വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
85 : 27

وَوَقَعَ الْقَوْلُ عَلَیْهِمْ بِمَا ظَلَمُوْا فَهُمْ لَا یَنْطِقُوْنَ ۟

അല്ലാഹുവിനെ നിഷേധിക്കുകയും അവൻ്റെ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും ചെയ്തതിലൂടെ അതിക്രമം പ്രവർത്തിച്ചതിനാൽ അവരുടെ മേൽ ശിക്ഷ വന്നുഭവിച്ചു. സ്വയം പ്രതിരോധിക്കുന്നതിനായി അവർ ഒന്നും സംസാരിക്കുകയില്ല; കാരണം അവരുടെ ന്യായങ്ങൾ നിരർത്ഥകമാണെന്നതിനാൽ അതിനവർക്ക് സാധിക്കുകയില്ല. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• أهمية التوكل على الله.
• അല്ലാഹുവിൻറെ മേൽ ഭരമേൽപ്പിക്കുന്നതിൻറെ പ്രാധാന്യം. info

• تزكية النبي صلى الله عليه وسلم بأنه على الحق الواضح.
• നബി -ﷺ- സത്യത്തിൽ തന്നെയാണ് നിലകൊള്ളുന്നത് എന്ന പ്രശംസ. info

• هداية التوفيق بيد الله، وليست بيد الرسول صلى الله عليه وسلم.
• (ഇസ്ലാമിൽ) വിശ്വസിക്കാൻ വഴിയൊരുക്കുന്നത് അല്ലാഹു മാത്രമാണ്. നബി -ﷺ- ക്ക് ഒരാളെ സന്മാർഗത്തിലാക്കുക സാധ്യമല്ല. info

• دلالة النوم على الموت، والاستيقاظ على البعث.
• ഉറക്കം മരണത്തെയും, ഉറക്കമുണരൽ പുനരുത്ഥാനത്തെയും ഓർമ്മപ്പെടുത്തുന്നു. info