വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
60 : 25

وَاِذَا قِیْلَ لَهُمُ اسْجُدُوْا لِلرَّحْمٰنِ ۚ— قَالُوْا وَمَا الرَّحْمٰنُ ۗ— اَنَسْجُدُ لِمَا تَاْمُرُنَا وَزَادَهُمْ نُفُوْرًا ۟

(അല്ലാഹുവിനെ) നിഷേധിച്ചവരോട് 'നിങ്ങൾ സർവ്വവിശാലമായ കാരുണ്യമുള്ള (റഹ്മാനായ അല്ലാഹുവിന്) സാഷ്ടാംഗം നമിക്കൂ' എന്ന് പറഞ്ഞാൽ അവർ പറയും: 'ഞങ്ങൾ റഹ്മാന് സാഷ്ടാംഗം നമിക്കുകയില്ല. എന്താണീ റഹ്മാൻ?! അങ്ങനെയൊന്നു ഞങ്ങൾക്കറിയില്ല. ഞങ്ങളത് അംഗീകരിക്കുകയും ചെയ്യുന്നില്ല. നീ ഞങ്ങളോട് സാഷ്ടാംഗം നമിക്കാൻ കൽപ്പിക്കുന്ന -ഞങ്ങൾക്കറിയാത്തതിന്- ഞങ്ങൾ സാഷ്ടാംഗം ചെയ്യുകയോ?! അല്ലാഹുവിന് സാഷ്ടാംഗം നമിക്കൂ എന്ന് അവരോട് കൽപ്പിച്ചത് അല്ലാഹുവിൽ വിശ്വസിക്കുന്നതിൽ നിന്ന് അവരെ കൂടുതൽ അകറ്റുകയാണുണ്ടായത്. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• الداعي إلى الله لا يطلب الجزاء من الناس.
• അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവൻ ജനങ്ങളിൽ നിന്നുള്ള പ്രതിഫലം തേടരുത്. info

• ثبوت صفة الاستواء لله بما يليق به سبحانه وتعالى.
• അല്ലാഹു സിംഹാസനാരോഹിതനായിരിക്കുന്നു എന്ന വിശേഷണം അവന് അനുയോജ്യമായ നിലക്ക് സ്ഥിരപ്പെട്ടിരിക്കുന്നു. info

• أن الرحمن اسم من أسماء الله لا يشاركه فيه أحد قط، دال على صفة من صفاته وهي الرحمة.
• റഹ്മാൻ എന്നത് അല്ലാഹുവിൻ്റെ മാത്രം നാമമാകുന്നു. ആ നാമത്തിൽ മറ്റൊരാൾക്കും പങ്കുചേരുക സാധ്യമല്ലതന്നെ. അല്ലാഹുവിന് കാരുണ്യമെന്ന വിശേഷണമുണ്ടെന്ന് ഈ നാമം അറിയിക്കുന്നു. info

• إعانة العبد بتعاقب الليل والنهار على تدارُكِ ما فاتَهُ من الطاعة في أحدهما.
• പകലിൽ നഷ്ടപ്പെട്ട സൽകർമ്മങ്ങൾ രാത്രിയിലും, രാത്രിയിൽ ചെയ്യാതെ നഷ്ടപ്പെട്ട സൽകർമ്മങ്ങൾ പകലിലും നേടിയെടുക്കാൻ അവ രണ്ടിൻ്റെയും മാറിമാറിയുള്ള വരവിലൂടെ അല്ലാഹു നമ്മെ സഹായിച്ചിരിക്കുന്നു. info

• من صفات عباد الرحمن التواضع والحلم، وطاعة الله عند غفلة الناس، والخوف من الله، والتزام التوسط في الإنفاق وفي غيره من الأمور.
• സർവ്വവിശാലമായ കാരുണ്യമുള്ളവനായ അല്ലാഹുവിൻ്റെ ദാസന്മാരുടെ വിശേഷണങ്ങളിൽ പെട്ടതാണ് വിനയവും അവധാനതയും, ജനങ്ങൾ അശ്രദ്ധയോടെ കഴിയുന്ന (രാത്രി)വേളകളിൽ അല്ലാഹുവിനെ ആരാധിക്കലും, അല്ലാഹുവിനെ ഭയപ്പെടലും, സമ്പത്ത് ചെലവഴിക്കുന്നതിലും മറ്റെല്ലാ കാര്യങ്ങളിലും മധ്യമ നിലപാട് സ്വീകരിക്കലും. info