ اَنْ مَّنَّ اللّٰهُ عَلَیْنَا لَخَسَفَ بِنَا ؕ— وَیْكَاَنَّهٗ لَا یُفْلِحُ الْكٰفِرُوْنَ ۟۠

ഭൂമിയിലേക്ക് ആഴ്ത്തപ്പെടുന്നതിന് മുൻപ് അവനുണ്ടായിരുന്ന സമ്പാദ്യവും അലങ്കാരങ്ങളും ആഗ്രഹിച്ചവർ ഖേദത്തോടെ -ഗുണപാഠമുൾക്കൊണ്ടവരായി- കൊണ്ട് ഇപ്രകാരം പറയുന്നവരായി തീർന്നു: അല്ലാഹു തൻ്റെ ദാസന്മാരിൽ അവൻ ഉദ്ദേശിച്ചവർക്ക് ഉപജീവനം വിശാലമാക്കി കൊടുക്കുകയും, താൻ ഉദ്ദേശിക്കുന്നവർക്ക് അത് ഇടുക്കമുള്ളതാക്കുകയും ചെയ്യുമെന്ന് നാം അറിഞ്ഞില്ലായിരുന്നോ?! അല്ലാഹു നമ്മോട് ഔദാര്യം ചെയ്യുകയും, നാം പറഞ്ഞതിൻ്റെ പേരിൽ നമ്മെ ശിക്ഷിക്കാതിരിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ ഖാറൂനിനെ ഭൂമിയിലേക്ക് ആഴ്ത്തിയതു പോലെ നമ്മെയും അവൻ ആഴ്ത്തിക്കളയുമായിരുന്നു. തീർച്ചയായും (അല്ലാഹുവിനെ) നിഷേധിച്ചവർ ഇഹലോകത്തോ പരലോകത്തോ വിജയിക്കുകയില്ല. മറിച്ച്, അവരുടെ പര്യവസാനവും മടക്കവും ഇഹ-പരലോകങ്ങളിലെ നഷ്ടത്തിലായിരിക്കും. info
التفاسير:

external-link copy
83 : 28

تِلْكَ الدَّارُ الْاٰخِرَةُ نَجْعَلُهَا لِلَّذِیْنَ لَا یُرِیْدُوْنَ عُلُوًّا فِی الْاَرْضِ وَلَا فَسَادًا ؕ— وَالْعَاقِبَةُ لِلْمُتَّقِیْنَ ۟

സത്യത്തിൽ വിശ്വസിക്കാതെയും അതിനെ പിൻപറ്റാതെയും ഭൂമിയിൽ അഹങ്കാരം നടിക്കാനോ, അവിടെ കുഴപ്പം സൃഷ്ടിക്കാനോ ഉദ്ദേശിക്കാത്തവർക്ക് സുഖാനുഗ്രഹങ്ങളുടെയും ആദരവിൻ്റെയും ആ ഭവനം -പാരത്രികഭവനം- നാം ഒരുക്കി വെച്ചിരിക്കുന്നു. സ്തുത്യർഹമായ പര്യവസാനമെന്നാൽ തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിച്ചവർക്ക് ലഭിക്കുന്ന സ്വർഗത്തിലുള്ള സുഖാനുഗ്രഹങ്ങളും, അല്ലാഹുവിൻ്റെ തൃപ്തിയുമാകുന്നു. info
التفاسير:

external-link copy
84 : 28

مَنْ جَآءَ بِالْحَسَنَةِ فَلَهٗ خَیْرٌ مِّنْهَا ۚ— وَمَنْ جَآءَ بِالسَّیِّئَةِ فَلَا یُجْزَی الَّذِیْنَ عَمِلُوا السَّیِّاٰتِ اِلَّا مَا كَانُوْا یَعْمَلُوْنَ ۟

ആരെങ്കിലും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ -നിസ്കാരവും സകാത്തും നോമ്പും പോലുള്ള- നന്മകളുമായി വന്നാൽ അവന് ആ നന്മയെക്കാൾ ഉത്തമമായ പ്രതിഫലമുണ്ട്. കാരണം അവൻ്റെ നന്മകൾ പത്ത് മടങ്ങ് വരെ ഇരട്ടിയാക്കപ്പെടും. ആരെങ്കിലും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ -(അല്ലാഹുവിനെ) നിഷേധിക്കലും പലിശ ഭക്ഷിക്കലും വ്യഭിചരിക്കലും പോലുള്ള- തിന്മകളുമായാണ് വരുന്നതെങ്കിൽ തിന്മ പ്രവർത്തിച്ചവർക്ക് അവരുടെ തിന്മകൾക്ക് സമാനമായ പ്രതിഫലമല്ലാതെ നൽകപ്പെടുകയില്ല. അതിൽ യാതൊരു വർദ്ധനവുമുണ്ടാവുകയില്ല. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• كل ما في الإنسان من خير ونِعَم، فهو من الله خلقًا وتقديرًا.
• മനുഷ്യനിലുള്ള നന്മയോ അനുഗ്രഹങ്ങളോ മറ്റോ -എന്താകട്ടെ-; അവയെല്ലാം അല്ലാഹുവിൽ നിന്നുള്ളതാണ്. അല്ലാഹുവാണ് അവ സൃഷ്ടിച്ചതും അവനാണ് അവയുടെ കണക്ക് നിശ്ചയിച്ചതും. info

• أهل العلم هم أهل الحكمة والنجاة من الفتن؛ لأن العلم يوجه صاحبه إلى الصواب.
• (മത)പണ്ഡിതന്മാരാകുന്നു യഥാർഥ യുക്തിയുള്ളവരും, കുഴപ്പങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള അറിവുള്ളവരും. കാരണം, (മതത്തിലുള്ള) വിജ്ഞാനം അതുള്ളവരെ ശരിയിലേക്ക് നയിക്കും. info

• العلو والكبر في الأرض ونشر الفساد عاقبته الهلاك والخسران.
• ഭൂമിയിൽ ഔന്നത്യം നടിക്കലും അഹങ്കരിക്കലും കുഴപ്പം സൃഷ്ടിക്കലും പര്യവസാനിക്കുക നാശത്തിലും നഷ്ടത്തിലുമായിരിക്കും. info

• سعة رحمة الله وعدله بمضاعفة الحسنات للمؤمن وعدم مضاعفة السيئات للكافر.
• മുഅ്മിനിൻ്റെ നന്മകൾ അല്ലാഹു ഇരട്ടിയിരട്ടിയാക്കുന്നു. എന്നാൽ, കാഫിറിൻ്റെ തിന്മകൾ അല്ലാഹു ഇരട്ടിയാക്കുന്നില്ല. ഇതിൽ നിന്ന്, അല്ലാഹുവിൻ്റെ വിശാലമായ കാരുണ്യവും അവൻ്റെ നീതിയും മനസിലാക്കാം. info